Image

വീണുകിടക്കുന്നവരെ എന്തിനാണ് വളഞ്ഞിട്ടടിക്കുന്നത്? സമരമല്ല, പോലീസ് നടപടി പരിധിവിട്ടത്: ഉമ്മന്‍ ചാണ്ടി

Published on 18 September, 2020
 വീണുകിടക്കുന്നവരെ എന്തിനാണ് വളഞ്ഞിട്ടടിക്കുന്നത്? സമരമല്ല, പോലീസ് നടപടി പരിധിവിട്ടത്: ഉമ്മന്‍ ചാണ്ടി

കോട്ടയം: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന യുവജന സംഘടകളെ പിന്തുണച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സമരമല്ല, സമരക്കാരോടുള്ള പോലീസ് നടപടിയാണ് പരിധി വിട്ടിരിക്കുന്നത്. വീണു കിടക്കുന്നവരെ എന്തിനാണ് പോലീസ് വളഞ്ഞിട്ട് അടിക്കുന്നത്. വീണുകിടക്കുന്നവര്‍ കല്ലെറിയുകയോ പോലീസിനെ ആക്രമിക്കുകയോ ചെയ്യുന്നില്ല. ഇന്നലെ പാലക്കാട് സമരം നടത്തിയ വി.ടി ബല്‍റാം എം.എല്‍.എ അടക്കമുള്ളവരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും  ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

ജലീലിന്റെ രാജിക്കാര്യത്തില്‍ കെ.പി.സി.സി അധ്യക്ഷന്റേയും പ്രതിപക്ഷ നേതാവിന്റെയും അഭിപ്രായം തന്നെയാണ് തനിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഉമ്മന്‍ ചാണ്ടിയെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ സന്ദര്‍ശിച്ച് ഉപഹാരം കൈമാറി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക