Image

കെ.ടി ജലീലിന്റെ ഇരവാദം പരിതാപകരവും പരിഹാസ്യവും;കെ.സുരേന്ദ്രന്‍

Published on 18 September, 2020
കെ.ടി ജലീലിന്റെ ഇരവാദം പരിതാപകരവും പരിഹാസ്യവും;കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: എന്‍.ഐ.എയും എന്‍ഫോഴ്‌സ്‌മെന്റ്ും ചോദ്യം ചെയ്ത ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീലിന്റെ ഇരവാദം പരിതാപകരവും പരിഹാസ്യവുമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്ന വിവരം മാധ്യമങ്ങളില്‍ നിന്ന് മറച്ചുവയ്ക്കുകയും ഇ.ഡി ചോദ്യം ചെയ്ത ശേഷം അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് പരസ്യമായി പറഞ്ഞ ജലീല്‍ എന.ഐ.എ ചോദ്യം ചെയ്യലിനിനു ശേഷം താന്‍ വേട്ടയാടപ്പെടുകയാണെന്ന വാദമാണ് ഉന്നയിക്കുന്നത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ കൊല്ലാം, എന്നെ തോല്‍പ്പിക്കാനാവില്ല തുടങ്ങിയ ഇരവാദ പ്രചാരണം ഇത്തരത്തില്‍ കുറ്റം ചെയ്ത എല്ലാവരും സ്വീകരിക്കുന്ന മാര്‍ഗമാണ്. -സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു. 

കെ.ടി ജലീലിനെ വെറും സാക്ഷിയായാണ് വിളിച്ചത് എന്നാണ് പുതിയ പ്രചാരണം. ജലീലിനെ അനുകൂലിക്കുന്നവരും സി.പി.എം നേതാക്കളും അങ്ങനെയാണ് പ്രചരിപ്പിക്കുന്നത്. ഒരു മജിസ്‌ട്രേറ്റ് കോടതിയുടെ വരാന്തയില്‍ എങ്കിലും പോയിട്ടുള്ള ഒരാളും ഈ വാദം അംഗീകരിക്കില്ല. ഒരു കേസില്‍ പ്രതിചേര്‍ക്കപ്പെടുന്നതിനു മുന്‍പ് എല്ലാവരേയും വിളിച്ചുവരുത്തുന്നത് ഇങ്ങനെ തന്നെയാണ്. എന്നാല്‍ ജലീല്‍ മറച്ചുവയ്ക്കുന്ന ഒരു കാര്യം, ജലീലിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ നോട്ടീസില്‍ ഏതെല്ലാം വകുപ്പുകളിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതെന്ന് പറയുന്നുണ്ട്. ഒരു ചട്ടലംഘന കേസിലല്ല. തീവ്രവാദം, ഭീകരവാദത്തിന് ധനസമാഹരണം, ഗൂഢാലോചന എന്നീ കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലിനാണ് അദേദ്ഹം വിധേയനായിട്ടുള്ളത്. അദ്ദേഹത്തിന് എന്‍.ഐ.എ ഉള്‍പ്പെടെ ഉള്‍പ്പെടെ ഒരു ഏജന്‍സിയും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. ഇനിയും വിളിപ്പിച്ചേക്കാം. എന്നാല്‍ അദ്ദേഹം മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു രക്തസാക്ഷി പരിവേഷം നേടാനുള്ള വിഫലമായ ശ്രമമാണ് നടത്തുന്നത്. 

ജലീലിന്റെ ആയുധം ഇരവാദമാണ്. കേസിനെ വര്‍ഗീയവത്കരിക്കാനാണ് സി.പി.എം ആസൂത്രിതമായ ശ്രമം നടത്തുന്നത്. ഖുര്‍ആനെ മുന്നില്‍ വയ്ക്കുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഖുര്‍ആനെ മുന്നില്‍ വന്നിരിക്കുകയാണ്. ഖര്‍ആന്‍ കൊണ്ടുവരുന്നത് നിയമവിരുദ്ധമാണോയെന്ന് കോടിയേരി ചോദിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തെ രാഷ്ട്രീയമായി വേട്ടയാടുകയാണ്, വിുശുദ്ധഗ്രന്ഥം വിതണം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമായി കാണുന്നുവെന്ന് പറഞ്ഞ് പ്രശനത്തെ വര്‍ഗീയമായി കാണാനുള്ള വളരെ അപഹാസ്യമായ നിലപാടാണ് സി.പി?എമ്മിന്. 

ജലീലിനെ ഒരു മതത്തിന്റെ പ്രതീകാമായി ഉയര്‍ത്തികാണിക്കുകയാണ്. അതിനുള്ള നീക്കം പ്രബുദ്ധരായ സമൂഹം അവജ്ഞയോടെ പുച്ഛിച്ചുതള്ളുമെന്നതില്‍ ബി.ജെ.പിക്ക് സംശയമില്ല. ഖുര്‍ആന്‍ ഇവിടെ ഒരു വിഷയമേ അല്ല. ഖുര്‍ആന്റെ മറവില്‍ മാത്രമല്ലസ്വര്‍ണം കടത്തിയിരിക്കുന്നത്. ഈന്തപ്പഴവും പിണറായി വിജയനും സ്വപ്‌ന സുരേഷും സംഘവും കള്ളക്കടത്തിന് ഉപയോഗിച്ചോ എന്നാണ് പരിശോധിക്കേണ്ടത്. 

വിശുദ്ധ ഗ്രന്ഥത്തെ പരിഹസിച്ചതും അപമാനിച്ചതും മറയാക്കി കള്ളക്കടത്തിന് കൂട്ടുനിന്നതും കെ.ടി ജലീല്‍ ആണ്. അതിനു കഴിയുന്നവര്‍ക്ക് എന്ത് മതബോധവും ആധ്യാത്മിക അവബോധവുമാണുള്ളത്. വിശുദ്ധഗ്രന്ഥത്തെ കള്ളക്കടത്തിന് മറയാക്കുന്നത്് ഈ നാട്ടിലെ സത്യവിശ്വാസികള്‍ അംഗീകരിച്ചുകൊടുക്കുമോ? അല്ലാതെ ഖുര്‍ആന്‍ വിതരണം ചെയ്തതില്‍ ആര്‍ക്കും പരാതിയില്ല. ഖുര്‍ആന്‍ പായ്ക്കറ്റുകള്‍ എന്ന പേരില്‍ കള്ളക്കടത്ത് നടത്തിയതാണ് വിഷയം. ഖുര്‍ആന്‍ വിതരണത്തിനാണെങ്കില്‍ വഖഫ് ബോര്‍ഡിന്റെ ഓഫീസില്‍ കൊണ്ടുപോയി ബോര്‍ഡിന്റെ വാഹനത്തില്‍ പരസ്യമായി  കൊണ്ടുപോകാമായിരുന്നില്ലേ. എന്തിനാണ് രഹസ്യമാക്കിവച്ചു. 

ഖുര്‍ ആന്‍ വിതരണമായിരുന്നു ആവശ്യമെങ്കില്‍ പള്ളിക്കമ്മറ്റികളോട് കത്തയച്ച് ചോദിച്ച് കൊടുക്കാമായിരുന്നില്ലേ? പല പള്ളിക്കമ്മറ്റികളും പറയുന്നത് മന്ത്രി അര്‍ള്‍ദ്ധരാത്രി ഫോണ്‍വിളിച്ച് അവിടെ കുറച്ച് ഖുര്‍ആന്‍ ഇറക്കട്ടെയെന്ന് ചോദിച്ചുവെന്നാണ്. ഖുര്‍ആനെ പരിഹസിച്ചതും അപമാനിച്ചതും കെ.ടി ജലീല്‍ ആണെന്നും കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക