Image

പേ ടിഎം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു

Published on 18 September, 2020
പേ ടിഎം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു

ദില്ലി: പേ ടിഎം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. ഗൂഗിളിന്‍്റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതിനെ തുടര്‍ന്നുള്ള നടപടിയായാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പേ ടിഎമ്മിന്‍്റെ അനുബന്ധ ആപ്പുകളായ പേടിഎം മണി, പേടിഎം മാള്‍ എന്നിവ ഇതുവരെ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തിട്ടില്ല.


അതേ സമയം ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഇപ്പോഴും പേടിഎം ലഭിക്കുന്നുണ്ട്.
ഓണ്‍ലൈന്‍ ചൂതാട്ടത്തിന് ഉതകുന്ന ആപ്പുകളെയും അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന ആപ്പുകളെയും ഞങ്ങള്‍ പിന്തുണയ്ക്കില്ലെന്ന ഗൂഗിളിന്‍റെ മാനദണ്ഡത്തിന്‍്റെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്നാണ് ടെക് ക്രഞ്ച് പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക