Image

നിഷ പുരുഷോത്തമനെതിരായ സൈബര്‍ അധിക്ഷേപം ; ദേശാഭിമാനി ജീവനക്കാരന്‍ അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

Published on 18 September, 2020
നിഷ പുരുഷോത്തമനെതിരായ സൈബര്‍ അധിക്ഷേപം ; ദേശാഭിമാനി ജീവനക്കാരന്‍ അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സമൂഹ മാധ്യമത്തില്‍ നിഷ പുരുഷോത്തമന്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അധിക്ഷേപം നടത്തിയ കേസില്‍ രണ്ടു പേരെ സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തു . 


ദേശാഭിമാനിയിലെ ജീവനക്കാരനായ വിനീത് കൊല്ലം സ്വദേശി ജയ ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തശേഷം കോടതിയില്‍ ഹാജരാക്കുകയും ഉടന്‍ ജാമ്യം നല്‍കുകയും ചെയ്തു.


മനോരമ ന്യൂസിലെ വാര്‍ത്ത അവതാരക നിഷാ പുരുഷോത്തമന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ജി കമലേഷ് നല്‍കിയ പരാതി സൈബര്‍ സെല്‍ വട്ടിയൂര്‍ക്കാവ് പൊലീസിന് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരാതി നല്‍കി ഒന്നരമാസത്തിന് ശേഷമാണ് അറസ്റ്റുണ്ടാകുന്നത്.


മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരിലാണ് മാധ്യമപ്രവര്‍ത്തകരായ ആര്‍ അജയഘോഷിനും കമലേഷിനും നിഷാ പുരുഷോത്തമനും പ്രമീളാ ഗോവിന്ദിനുമെതിരെ പ്രതികള്‍ സൈബര്‍ അധിക്ഷേപം നടത്തിയ ത് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക