Image

പൗരത്വം റദ്ദാക്കല്‍ നിബന്ധന അവസാനിപ്പിക്കണം: തോമസ് ടി. ഉമ്മന്‍

Published on 18 September, 2020
പൗരത്വം റദ്ദാക്കല്‍ നിബന്ധന അവസാനിപ്പിക്കണം: തോമസ് ടി. ഉമ്മന്‍
ന്യു യോര്‍ക്ക്: മറ്റു രാജ്യങ്ങളില്‍ പൗരത്വം എടുക്കുമ്പോള്‍ ഇന്ത്യന്‍ പൗരത്വം കനത്ത ഫീസ് നല്കി റദ്ദ് ചെയ്യണമെന്ന ഉത്തരവ് പിന്‍ വലിക്കണമെന്ന് ഫോമാ നേതാവ് തോമസ് ടി. ഉമ്മന്‍ ആവശ്യപ്പെട്ടു.

പ്രവാസികളില്‍ നിന്ന് പണം പിഴിയാന്‍ 2010-ല്‍ ഉണ്ടാക്കിയതാണു ഈ നിയമം. ദശാബ്ദങ്ങള്‍ക്ക് മുന്‍പ് മറ്റു രാജ്യങ്ങളിലെ പൗരത്വം എടുത്തവര്‍ കൂടി ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്നായിരുന്നു ഉത്തരവ്. അതിനു പഴയ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വേണം. കൂടാതെ 175 ഡോളര്‍ ഫീസും ചുമത്തി. മൂന്നു മാസത്തിനുള്ളില്‍ പൗരത്വം റദ്ദാക്കത്തവര്‍ 250 ഡോളര്‍ പിഴയും നല്കണം. കാലതാമസം കൂടുന്നതനുസരിച്ച് ഫീസും കൂടും

സറണ്ടറിന്റെ യാഥാര്‍ത്ഥ ആവശ്യം എന്താണെന്ന് ഇതുവരെയും ആരും വ്യക്തമാക്കിയിട്ടില്ല. അന്ന് തോമസ് ടി. ഉമ്മന്റെ നേത്രുത്വത്തില്‍ ന്യു യോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്‍പില്‍ സമരം നടത്തുകയുണ്ടായി. മെയ് 2010 -ല്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ജൂണ്‍ 1, 2010 നു മുന്‍പ് അപേക്ഷിച്ചവര്‍ക്കുള്ള പാസ്‌പോര്‍ട്ട് സറണ്‍ഡര്‍ ഫീ 175 -ഡോളറില്‍ നിന്നും 25 ഡോളറായി ആയി കുറച്ചിരുന്നു. അന്നും പാസ്‌പോര്‍ട്ട് സറണ്ടര്‍ നിബന്ധന ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടിരുന്നു. നിബന്ധനകള്‍ ലഘൂകരിച്ചെങ്കിലും സറണ്ടര്‍ മുഴുവനായി നീക്കിയില്ല. തുടര്‍ന്നും ഈ ആവശ്യങ്ങള്‍ക്കായി പ്രവാസികള്‍ സംഘടിക്കേണ്ടിയിരിക്കുന്നു.

ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ 175 ഡോളര്‍ കൊടുക്കണം. മൂന്നു മാസം വൈകിയാല്‍ 250 ഡോളര്‍ പിഴയും വേണം.

പ്രവാസികളില്‍ നിന്നു പണം പിടുങ്ങുക മത്രമാനു ഈ നിയമത്തിന്റെ ലക്ഷ്യം. പൗരത്വം റദ്ദാക്കുന്നതിന്റെ ഒരു രേഖയും കോണ്‍സുലേറ്റില്‍ വയ്ക്കാറില്ല. മറിച്ച് പൗരത്വം റദ്ദാക്കി എന്ന് ഒരു പേപ്പര്‍ തന്നു വിടും. അതു കാണിച്ചാലെ പിന്നീട് വിസയോ ഓ.സി.ഐ. കാര്‍ഡോ ഒക്കെ എടുക്കാനാവു.

മറ്റൊരു രാജ്യത്തെ പൗരത്വം എടുക്കുമ്പോള്‍ ഇന്ത്യന്‍ പൗരത്വം റദ്ദാകും. മറ്റു രാജ്യത്തെ പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ ഇന്ത്യന്‍ പൗരനല്ല എന്നര്‍ഥം. അപ്പോള്‍ പിന്നെ ഒരു ചടങ്ങു പോലെ പൗരത്വം റദ്ദാക്കലിനു പ്രസക്തി ഇല്ല.

ഇനി അത് ആവശ്യമെങ്കില്‍ അതിനുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിക്കുകയും ചെറിയൊരു ഫീസ് മാത്രം വാങ്ങുകയും ചെയ്യുകയാണു വേണതെന്നും തോമസ് ടി ഉമ്മന്‍ ചൂണ്ടിക്കാട്ടി.

വിദേശ പൗരത്വം സ്വീകരിച്ചതിനു ശേഷമാണ് ഇന്ത്യയിലേക്കുള്ള വിസയും, അല്ലെങ്കില്‍ ഓ സി ഐ കാര്‍ഡും വേണ്ടി വരുന്നത്. ഇന്ത്യന്‍ വംശജരാണ് എന്ന കാരണം കൊണ്ട് പാസ്സ്‌പോര്‍ട് സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്നു ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. ഇപ്പോഴത്തെ മഹാമാരിയുടെ മധ്യത്തില്‍ യാത്ര മുടങ്ങിക്കിടക്കുകയാണെന്നറിയാം. യാത്രാസൗകര്യങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ പാസ്‌പോര്‍ട്ട് സറണ്ടര്‍ എന്ന നിബന്ധന ഓ സി ഐ കാര്‍ഡിനും വിസയ്ക്കും അപേക്ഷിക്കുന്നവര്‍ക്ക് നേരിടേണ്ടിവരുന്ന അനാവശ്യമായ ബുദ്ധിമുട്ടായി മാറുമെന്നതിനു യാതൊരു സംശയവുമില്ല

പാസ്സ്‌പോര്‍ട്ട് സറണ്ടര്‍ അവസാനിപ്പിക്കുന്നതിനായി എല്ലാ പ്രവാസി സംഘടനകളും ഒറ്റകെട്ടായി ആവശ്യപ്പെടണമെന്നും തോമ്മസ് ടി. ഉമ്മന്‍ അഭ്യര്‍ഥിക്കുന്നു
പൗരത്വം റദ്ദാക്കല്‍ നിബന്ധന അവസാനിപ്പിക്കണം: തോമസ് ടി. ഉമ്മന്‍പൗരത്വം റദ്ദാക്കല്‍ നിബന്ധന അവസാനിപ്പിക്കണം: തോമസ് ടി. ഉമ്മന്‍പൗരത്വം റദ്ദാക്കല്‍ നിബന്ധന അവസാനിപ്പിക്കണം: തോമസ് ടി. ഉമ്മന്‍
Join WhatsApp News
independent 2020-09-19 02:11:24
അല്ല സത്യത്തിൽ എന്താണ് മനസ്സിലിരിപ്പ് ?
Foaman 2020-09-19 03:43:13
Radical Christians supporting Trump and Jerry Falwell Jr should not be elected. They are immoral and not good role models
foman foman 2020-09-19 12:12:42
Thank you for your support to our community.
Sudhir Panikkaveetil 2020-09-19 13:56:21
സമൂഹ നന്മക്കുവേണ്ടി പ്രവർത്തക്കുന്നവരാണ് യഥാർത്ഥ സേവകർ. അവർ നേതാക്കന്മാരല്ല. ശ്രീ തോമസ് ടി ഉമ്മൻ താങ്കളുടെ പ്രവർത്തനങ്ങൾ പ്രവാസികൾ നന്ദിയോടെ സ്മരിക്കും. തുടരുക സേവനം. വിജയാശംസകൾ.
FOAMAN NY 2020-09-19 15:00:01
ഇയാളല്ലേ വയലാർ രവിയേംകൊണ്ട് കുറെ ജനങ്ങൾക്ക് നന്മ ഉണ്ടാക്കാൻ നടന്നത് . എന്നിട്ട് എന്തായി?
സൂക്ഷിക്കണം 2020-09-19 16:27:44
ഇതെന്താണ് ഹർത്താലോ ? ഇത്തരം സമരങ്ങൾ ഇപ്പോൾ ബ്ളാക് ലൈവ്സ് മറ്റേഴ്സുംമായി കൂടി കലർന്ന് കൂടുതൽ സംശയത്തിന് വഴിയൊരുക്കും . ബിൽ ബാർ ഇത്തരം സമരക്കാരെ രാജ്യ ദ്രോഹ കുറ്റം ചാർത്തി ജയിലിൽ അടയ്ക്കാൻ പരിപാടി ഉണ്ട് . അതുപോലെ ഏതോ പൊടി കലക്കി സമരക്കാരുടെ മേൽ തളിക്കാനും പരിപാടി ഉണ്ട് .
Porali 2020-09-19 17:52:23
Ellam oru udayippe.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക