Image

അമേരിക്കയിൽ സത്യസന്ധ മാധ്യമം മരിക്കുന്നോ? (ബി ജോൺ കുന്തറ)

Published on 19 September, 2020
അമേരിക്കയിൽ സത്യസന്ധ മാധ്യമം മരിക്കുന്നോ? (ബി ജോൺ കുന്തറ)
അടുത്ത സമയം ഹാർവാർഡ് സർവ്വകലാശാല നടത്തിയ പഠനത്തിൽ കാട്ടുന്നു C N N കഴിഞ്ഞ വർഷം വാർത്തകൾക്കായി ചിലവഴിച്ച സമയത്തിൽ 93 % ട്രംപ് ഭരണത്തെ വിമർശിക്കുന്നതിനായിരുന്നു. ഇതുപോലെതന്നെ മറ്റു നിരവധി വാർത്താ വഴികളും ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല.

ഒരു സത്യാവസ്ഥ ലേഖകൻ മനസിലാക്കുന്നു, ട്രംപ് ആദ്യ തിരഞ്ഞെടുപ്പു സമയം മുതൽ നിരവധി മാധ്യമങ്ങളുമായി ഒരു നല്ല ബന്ധം ഇല്ലായിരുന്നു. അത് ഇല്ലാതായതിലും കാരണക്കാർ മാധ്യമങ്ങൾ തന്നെ ഓർക്കുന്നുണ്ടാകും ട്രംപ് നടത്തിയ നിരവധി നിരൂപണങ്ങൾ വളച്ചൊടിച്ചു ഹില്ലാരിയെ തുണക്കുന്നവ ആക്കിമാറ്റിയിരുന്നു.

2020 തിരഞ്ഞെടുപ്പു അടുത്തുവരുമ്പോൾ ഇത് തീവ്രമാകുക മാത്രമല്ല ഇവർ ജോ ബൈഡൻ തിരഞ്ഞെടുപ്പു പ്രചാരണത്തിൻറ്റെ ഒരു ഭാഗമായി മാറുന്നുണ്ടോഎന്നും തോന്നിപ്പോകുന്നു.വാർത്തകൾശേഖരിക്കുന്നതുപോലും ഒരു രാഷ്ട്രീയ കാര്യ പരിപാടി മുന്നിൽ കണ്ടുകൊണ്ട്.

ഉദാഹരണത്തിന് കോവിഡ് 19 എടുക്കൂ. നിരവധി മാധ്യമങ്ങൾ, യാതൊരു ദൃഢമായ വിവരവുമില്ലാതെ ഉറപ്പിച്ചു പ്രസ്താവിക്കുന്നു ട്രംപ് ഭരണം കോവിഡ് വൈറസ് സംക്രമണം കൈകാര്യം ചെയ്തതിൽ പൂര്‍ണ്ണ പരാജയത്തിൽ. ഇവരുടെ നിഗമനങ്ങൾ പിന്താങ്ങുന്നതിന് സംസാരമല്ലാതെ ആരും ഒരു തെളിവും ഹാജരാക്കുന്നില്ല.

കൊറോണ വൈറസ് സംക്രമണവും മരണനിരക്കും ഒരുലക്ഷം ആളുകളിൽ എത്രപേർക്ക് എന്നകണക്കിൽ,  മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാൽ  അമേരിക്ക ഒട്ടും പിന്നിലല്ല ഈ വൈറസ് അപ്രധീക്ഷിതമായി നമ്മുടെ മണ്ണിൽ എത്തി എന്നതും മാധ്യമങ്ങൾക്ക് പ്രശ്നമല്ല.
വൈറസ് സംക്രമണത്തിൻറ്റെ ആദ്യ ഘട്ടത്തിൽ ഓർക്കുന്നുണ്ടാകും വൈറസ്  കഠിനമായ ബാധിച്ച   നാലു പ്രധാന സംസ്ഥാനങ്ങളിലെ ഗോവെർണർമാർക്കും ഇതിൽ ട്രംപ് നടത്തിയ ഇടപെടലുകളിൽ പ്രശമ്സ മാത്രമേ ഉണ്ടായിരുന്നുള്ളു  തിരഞ്ഞെടുപ്പ് ചൂടുപിടിച്ചപ്പോൾ അവരും ചുവടുമാറ്റി.
ജനുവരി 31 ട്രംപ് പുറപ്പെടുവിച്ച ചൈനാ യാത്രാ നിരോധനം നിരവധി നേതാക്കളും മാധ്യമങ്ങളും ഒരു പരിഹാസമാക്കി മാറ്റി. നാൻസി പോലോസി ആസമയം എല്ലാവരെയും ആഘോഷങ്ങൾക്കായി സാൻഫ്രാൻസിക്കോയിലേയ്ക്ക് ക്ഷണിച്ചു ട്രംപിനെ ചൈനാ ഭയ വിദ്വേഷി ആക്കിമാറ്റി.
അതിനുശേഷം, വൈസ് പ്രസിടൻറ്റ് മൈക് പെൻസിൻറ്റെ ചുമതലയിൽ, നിരവധി, ബിക്സ്, ഫൗച്ചി പോലുള്ള  വിദഗ്ദ്ധർ അടങ്ങിയ  ഒരു നിയുക്ത സംഘത്തെ നിയമിച്ചു. അവർ ഇതിനൊരു പരിഹാരം കാണുന്നതിന് അശ്രീകാന്ധം ശ്രമിക്കുന്നു.

ചൈന കാട്ടിയ നിരുത്തരവാദ പ്രവർത്തനങ്ങളും, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ നൽകിയ തെറ്റായ വിവരങ്ങളും ഒരു മാധ്യമവും പ്രാധാന്യത കൊടുത്തില്ല എല്ലാം ട്രംപിൻറ്റെ വീഴ്ചകൾ എന്നതായിരുന്നു ചോദ്യോത്തര വേളകളിൽ കേട്ടിരുന്നത്.

ഇപ്പോൾ മുന്നോട്ടു പോകുന്ന കോവിഡ് രോഗ ചികിത്സകളും നിരോധനത്തിനായി നിർമ്മിതി പുരോഗമിക്കുന്ന പ്രതിരോധ കുത്തിവയ്പ്പും നല്ലതാണോ എന്ന് പലേ മാധ്യമങ്ങളും ചോദ്യം നടത്തുന്നു.ഇതിനായി ഇവർ വിദഗ്ദ്ധർ എന്നപേരിൽ കുറെ  അവിശ്വാസികളെയും കൊണ്ടുവരും. വിജയിച്ചാൽ അത് ട്രംപിന് തിരഞ്ഞെടുപ്പു വിജയം തീർച്ചയാക്കും എന്നതാണ് ഇവരുടെ ഭയം.
മറ്റൊരു ഉദാഹരണം: സെക്രട്ടറി സ്റ്റേറ്റ് പോംപെ, ട്രംപ് ഉപദേഷ്ട്ടാവ് കുഷ്ണർ ഇവർ മൂന്നു വർഷങ്ങളായി നടത്തിയ മിഡിലീസ്റ്റ്, ഇസ്രായേൽ ഗൾഫ് രാജ്യങ്ങൾ സമാധാന  സന്ധിസംഭാഷണം വിജയിക്കുന്നത് നാമെല്ലാം കണ്ടു, കാണുന്നു. എന്നാൽ ഇതുപോലുള്ള, നാൽപ്പതു വർഷങ്ങൾക്കു മേൽ നീണ്ടുനിന്ന യുദ്ധങ്ങൾക്കും നാശ നഷ്ട്ടങ്ങൾക്കും ഒരന്ധരം കാണുന്നു എന്നത് തികച്ചും ചരിത്ര പരമായ സംഭവം. എത്ര മാധ്യമങ്ങൾ ഇതിന് വേണ്ട പ്രാധാന്യത നൽകി. ട്രംപിനു പകരം ഇത് ഹില്ലരി ഭരണത്തിൽ നടന്നിരുന്നെങ്കിൽ ഹില്ലരി ഇന്ന് ഒരു പുണ്യവാളത്തി ആയി വാഴ്ത്തപ്പെട്ടേനെ.
ഒരു സമയം അറബ് മേഖലയിൽ അരാജകത്വവും കൊലകളും നടത്തിക്കൊണ്ടിരുന്ന   ഐ സി സ് എന്ന ഭീകര പ്രവർത്തകർ ഇന്നിതാ നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇറാൻ അണുആയുധ നിർമ്മാണ പ്രവർത്തങ്ങൾക്ക് ഒരു ഭംഗം വന്നിരിക്കുന്നു. നേറ്റോ രാഷ്ട്രങ്ങൾ അവരുടെ കടമകൾ അംഗീകരിക്കുന്നു .

അമേരിക്ക പാരീസ് പരിസ്ഥിതി സംരക്ഷണ കരാറിൽ നിന്നും പിന്മാറി എങ്കിലും അമേരിക്ക കാർബൺ വാതക വിസര്‍ജ്ജനത്തിൽ വരുത്തുന്ന കുറവിൽ മറ്റെല്ലാ രാഷ്ട്രങ്ങളേക്കാൾ മുന്നിൽ എത്തിയിരിക്കുന്നു. ഇത് മാധ്യമങ്ങളിൽ ആരെങ്കിലും കാണുന്നുണ്ടോ?

തെക്കനതിർത്തിയിൽ നടമാടിയിരുന്ന നിയമവിരുദ്ധമായ കുടിയേറ്റം വളരെ കുറഞ്ഞിരിക്കുന്നു.അതിർത്തി സംരക്ഷണത്തിൽ വരുത്തിയ ശക്തമായ മാറ്റങ്ങളും മെക്സിക്കോ ഭരണാധിപരെ സ്വാധീനിച്ചു അവരുടെ അതിർത്തികൾ സുരക്ഷിതമാക്കിയതും ട്രംപ് ഭരണത്തിൻറ്റെ വിജയം. ഏത് വാർത്തയിൽ ഇതു കാണുന്നു?

കഴിഞ്ഞ മൂന്നു വർഷങ്ങളായി എന്തൊക്കെ വാർത്തകളാണ് ബ്രേക്കിങ്  ന്യൂസ് എന്നപേരിൽ നിരവധി മാധ്യമങ്ങൾ അവതരിപ്പിച്ചിരുന്നത്? റഷ്യ ഗൂഡാലോചന, മുള്ളർ അന്വേഷണം , യൂകരെൻ ഫോൺ വിളി, ഇമ്പീച് ട്രംപ് ഇതിൽ നിന്നെല്ലാം എന്തെങ്കിലും നേട്ടം ആർക്കെങ്കിലും കിട്ടിയോ? ട്രംപിന്നും വൈറ്റ് ഹൗസിൽ ഉറങ്ങുന്നു.

പൊതു നിരത്തിലിറങ്ങി വാർത്തകൾ ശേഖരിക്കുന്ന രീതികൾ പണ്ടേ ഇല്ലാതായി ഇന്ന് നിരവധി മാധ്യമ പത്രാധിപതി സമിതികളിൽ നടക്കുന്നത് വാർത്താ നിർമ്മാണം അതിനായി അജ്ഞാത ഉല്‍ഭവസ്ഥാനങൾ ആളുകൾ. ട്രംപ് മരിച്ച സൈനികരെ അപമാനിച്ചു, തെളിയിക്കാൻ പറ്റാത്ത വാർത്ത. ബോബ് വുഡ്‌വേർഡ് പുസ്തകവില്പനക്കായി ട്രംപുമായി നടത്തിയ സംസാരം വളച്ചൊടിച്ചു അവസരം വെളിപ്പെടുത്താതെ മാധ്യമങ്ങൾക്കു നൽകുന്നു.

ഇതുപോലെ ഇനിയും നിരവധി ആരോപണങ്ങൾ അജ്ഞാതരുടെ നാമത്തിൽ നവംബർ മൂന്നാം തിയതിവരെ വന്നുകൊണ്ടിരിക്കും എന്നതിൽ സംശയം വേണ്ട. നിരവധി മാധ്യമങ്ങൾ മറ്റുഭീമ, ആമസോൺ പോലുള്ള കോർപറേഷനുകളുടെ ഉടമസ്ഥതയിൽ. ഇതിൽ  അന്ധർ ധീനമായ നിരവധി അഭിലാഷങ്ങൾ ഒളിഞ്ഞുകിടക്കുന്നു. ഒരു സമയം മാധ്യമങ്ങൾക്ക് പൊതുജനസമക്ഷം ബഹുമാന്യത കണ്ടിരുന്നു ഇന്നിതാ നിരവധി മാധ്യമ പ്രവർത്തകർ രാഷ്ട്രീയ പാർട്ടികളുടെ  വെറും വിഴുപ്പു ചുമപ്പുകാർ ആയി മാറിയിരിക്കുന്നു.

Join WhatsApp News
Av 2020-09-19 11:13:08
ഒബാമ ഭരിപ്പോൾ ഫോക്സ് ന്യൂസ് എത്രയോ ഡോളർ അവരുടെ ഭരണത്തെ വിമർശിക്കുന്നതിനു മാത്രം ചെലവാക്കി ഇപ്പോൾ സിഎൻഎൻ ചെയ്യുമ്പോൾ അതിൽ എന്താണ് തെറ്റ്. വിമർശനം മാധ്യമ ധർമ്മം തന്നെയല്ലേ ? ഭരണത്തിലെ പാളിച്ചകൾ ഇത് ജനങ്ങളിലേക്ക് എത്തിക്കുക എന്നത് മാധ്യമധർമ്മം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക