Image

മിഷിഗണ്‍ മാര്‍ത്തോമാ ചര്‍ച്ച് വാര്‍ഷിക കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 19 മുതല്‍

പി.പി ചെറിയാന്‍ Published on 19 September, 2020
മിഷിഗണ്‍ മാര്‍ത്തോമാ ചര്‍ച്ച് വാര്‍ഷിക കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 19 മുതല്‍
മിഷിഗണ്‍: മിഷിഗണ്‍ സെന്റ് ജോണ്‍ മാര്‍ത്തോമാ ചര്‍ച്ച വാര്‍ഷിക കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 19  ശനി, 20 ഞായര്‍ ദിവസങ്ങളില്‍ നടത്തപ്പെടുന്നു.

വാര്‍ഷിക കണ്‍വെന്‍ഷന്റെ പ്രഥമദിന  ഉദ്ഘടനം നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മുന്‍ ഭദ്രാസന എപ്പിസ്‌കോപ്പ റൈറ്റ് റവ ഡോ യൂയാകിം മാര്‍ കൂറോലോസ് മെത്രാപ്പോലീത്ത നിര്‍വഹിക്കും. മുന്‍ ഫാര്‍മേഴ്‌സ് ബ്രാഞ്ച്  ഡാളസ് മാര്‍ത്തോമാ ചര്‍ച്ച വികാരിയും, കണ്‍വെന്‍ഷന്‍ പ്രാസംഗീകനുമായ റവ സാജന്‍ മാത്യു, റവ ഷിബി വര്‍ഗീസ് എന്നിവര്‍ വചനശുശ്രുഷ നിര്‍വഹിക്കും .

ദിവസവും രാത്രി ഏഴു മണിക്ക് ആരംഭിക്കുന്ന വെര്‍ച്വല്‍ കണ്‍വെന്‍ഷനിലേക്ക് സഭാവ്യത്യാസമില്ലാതെ എല്ലാവരെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ക്രിസ്റ്റഫര്‍ ഡാനിയേല്‍ അറിയിച്ചു .

കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിന്
webex.com , Meeting ID- 797689687
Telephone-   14084189386, ID- 797689687
 
കൂടുതല്‍ വിവരങ്ങള്‍ക്ക് ജോണ്‍ വര്‍ഗീസ് 586 610 9932, ഷൈന്‍ ഈപ്പന്‍ 586 863 7231 എന്നിവരുമായി ബന്ധപ്പെടുക.

മിഷിഗണ്‍ മാര്‍ത്തോമാ ചര്‍ച്ച് വാര്‍ഷിക കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 19 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക