Image

ബിഷപ്പ് ജോസഫ് ചേന്നോത്തിന് ജപ്പാന്‍ വിടചൊല്ലി, സംസ്കാരം കോക്കമംഗലത്ത് 22-ന്

Published on 19 September, 2020
ബിഷപ്പ് ജോസഫ് ചേന്നോത്തിന് ജപ്പാന്‍ വിടചൊല്ലി, സംസ്കാരം കോക്കമംഗലത്ത് 22-ന്
ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതി കാലംചെയ്ത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് ചേന്നോത്തിനായി (77) ടോക്കിയോയിലെ സെന്റ് മേരീസ് ബസിലിക്കയില്‍ പ്രത്യേക ദിവ്യബലിയും പ്രാര്‍ത്ഥനാ ശുശ്രൂഷകളും സര്‍ക്കാരിന്റെ ആദരവ് അര്‍പ്പിക്കലും നടത്തി. കര്‍ദ്ദിനാള്‍മാര്‍, ആര്‍ച്ച്ബിഷപ്പുമാര്‍, ബിഷപ്പുമാര്‍, സഭാ മേലധ്യക്ഷര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തിരുകര്‍മ്മങ്ങള്‍. ജപ്പാന്‍ രാജാവിന്റെ പ്രതിനിധി, അംബാസിഡര്‍മാര്‍ തുടങ്ങിയവരുമുണ്ടായിരുന്നു.

ആര്‍ച്ച് ബിഷപ്പിന്റെ ഭൗതികശരീരം 21ന് രാവിലെ 9.40ന് കൊച്ചി വിമാനത്താവളത്തില്‍ എത്തും. തുടര്‍ന്ന് ലിസി ആശുപത്രിയിലേക്കു മാറ്റും. 22ന് രാവിലെ എറണാകുളം അങ്കമാലി അതിരൂപതയുടെ കത്ത്രീഡലായ സെന്റ് മേരീസ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. പിന്നീട് കോക്കമംഗലം ചേന്നോത്ത് വീട്ടിലെത്തിച്ച് അവിടെ നിന്നു പള്ളിയിലേക്ക് എത്തിക്കും. ശുശ്രൂഷകള്‍ക്കു ശേഷം പള്ളിക്കകത്തു പ്രത്യേക കല്ലറയില്‍ മൃതദേഹം കബറടക്കും. മേയ് എട്ടിനുണ്ടായ പക്ഷാഘാതത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്ന മാര്‍ ചേന്നോത്ത്, സെപ്റ്റംബര്‍ ഏഴിനാണു കാലംചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക