Image

പ്രസിഡന്റ് തിരഞ്ഞെടുപ്പ് - മിനിസോട്ടയിൽ ഏർലി വോട്ടിംഗ് ആരംഭിച്ചു

പി.പി.ചെറിയാൻ Published on 19 September, 2020
പ്രസിഡന്റ് തിരഞ്ഞെടുപ്പ് - മിനിസോട്ടയിൽ ഏർലി വോട്ടിംഗ് ആരംഭിച്ചു
മിനിസോട്ട:- നവംബർ 3 - ന് അമേരിക്കയിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനുള്ള ഏർലി വോട്ടിംഗ് സെപ്റ്റംബർ 18 വെള്ളിയാഴ്ച മിനിസോട്ട ഉൾപ്പടെ നാലു സംസ്ഥാനങ്ങളിൽ ആരംഭിച്ചു. വെർജീനിയ , സൗത്ത് സെക്കോട്ട, വയോമിംഗ് എന്നിവയാണ് ഏർലി വോട്ടിംഗ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങൾ.
2016-ൽ ഹിലരി ക്ലിന്റ നോടു നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് ട്രമ്പ് മിനിസോട്ടയിൽ പരാജയപ്പെട്ടത്.
പോളിംഗ് ബൂത്തിൽ നേരിട്ട് ഹാജരായി വോട്ട് ചെയ്യുന്നതിന് രാവിലെ തന്നെ ബൂത്തുകൾക്കു മുമ്പിൽ വോട്ടർമാരുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു
ട്രമ്പും ബൈഡനും മിനിനിസോട്ടയിൽ കടുത്ത മൽസരമാണ് കാഴ്ച വയ്ക്കുന്നത് മിഡിൽ ഈസ്റ്റ് സമാധാനക്കരാർ ചൂണ്ടികാട്ടി ട്രമ്പ് വോട്ടർമാരെ അഭിമുഖീകരിക്കുമ്പോൾ മിലിട്ടറി വെറ്ററൻസിനെ അപമാനിക്കുന്നുവെന്ന് ആരോപണമുന്നയിച്ചാണ് ബൈഡൻ വോട്ടു ചോദിക്കുന്നത്.
വെർജീനിയ പൊതുവെ ഡമോക്രാറ്റിക്ക് പാർട്ടിയെ പിന്തുണയ്ക്കുന്ന സംസ്ഥാനമാണെങ്കിലും അവിടെ ഒരു അട്ടിമറിക്കുള്ള ബാധ്യതയുണ്ടോ എന്നാണ് റിപ്പബ്ളിക്കൻ പാർട്ടി ആരായുന്നത്. 2018-ൽ നടന്ന ഗവർണർ തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക്ക് പാർട്ടി സ്ഥാനാർത്ഥി റാൾഫ് നോർത്തം 55 ശതമാനം വോട്ടുകൾ നേടിയപ്പോൾ റിപ്പബ്ളിക്കൻ സ്ഥാനാർത്ഥി ജാൽസണിന് 45 ശതമാനം വോട്ടുകളേ നേടാനായുള്ളു.
സൗത്ത് ഡക്കോട്ട റിപ്പബ്ളിക്കൻ സംസ്ഥാനമാണെങ്കിലും ഗവർണർ ക്രിസ്റ്റി ട്രമ്പിനെ വിജയിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ മെനഞ്ഞു കഴിഞ്ഞു.
വയോമിംഗ് സംസ്ഥാനം റിപ്പബ്ളിക്കൻ പാർട്ടിയുടെ കോട്ടയായാണ് അറിയപ്പെടുന്നത്. ഏർലി വോട്ടിംഗ് നടക്കുന്ന നാല് സംസ്ഥാനങ്ങളിലും ട്രമ്പിനാണോ ബൈഡനാണോ മുൻതൂക്കം ലഭിക്കുക എന്നത് പ്രവചനാതീതമാണ്.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് - മിനിസോട്ടയിൽ ഏർലി വോട്ടിംഗ് ആരംഭിച്ചുപ്രസിഡന്റ് തിരഞ്ഞെടുപ്പ് - മിനിസോട്ടയിൽ ഏർലി വോട്ടിംഗ് ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക