Image

ബംഗളൂരു മയക്കുമരുന്ന് കേസ്: നൃത്തസംവിധായകന്‍ അറസ്റ്റില്‍

Published on 19 September, 2020
ബംഗളൂരു മയക്കുമരുന്ന് കേസ്: നൃത്തസംവിധായകന്‍ അറസ്റ്റില്‍

ബംഗളൂരു മയക്കുമരുന്ന് കേസില്‍ നൃത്തസംവിധായകന്‍ കിഷോര്‍ ഷെട്ടി അറസ്റ്റില്‍. മംഗളൂരുവില്‍ നിന്നാണ് സി.സി.ബി അന്വേഷണ സംഘം കിഷോറിനെ അറസ്റ്റു ചെയ്തത്. മയക്കു മരുന്ന് കടത്തുന്നതിനിടെയാണ് കിഷോറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.


ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക് ഡ്രഗ് ആക്‌ട് പ്രകാരം കിഷോര്‍ ഷെട്ടിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇയാള്‍ വന്‍ തോതില്‍ ലഹരിമരുന്ന് കടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.


ബംഗളൂരു മയക്കു മരുന്ന് കേസില്‍ കന്നട നടിമാരായ സഞജന ഗല്‍റാണി, രാഗിണി ദ്വിവേദി എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കേസില്‍ നടന്‍ ദിഗന്ത് മഞ്ചല, ഭാര്യയും നടിയുമായ അയിന്ദ്രിത റായി എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക