Image

ശ്രമിക് ട്രെയിന്‍ യാത്രക്കിടയില്‍ സെപ്തംബര്‍ 9 വരെ ‌ 97 ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചിട്ടുണ്ടെന്ന് കേന്ദ്രം

Published on 19 September, 2020
ശ്രമിക് ട്രെയിന്‍ യാത്രക്കിടയില്‍ സെപ്തംബര്‍ 9 വരെ ‌ 97 ഇതര സംസ്ഥാന തൊഴിലാളികള്‍  മരിച്ചിട്ടുണ്ടെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക ട്രെയിനായ ശ്രമിക് ട്രെയിന്‍ യാത്രക്കിടയില്‍ സെപ്തംബര്‍ 9 വരെയുള്ള കാലയളവില്‍ 97 പേര്‍ മരിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയന്‍റെ ചോദ്യങ്ങള്‍ക്കാണ് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ മറുപടി നല്‍കിയത്.


റിപ്പോര്‍ട്ട് ചെയ്ത 97 കേസുകളില്‍ 87 മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരുന്നുവെന്നും കേന്ദ്രം വ്യക്തമാക്കി. 51 പേരുടെ മരണകാരണമായുള്ളത് ഹൃദയ സ്തംഭനം, ഹൃദയ സംബന്ധിയായ തകരാറുകള്‍, ബ്രെയിന്‍ ഹെമറേജ്, കരള്‍ രോഗം എന്നിവയാണെന്നും കേന്ദ്രം രാജ്യസഭയെ അറിയിച്ചു.97 മരണവും അസ്വഭാവിക മരണത്തിന് കേസെടുത്ത് അതാത് സംസ്ഥാനങ്ങളില്‍ അന്വേഷണം നടക്കുന്നവയാണെന്നും പിയൂഷ് ഗോയല്‍ രാജ്യസഭയെ അറിയിച്ചു.


മെയ് 1 മുതലാണ് രാജ്യത്ത് കുടിയേറ്റ തൊഴിലാളികളെ തിരകെ സ്വദേശങ്ങളിലെത്തിക്കാനായി പ്രത്യേക ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിച്ചത്. മെയ് 1 നും ആഗസ്റ്റ് 31 നും ഇടയില്‍ 4621 സര്‍വ്വീസുകള്‍ നടന്നതായും കേന്ദ്രം വ്യക്തമാക്കുന്നു.6319000 യാത്രക്കാരാണ് പ്രത്യേക സര്‍വ്വീസിന്‍റെ സൌകര്യം പ്രയോജനപ്പെടുത്തിയതെന്നും കേന്ദ്രം രാജ്യസഭയെ അറിയിച്ചു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക