Image

പാലായില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ 2 യുവാക്കള്‍ മരിച്ചു

Published on 19 September, 2020
പാലായില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ 2 യുവാക്കള്‍ മരിച്ചു
കോട്ടയം;അങ്കമാലി- പുനലൂര്‍ സംസ്ഥാന പാതയിലെ പാലാ പൂവരണിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ കട്ടപ്പനയില്‍ കാര്‍ ഷോറൂം ജീവനക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. അപകടത്തില്‍ മരിച്ചവര്‍ക്കൊപ്പം കാറില്‍ സഞ്ചരിച്ചിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കട്ടപ്പന ഉപ്പുതറ ചപ്പാത്ത് കൊച്ചുചെരുവില്‍ സന്ദീപ് (31), വെങ്ങാലൂര്‍ നരിയമ്ബാറ ഉറുമ്ബില്‍ വിഷ്ണു (26) എന്നിവരാണ് മരിച്ചത്. ഉപ്പുതറ ചപ്പാത്ത് തേനാട്ട് ലിജു ബാബു (അപ്പു 26) ആണ് പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

മൂവരും കട്ടപ്പന ഇന്‍ഡസ് മോട്ടോഴ്സ് കാര്‍ ഷോറൂം ജീവനക്കാരാണ്. ഷോറൂം പെയിന്‍്ററായ സന്ദീപ് അപകടസ്ഥലത്ത് തന്നെ മരിച്ചു. വിഷ്ണു കമ്ബനി മെക്കാനിക്കും പരിക്കേറ്റ് ചികിത്സയിലുള്ള ലിജു പിആര്‍ഒയുമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക