Image

ദില്ലി ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സാമൂഹിക വ്യാപനം; അംഗീകരിക്കണമെന്ന് മന്ത്രി

Published on 19 September, 2020
ദില്ലി ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സാമൂഹിക വ്യാപനം; അംഗീകരിക്കണമെന്ന് മന്ത്രി

ദില്ലി: രാജ്യതലസ്ഥാനത്ത് കൊറാണ വൈറസ് സാമൂഹിക വ്യാപനം സംഭവിച്ചു കഴിഞ്ഞുവെന്ന് ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍. തുടര്‍ച്ചായി കൂടിയ നിരക്കില്‍ രോഗബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 


ദില്ലിയില്‍ സാമൂഹിക വ്യാപനം സംഭവിച്ചുകഴിഞ്ഞുവെന്ന് അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും ദില്ലിയിവല്‍ സാമൂഹിക വ്യാപനം നടന്നുവെന്ന് സ്ഥിരീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരോ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചോ ആണെന്നും അദ്ദേഹം പറഞ്ഞു.





'ദില്ലിയിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ തോതില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ അവിടെ സാമൂഹിക വ്യാപനം നടന്നു കഴിഞ്ഞുവെന്ന് അംഗീകരിക്കാന്‍ കഴിയണം. പക്ഷെ കേന്ദ്രസര്‍ക്കാരിനോ ഐസിഎംആറിനോ മാത്രമെ ഇതില്‍ പ്രതികരിക്കാന്‍ കഴിയൂ' സത്യേന്ദ്ര ജെയിന്‍ പറഞ്ഞു.


 ഇക്കഴിഞ്ഞ നാല്‍പത് ദിവസത്തിനിടെയാണ് ദില്ലിയില്‍ ഇത്തരത്തില്‍ കൊവിഡ് വ്യാപനം ഇരട്ടിയായതെന്നും മന്ത്രി വ്യക്തമാക്കി.


ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ദില്ലിയില്‍ 2.38 ലക്ഷം പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ദില്ലിയില്‍ കൊവിഡ് ബാധിതര്‍ 2.38 ലക്ഷത്തിലെത്തിയിരിക്കുകയാണ്. 

 4907 പേരാണ് ഇതുവരേയും കൊവിഡിനെ തുടര്‍ന്ന് മരണപ്പെട്ടത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക