ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ ഡാന്‍സര്‍ കിഷോര്‍ ഷെട്ടി അറസ്റ്റില്‍. മംഗളൂരുവില്‍ നിന്ന് സെന്റട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) അന്വേഷണ സംഘമാണ് കിഷോറിനെ അറസ്റ്റു ചെയ്തത്.
മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് കിഷോറിനെ പിടികൂടിയതെന്ന് മംഗളൂരു പോലീസ് കമ്മീഷണര്‍ അറിയിച്ചു. കിഷോര്‍ മുംബൈയില്‍ നിന്നും മംഗളൂരുവിലേക്ക് വന്‍തോതില്‍ ലഹരിമരുന്ന് കടത്തിയതായി സിസിബി കണ്ടെത്തിയിരുന്നു. ഇയാള്‍ക്കെതിരെ നാര്‍ക്കോട്ടിക് ഡ്രഗ് ആക്റ്റ് പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.