വിയന്ന: ഓസ്ട്രിയയിലെ പ്രമുഖ ഇന്ത്യന്‍ സംരംഭകനും വേള്‍ഡ് മലയാളി ഫെഡറേഷന് ചെയര്‍മാനും ജീവകാരുണ്യപ്രവര്‍ത്തകനുമായ പ്രിന്‍സ് പള്ളിക്കുന്നേല്‍ ന്യൂ ഏജ് മീഡിയയുടെ 'ചേഞ്ച് മേക്കേഴ്സ് 2020'-യുടെ ഡയമണ്ട് റൗണ്ടില്‍.
കേരളത്തില്‍ നിന്നും വിവിധ മേഖകലളില്‍ വൈദഗ്ധ്യം തെളിയിക്കുന്ന വളര്‍ന്നുവരുന്ന നൂറു പ്രതിഭകളെ തിരിച്ചറിയാനും അവരെ പരിചയപ്പെടുത്താനുമുള്ള ന്യൂ ഏജ് ഐക്കണ്‍ സീരീസാണ് 'ചേഞ്ച് മേക്കേഴ്സ് 2020'.
യൂറോപ്യന്‍ പ്രവാസലോകത്തും നിന്ന് ചേഞ്ച് മേക്കേഴ്സിന്റെ അവസാന റൗണ്ടിലെത്തിയ 25 പേര് അടങ്ങിയ ലിസ്റ്റില്‍ എത്തിയിരിക്കുന്ന ഏക മലയാളി സാന്നിദ്ധ്യമാണ് പ്രിന്‍സ്. വ്യക്തികളുടെ പ്രൊഫൈല്‍ പരിചയപ്പെടുത്തി പൊതുജനങ്ങള്‍ക്കിടയില്‍ നടത്തുന്ന വോട്ടിംഗിലൂടെയാണ് അവസാന ഡയമണ്ട് റൗണ്ടില്‍ എത്തേണ്ട 10 വിജയികളെ തിരഞ്ഞെടുക്കുന്നത്. സെപ്റ്റംബര്‍ 21ന് അവസാനിക്കുന്ന അവസാന റൗണ്ട് വോട്ടിംഗിനുശേഷം പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കും.
ചുവടെ കൊടുത്തിരിക്കുന്ന ലിങ്കുവഴി പ്രിസന്സിനു വോട്ട് ചെയ്യാവുന്നതാണ്.
www.newageicon.in/vote.php?id=MjQ=
റിപ്പോര്‍ട്ട്: ജോബി ആന്റണി