Image

ഫോമാ ഇലക്ഷന്‍: ക്യാപിറ്റല്‍ റീജിയണില്‍ റിസോര്‍ട്ട് രാഷ്ട്രീയമെന്ന്!

Published on 20 September, 2020
ഫോമാ ഇലക്ഷന്‍: ക്യാപിറ്റല്‍ റീജിയണില്‍ റിസോര്‍ട്ട് രാഷ്ട്രീയമെന്ന്!
ഫോമാ തെരഞ്ഞെടുപ്പ് നടക്കുന്ന വെള്ളിയാഴ്ച രാവിലെ തന്നെ ക്യാപിറ്റല്‍ റീജിയനിലെ എല്ലാ ഡെലിഗേറ്റ്‌സിനേയും ഒരു സ്ഥലത്ത് സമ്മേളിപ്പിക്കുവാന്‍ നീക്കം നടക്കുന്നതായി സൂചന ലഭിച്ചു. സമ്മേളന സ്ഥലം ഏതായിരിക്കുമെന്ന് 'ഇപ്പോള്‍' വെളിപ്പെടുത്തുവാന്‍ ഈ ഉപജാപകന്മാര്‍ തയാറാകുന്നില്ലെന്നു ഒരു കൂട്ടര്‍ അഭിപ്രായപ്പെട്ടു.

സ്വതന്ത്ര ജനാധിപത്യത്തിനു നിരക്കാത്ത കീഴ്‌വഴക്കമാണിതെന്ന് പറയേണ്ടതില്ലല്ലോ? വനിതാ ഡെലിഗേറ്റ്‌സിന്റെ സുരക്ഷിതത്വമെങ്കിലും കണക്കിലെടുത്ത് ഈ റീജിയനിലേക്ക് നിരീക്ഷകരെ അയയ്‌ക്കേണ്ടതാണെന്നു തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിക്കുന്നു.

Join WhatsApp News
ഫോമാ നിരീക്ഷകൻ 2020-09-20 01:44:29
ഇതെന്നാ ബിജെപി -കോൺഗ്രസ് - എൽഡിഫ് ഡെലഗേറ്റീസിനെ ഡോളറും കള്ളും കഞ്ചാവും മറ്റും കൊടുത്തു ഒളിപ്പിച്ചു പ്രോലോഭിക്കുന്ന ഇന്ത്യൻ രാഷ്ട്രീയ രീതിയാണോ. ഇതിനെ ചെറുക്കണം. സംശുദ്ധ വോട്ടിംഗ് നടക്കണം . ഡിബേറ്റുകൾ നടത്തുന്നവരും ഇതിനൊന്നും കൂട്ടു നിൽക്കരുത്. എല്ലാ അവിശുദ്ധ ഒളിപ്പോരും, വിലക്കു വാങ്ങലും പൊളിച്ചടുക്കണം. സത്യമേവ ജയതേ
ഞാനും മൂര്‍ക്കന്‍ ചേട്ടനും 2020-09-20 16:29:34
കേരളത്തിൽ പഞ്ചായത്തു പീയൂൺ മുതൽപ്പേർക്ക് കൈക്കൂലി കൊടുത്തു വളർന്ന മലയാളി എവിടെ ചെന്നാലും കൈക്കൂലിയും പാദ സേവയും നടത്തി വശികരിച്ചു കാര്യം നേടാൻ ശ്രമിക്കും. അമേരിക്കയിൽ പാസ്പോർട്ട്, ഡ്രൈവർ ലയിസൻസ് മുതലായ ഡോകുമെൻസിനു ആർക്കും കൈക്കൂലിയും കൊടുക്കണ്ട, ആൾ സ്വാധീനവും വേണ്ട. എന്നാൽ ഇന്ത്യയിൽ ജനിച്ച ഇന്ത്യൻ പൗരന്, ഇന്ത്യൻ കോൺസുലേറ്റിൽ നിന്നും വേണ്ട ആവശ്യങ്ങൾക്കു; മലയാളികളുടെ നേതാവ് എന്ന് സ്വയം പ്രഖ്യാപിച്ചു നടക്കുന്ന ചിലർ ഇടപെട്ടാലെ കാര്യങ്ങൾ മുറപോലെ നടക്കു എന്ന അവസ്ഥയാണ് എന്ന് ഇ നേതാക്കൾ പ്രക്യപിക്കുന്നതു ഇന്ത്യൻ കോൺസുലേറ്റ് ജനറൽ & ഓഫീസ്; അഴിമതി കാണിക്കുന്നു എന്നത് നിമിത്തമാണ്. ഇ വിവരം കോൺസുലേറ്റ് ജനറലിനെ അറിയിക്കണം. ഇതിൽ ഒരു നേതാവിനു , കോൺസുലേറ്റ് ഓഫീസിൻ്റെ ടെലിഫോൺ നമ്പറിന് വേണ്ടി വിളിച്ചപ്പോൾ അറിവില്ലായിരുന്നു. ഇന്ത്യൻ കോണ്സുലേറ്റിൻ്റെ നടപടി ക്രമങ്ങൾ എല്ലാ ഇന്ത്യക്കാർക്കും ഒരുപോലെ ബാധകം ആണ്. മലയാളിക്ക് മാത്രമായി പ്രതേക ക്രമങ്ങൾ ഇല്ല. മലയാളി വയലാർ രവിയുടെ കാലം പോലും മലയാളിക്ക് പാര ആയിരുന്നു എന്നതും ആരും മറക്കരുത്. കേരളീയരേക്കാൾ കൂടുതൽ കോൺസുലേറ്റുമായി ഇടപെടുന്നത് വടക്കേ ഇന്ത്യക്കാർ ആണ്. പാർളിമെൻറ്റിലും രാജ്യ സഭയിലും അവർക്കു നല്ല ഇൻഫ്ലുവെൻസും ഉണ്ട്. ഇ വടക്കേ ഇന്ത്യൻ അമേരിക്കൻസ് നേടിയെടുക്കുന്ന മാറ്റങ്ങൾ സ്വന്തമാണ് എന്ന് അവകാശപ്പെടുന്നവർ ആണ് മലയാളി നേതാക്കൾ. ഇന്ത്യ ഡേ പരേഡിൽ പോലും മലയാളി നേതാക്കളെ ആരും പരിഗണിക്കാറില്ല. ഞാനും മൂർഖൻ ചേട്ടനും കൂടി ഒറ്റ കടിക്ക്‌ ഒരുത്തനെ കൊന്നു എന്ന് മാക്രി പറയുന്നതുപോലെയുണ്ട് നമ്മുടെ മലയാളി നേതാക്കൻമാരുടെ നേട്ടങ്ങൾ. -ചാണക്യന്‍
പോരാളി വിജയൻ 2020-09-20 17:37:20
ഈ അമേരിക്കൻ കോമാളികൾ കാണിക്കുന്നതൊക്കെ ന്യൂസ് ആക്കുന്ന ഇമലയാളിയെ സമ്മതിച്ചിരുന്നു!!!
Pisharadi 2020-09-21 12:07:50
ഓരോ ഡലിഗേറ്റിനും എത്ര കിട്ടും? പതിനഞ്ചണ്ണത്തിനെ ഞാൻ ഒപ്പിച്ചു തരാം. ഞാനും ഒരു ഡലിഗേറ്റാ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക