Image

വിനായകന്‍ സംവിധായകനാകുന്നു

Published on 20 September, 2020
വിനായകന്‍ സംവിധായകനാകുന്നു
ടന്‍ വിനായകന്‍ സംവിധായകനാകുന്നു.  ചിത്രത്തിന്റെ തിരക്കഥയും വിനായകന്റേതാണ്. 'പാര്‍ട്ടി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഒപിഎം സിനിമാസിന്‍റെ ബാനറില്‍ ആഷിക് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ്. ചിത്രം അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തും.

നടനായി സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന നമ്മുടെ വിനായകന്‍ അടുത്ത വര്‍ഷം ആദ്യ സിനിമ എഴുതിസംവിധാനം ചെയ്യും. "പാര്‍ട്ടി" അടുത്ത വര്‍ഷം" എന്ന് കുറിച്ചുകൊണ്ടാണ് ആഷിഖ് ഫേസ്ബുക്കിലൂടെ പാര്‍ട്ടി വരുന്നതിനെ കുറിച്ച്‌ അറിയിച്ചത്. ഇതിന് മുന്‍പും വിനായകനെ നായകനാക്കി ആഷിഖ് സിനിമ എടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

 അയ്യന്‍കാളിയുടെ ജീവചരിത്രചിത്രമാണ് ഈ പ്രോജക്‌ട് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് അന്ന് വന്നിരുന്നത്. എന്നാല്‍ ആ ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം ഔദ്യോഗികമായി ഇനിയും പുറത്തു വന്നിട്ടില്ല.

അന്‍വര്‍ റഷീദിന്‍റെ ട്രാന്‍സ് ആണ് വിനായകന്‍റേതായി തീയേറ്ററുകളിലെത്തിയ അവസാന മലയാളചിത്രം. 'വാരിയം കുന്നന്‍' എന്ന ചിത്രമാണ് ആഷിഖിന്റേതായി അനൗണ്‍സ് ചെയ്തിട്ടുള്ള മറ്റൊരു സിനിമ. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക