Image

ഫോമ ഇലക്ഷന് അഞ്ചു നാള്‍; ചങ്കിടിപ്പോടെ സ്ഥാനാര്‍ത്ഥികള്‍, ആകാംക്ഷയോടെ പ്രവര്‍ത്തകര്‍!! (ഷോളി കുമ്പിളുവേലി)

Published on 21 September, 2020
ഫോമ ഇലക്ഷന് അഞ്ചു നാള്‍; ചങ്കിടിപ്പോടെ സ്ഥാനാര്‍ത്ഥികള്‍, ആകാംക്ഷയോടെ പ്രവര്‍ത്തകര്‍!! (ഷോളി കുമ്പിളുവേലി)
അമേരിക്കന്‍ മലയാളികള്‍ മാത്രമല്ല, സ്ഥാനാര്‍ത്ഥികളുടെ വ്യക്തിപ്രഭാവംകൊണ്ട് ലോക മലയാളികളും ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ഫോമ ഇലക്ഷന് ഇനി അഞ്ചുനാള്‍ മാത്രം! ഈ വെള്ളിയാഴ്ച  (25-09-2020) രാവിലെ പതിനൊന്നു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു മണി വരെയാണ് തെരഞ്ഞെടുപ്പ്. ഒരുപക്ഷെ സമയം അല്‍പംകൂടി ദീര്‍ഘിച്ചേക്കാം എന്നും കേള്‍ക്കുന്നു.

സമയം അടുത്തുവരുംതോറും വിജയം ഉറപ്പെന്നു കരുതുന്നവര്‍ക്കു പോലും ചങ്കിടിപ്പ് കൂടുന്ന കാഴ്ചയാണ് കാണുന്നത്. ഇതുവരെ കേട്ടറിവ് മാത്രമായിരുന്ന "ഓണ്‍ലൈനി'ലൂടെയാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. അതു സ്ഥാനാര്‍ത്ഥികളുടെ മാത്രമല്ല ഫോമ അഭ്യുദയകാംക്ഷികളുടേയും ജിജ്ഞാസ വര്‍ധിപ്പിക്കുന്നു.

ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പ് ഇലക്ഷന്‍ കമ്മീഷണര്‍മാരുടെ ജോലിയും ഇരട്ടിയാക്കിയിട്ടുണ്ട്. ഇലക്ഷന്‍ അടുക്കുംതോറും അവരുടെ നെഞ്ചിടിപ്പും കൂടുന്നു.

സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും ബഹുകേമന്മാര്‍ തന്നെ. ഇവരില്‍ ഭൂരിപക്ഷവും ഫോമയോടുള്ള ആത്മാര്‍ത്ഥതയും, പ്രതിബദ്ധതയും മുന്‍കാലങ്ങളില്‍ തെളിയിച്ചിട്ടുള്ളവരുമാണ്. ഫോമയെ സ്‌നേഹിക്കുന്നവര്‍ക്ക് സ്ഥാനാര്‍ത്ഥികളോട് ഒരു അഭ്യര്‍ത്ഥനയേയുള്ളൂ. വോട്ട് പിടിക്കാന്‍ ജാതിയോ, മതമോ, മതത്തിനുള്ളിലെ വിഭാഗീയതകളോ ദയവായി ഉപയോഗിക്കരുത്! തികച്ചും ഫോമയോടുള്ള പ്രതിബദ്ധതയും, പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ട് സംഘടനയെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കുന്നതിനുള്ള പ്രാപ്തിയും കഴിവും മുന്‍നിര്‍ത്തിവേണം വോട്ട് ചോദിക്കുവാന്‍.!!

മുന്‍ തെരഞ്ഞെടുപ്പ് പോലെ വ്യക്തമായ പാനലോ, വ്യക്തിഹത്യകളോ ഇപ്രാവശ്യം ഇല്ലെന്നുള്ളത് ശ്ശാഘനീയമാണ്. മത്സരിക്കുന്ന എല്ലാവരും ജയിക്കില്ല; ജയിക്കുന്നവര്‍ എല്ലാവരും തോറ്റവരേക്കാള്‍ മിടുക്കന്മാരാകണമെന്നുമില്ല! തോല്‍ക്കുന്നവരേയുംകൂടി ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നവരാണ് യഥാര്‍ത്ഥ വിജയികള്‍; അവരാണ് നല്ല നേതാക്കള്‍!!

ഇലക്ഷന്‍ നീതിയുക്തമായും, കുറ്റമറ്റതുമായി നടത്താന്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ്. വോട്ട് ചെയ്യുവാനുള്ള "ലിങ്കും' നിര്‍ദേശങ്ങളുമടങ്ങിയ 'ഇമെയില്‍' എല്ലാ ഡെലിഗേറ്റ്‌സിനും അടുത്ത ദിവസംതന്നെ ലഭിക്കുന്നതാണ്. നിങ്ങള്‍ ചെയ്യുന്ന വോട്ട് സംബന്ധിച്ച വിവരങ്ങള്‍ ഒന്നുംതന്നെ ആര്‍ക്കും ലഭിക്കുകയില്ല. അതുകൊണ്ട് സധൈര്യം വോട്ട് ചെയ്യുക.

ഈ വെള്ളിയാഴ്ചയാണ്, സമയം രാവിലെ 11 മുതല്‍ 3 മണി വരെ. അപ്പോള്‍ വോട്ട് ചെയ്യാന്‍ മറക്കരുതേ!!

എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍...!

Join WhatsApp News
ഫോമൻ 2020-09-21 03:03:41
ലേഖകനും ഒരു സ്ഥാനാർഥിയാണല്ലോ, സ്വന്തം നെഞ്ചിടിപ്പ്‌ മറ്റുള്ള സ്ഥാനാർത്ഥികളുടെ ചുമലിൽ കെട്ടിവെയ്ക്കണ്ട...
തോമസ്‌ 2020-09-21 03:11:33
പാനൽ ഇല്ല, പക്ഷെ സമാനചിന്താഗതിക്കാർ ഉണ്ട്. വ്യക്തി ഹത്യ ഇല്ല, പക്ഷെ അവ്യക്തമായ നടത്തപ്പെടുന്ന ജനെറൽ ബോഡിയെ കുറിച്ചുള്ള ആശങ്കൾ ചർച്ചയായ ഒരു ഓഡിയോ ക്ലിപ്പ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ജനറൽ ബോഡി നന്നായി കഴിഞ്ഞു, ഇനി തിരഞ്ഞെടുപ്പും കഴിയും. ക്ലിപ്പുകൾ ഇങ്ങനെ ഓടിക്കൊണ്ടേയിരിക്കും. ഫോമാ വളർന്നുകൊണ്ടേയിരിക്കും.
ഇലക്ഷന്‍ സര്‍വേ. 2020-09-21 09:58:54
ആരുടെയും ചങ്ക് ഇടിക്കേണ്ട, തിരഞ്ഞെടുപ്പിന് ശേഷം ആരുടെയും ചങ്ക് ഇടിപ്പ്‌ നിൽക്കുകയും വേണ്ട, ഓൺ ലൈൻ തിരഞ്ഞെടുപ്പ് ആയതിനാൽ ആരുടെയും ചങ്കിനു ഇടിയും കിട്ടില്ല. ഞങ്ങൾ നടത്തിയ സർവേയുടെ ഫലം ചുവടെ ചേർക്കുന്നു. ഇത് 90 % ഡെലിഗേറ്റുകളെ ഇന്റർവ്യൂ ചെയിത ഫലം ആണ്. പ്രസിഡണ്ട്-തോമസ് തോമസ്- വൻ ഭൂരിപഷം. സെക്രട്ടറി- ഉണ്ണികൃഷ്‌ണൻ .ട്രെഷറർ -പോൾ ജോൺ, വി പി - രേഖ ഫിലിപ്പ്- വൻ ഭൂരിപഷം. ജോ.സെക്രട്ടറി-അശോക് പിള്ള. ജോ. ട്രെഷറർ -തോമസ് ചാണ്ടി. വിജയികൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. തോറ്റവർ പുതിയ സംഘടന ഉണ്ടാക്കിയാൽ നാണക്കേടും മിച്ചം. -Election survey Chair, Bobby reporting.
തൊമ്മൻ 2020-09-21 15:09:59
എന്റെ സർവേ കാര , ഇത് എട്ടു നിലയിൽ പൊട്ടും . നോക്കിക്കോ അനിയൻ 90 ശതമാനം വോട്ടു നേടും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക