Image

ഫോമായുടെ അമരത്തെത്താന്‍ ഇത്തവണ ഹൈടെക്ക് പോരാട്ടം (കണ്ണൂര്‍ ജോ)

Published on 21 September, 2020
ഫോമായുടെ അമരത്തെത്താന്‍ ഇത്തവണ ഹൈടെക്ക്  പോരാട്ടം (കണ്ണൂര്‍ ജോ)
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ അഭിമാന സംഘടന 'ഫോമാ'യുടെ ഭാരവാഹിത്വത്തിനായുള്ള തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇക്കുറി വീറും വാശിയുമേറെ..
അമേരിക്ക-കാനഡ മേഖലയിലെ 75 മലയാളി സംഘടനകളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന അമേരിക്കയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ഫോമായുടെ ഭരണസാരഥ്യംപിടിക്കാനുള്ള ഇക്കുറിയിലെ തിരഞ്ഞെടുപ്പിന് പ്രത്യേകതകളേറെയാണ്. സാധാരണ നിലയില്‍ നിന്നും വ്യത്യസ്തമായി കോവിഡ് സാഹചര്യത്തില്‍ നടക്കുന്ന ഇലക്ഷന് ഇത്തവണ എല്ലാ നടപടി ക്രമങ്ങളും ഡിജിറ്റല്‍ പ്ളാറ്റ്ഫോമിലായതോടെ മത്സരവും അടിമുടി ഹൈടെക്ക് ആയി മാറി.

സ്ഥാനാര്‍ത്ഥികളുടെ വോട്ടഭ്യര്‍ത്ഥനയും പ്രചരണവുമെല്ലാം ഡിജിറ്റലായതോടെ ഇക്കുറിയിലെ ഇലക്ഷന്‍ ഡിജിറ്റല്‍ പോരാട്ടം കൂടിയാവുകയാണ്. സ്ഥാനാര്‍ത്ഥികള്‍ക്കും ഫോമായിലെ 500ലേറെ വരുന്ന ഡെലിഗേറ്റഡ് വോട്ടര്‍മാര്‍ക്കും ഇവയെല്ലാം ആവേശപൂര്‍വം വീക്ഷിക്കുന്നവര്‍ക്കും എല്ലാം പുതിയ തിരഞ്ഞെടുപ്പ് രീതികള്‍ കൗതുകവും ആവേശവും നല്‍കുന്നതാണ്.

പുതിയകാലത്തെ പുതിയ സാഹചര്യങ്ങളിലെ മാറ്റങ്ങളെ സ്വീകരിച്ചാണ് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഫോമാ ഭാരവാഹിത്വം ഉറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികളും അവരെ പിന്തുണയ്ക്കുന്നവരും മുന്നേറുന്നത്.നേരിട്ടുള്ള വോട്ടുപിടിത്തം കണ്ടുശീലിച്ചതിനു പകരം ഇക്കുറിയിലെ അഭ്യര്‍ത്ഥനയും വാദ പ്രതിവാദങ്ങളുമെല്ലാം വാഗ്ദാനങ്ങളും നയപ്രഖ്യാപനങ്ങളുമെല്ലാം ഓണ്‍ലൈനായാണ്.
ഇമെയ്ലിലും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും സൂം ആപ്പിലും തുടങ്ങി വെര്‍ച്വല്‍ മീറ്റുകളിലൂടെയാണ് ഇലക്ഷന്‍ പ്രചരണം ചൂടുപിടിക്കുന്നത്.

തികച്ചും ജനാധിപത്യപരമായ രീതിയില്‍ നടക്കുന്ന അമേരിക്കന്‍ മലയാളികളുടെ അഭിമാന സംഘടനയുടെ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുള്ളവരെല്ലാം സുപരിചിതരാണ്. സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമായ വ്യക്തിത്വങ്ങളാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത് എന്നതിനാല്‍ മത്സരത്തിന്റെ ഓരോഘട്ടവും പ്രവചനാതീതമാവുകയാണ്. തിരഞ്ഞെടുപ്പ് ദിനം അടുക്കുംതോറും സ്ഥാനാര്‍ത്ഥികളുെട പ്രചാരണവും മുറുകും. ഇനിയുള്ള ദിനങ്ങള്‍ ഫോമായുടെ സാരഥികളാവുന്നതിനായുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാവും ഓരോ സ്ഥാനാര്‍ത്ഥികളും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക