Image

വിളിക്കാനൊരു ഫോൺ നമ്പരും, കേൾക്കാനൊരാളും

Published on 22 September, 2020
വിളിക്കാനൊരു ഫോൺ നമ്പരും, കേൾക്കാനൊരാളും
ന്യൂയോർക്ക്: പ്രവാസികൾക്ക് ഒരാവശ്യം വരുമ്പോൾ വിളിക്കാനൊരു ഫോൺ നമ്പരും, കേൾക്കാനൊരാളും - അങ്ങനെയാണ് തോമസ് ടി ഉമ്മൻ   അമേരിക്കൻ മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്. അമേരിക്കൻ മലയാളികളുടെ സംഘ ചേതനയുടെ ദീപശിഖയായ ഫോമയുടെ ട്രഷറർ പദത്തിലേക്ക് മുതിർന്ന അമേരിക്കൻ മലയാളിയും രാഷ്ട്രീയ, സാമൂഹ്യ, സാസ്കാരിക നേതാവും കറയറ്റ സംഘാടകനുമായ തോമസ് ടി ഉമ്മൻ മത്സരിക്കുന്നു. അദ്ദേഹത്തെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ചു കൊണ്ട് ന്യൂയോർക്ക് റീജിയനുകളും യുഎസിലും കാനഡയിലുമുള്ള വിവിധ അസോസിയേഷനുകളും രംഗത്തുണ്ട്.  

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ  ചാപ്റ്റർ ചെയർമാൻ, ഫോമാ നാഷനൽ പൊളിറ്റിക്കൽ ഫോറം ചെയർമാൻ, ഫോമാ നാഷനൽ കമ്മിറ്റിയംഗം, ഫോമാ നാഷനൽ അഡ്വൈസറി കൗൺസിൽ ചെയർമാൻ, ഹെറിറ്റേജ് ഇന്ത്യ ചെയർമാൻ, ഇന്ത്യൻ ക്രിസ്ത്യൻ ഫോറം പ്രസിഡന്റ്, സിഎസ്ഐ സഭയുടെ നോർത്ത് അമേരിക്കൻ കൗൺസിൽ സെക്രട്ടറി, എപ്പിസ്‌ക്കോപ്പൽ സഭയുടെ ഏഷ്യാമേരിക്ക മിനിസ്ട്രി സെക്രട്ടറി തുടങ്ങി വിവിധ ദേശീയ പദവികളിൽ സേവനം അനുഷ്ഠിച്ച നേതാവാണ് അദ്ദേഹം. ന്യൂയോർക്കിൽ സീഫോർ സിഎസ്ഐ ഇടവകയുടെ സെക്രട്ടറി, വൈസ് പ്രസിഡന്റ്, സീനിയർ സൺഡേ സ്കൂൾ അധ്യാപകൻ എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്.


ന്യൂയോർക്ക് സ്റ്റേറ്റിൽ ബിസിനസ് ഓഫീസറായി  നാലു പതിറ്റാണ്ടോളം സേവനം അനുഷ്ടിച്ചു. സർക്കാർ സേവനത്തിൽ നിന്നും വിരമിച്ച ശേഷം സ്റ്റേറ്റ്  കോൺട്രാക്ട് കോൺസൾട്ടന്റായും സേവനം തുടർന്ന തോമസ് ടി. ഉമ്മൻ ബഡ്‌ജറ്റ്, ഫൈനാൻസ്, പേയ്റോൾ, സ്റ്റേറ്റ് കോൺട്രാക്ടസ്, ഓഡിറ്റിങ്  തുടങ്ങിയ കാര്യങ്ങളിൽ പരിചയസമ്പന്നനാണ്. തൊണ്ണൂറുകളിൽ ലോങ്ങ് ഐലൻഡിൽ ആരംഭിച്ച ലോങ്ങ് ഐലാൻഡ് മലയാളി കൾച്ചറൽ അസോസിയേഷൻ (ലിംകാ)  സ്ഥാപക പ്രസിഡന്റായിരുന്നു. ഭാഷാ സ്നേഹിയായ അദ്ദേഹം ലോങ്ങ് ഐലൻഡിലെ പബ്ലിക് ലൈബ്രറിയിൽ ലിംകായുടെ ആഭിമുഖ്യത്തിലുള്ള മലയാളം ക്ലാസ്സുകൾ ആരംഭിക്കുകയുണ്ടായി.

ഫോമ എന്ന ബ്രഹുത്തായ  ഫെഡറേഷന്റെ ട്രഷറാർ പദവിയിൽ തെരഞ്ഞെടുക്കപ്പെടാൻ തോമസ് ടി. ഉമ്മൻ അനുയോജ്യനാണെന്നു സംഘടനയെ സ്നേഹിക്കുന്ന എല്ലാവർക്കും അറിയാം. സംഘടന വളരുകയാണ്. വൈവിധ്യമാർന്ന മണ്ഡലങ്ങളിലാണ് സംഘടനാ പ്രവർത്തനം വ്യാപിക്കുന്നത്. ഒട്ടേറെ പ്രവർത്തനങ്ങൾ നടത്താനുണ്ട്.  പ്രസിഡന്റിനോടും സെക്രട്ടറിയോടും ചേർന്ന് നിന്നു കൊണ്ട്  സംഘടനാ പ്രവർത്തനങ്ങൾക്കാവശ്യമായ സാമ്പത്തിക സ്രോതസുകൾ കണ്ടെത്തുന്നതോടൊപ്പം സാമ്പത്തിക അച്ചടക്കവും സുതാര്യതയും അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഫോമയ്ക്കു ആവശ്യമാണ്.  

പാസ്പോർട്ട് സറണ്ടർ ഫീക്കെതിരെ 2010ൽ തോമസ് ടി. ഉമ്മൻ സംഘടിപ്പിക്കുകയും  നേതൃത്വം നൽകുകയും ചെയ്ത പ്രതിഷേധം വിജയകരമായിരുന്നു.    ഫോമായുൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധത്തിന് ശക്തമായ പിന്തുണ നൽകി.  മനുഷ്യാവകാശ ലംഘനങ്ങക്കെതിരെ ന്യൂയോർക്കിലും മറ്റു സ്റ്റേറ്റുകളിലും പ്രതിഷേധ റാലികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ എൻആർഐ , കോൺസുലാർ അഫ്ഫയെർസ് സമിതിയുടെ ചെയർമാനാണ്.

അറുപതുകളിൽ മനോരമ ബാലജനസഖ്യത്തിൽ തിരുവല്ല യൂണിയൻ പ്രസിഡന്റായും, തുടർന്ന് തിരുവല്ലയിലെ സോഷ്യൽ സർവീസ് ലീഗ് സെക്രട്ടറി,  ചെങ്ങന്നൂർ കോളജ് യൂണിയൻ സെക്രട്ടറി, തുടങ്ങിയ പ്രവർത്തനങ്ങളിലും ട്രേഡ് യൂണിയൻ രംഗത്തും തന്റെ സജീവ സാന്നിധ്യമറിയിച്ചു. സെപ്തംബർ 25 നു നടക്കുന്ന തെരഞ്ഞെടുപ്പിൽ 72ഓളം അംഗ സംഘടനകൾ പങ്കെടുക്കും.
വിളിക്കാനൊരു ഫോൺ നമ്പരും, കേൾക്കാനൊരാളും
Join WhatsApp News
Mathews 2020-09-22 03:43:21
ഞാൻ പല പ്രാവശ്യം വിളിച്ചു . വിളിക്കുമ്പോൾ എല്ലാം സ്‌കാം സ്‌കാം എന്നാണല്ലോ പറയുന്നത് . ഇക്കാലത്ത് ഒന്നിനേം വിശ്വസിക്കാൻ പറ്റില്ല.
vincent emmanuel 2020-09-22 11:11:11
His services are exceptional. A real public servant
Thomas T Oommen 2020-09-22 23:12:37
Thank you for your kind words of support. Thomas T Oommen
അനിൽ പുത്തൻചിറ 2020-09-22 23:44:45
ആർക്കെങ്കിലും പെട്ടന്ന് ഇന്ത്യയിലേക്ക് അത്യാവശ്യമായി യാത്ര ചെയ്യേണ്ടി വന്നാൽ, ഇന്ത്യൻ വിസ ഇല്ലാത്തവർ, ഇന്ത്യൻ പാസ്പോർട്ട് പുതുക്കാത്തവർ അങ്ങനെ പലരും ആദ്യം വിളിച്ച് ഉപദേശം/സഹായം ചോദിക്കുന്ന ഒരാളാണ് തോമസ് ടി ഉമ്മൻ. അദ്ദേഹത്തിനാൽ കഴിവതും അദ്ദേഹം സഹായിക്കാറുമുണ്ട് എന്നാണ് കേട്ടുകേൾവി. I am not a delegate. If I had a vote, I won't think twice. Thomas T Oommen did spend his time for the community & deserves Treasurer position in FOMAA.
John, Independent 2020-09-23 01:52:51
He must denounce Trump who hates Muslims, blacks, Mexicans, and other religions. How can he serve the community when he supports him. That is absolutely Ludacris. People with different faith and political affiliations are members of FOAMA. If he is representing Republican party then it is ok. Otherwise he must say that he will be working for the community despite the party affiliations. Just like American presidents, except Trump, after their election say that they represent every citizen of America. Don't act like some politicians. They say something and do something.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക