Image

ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് ചേന്നോത്തിന്റെ കബറടക്ക ശുശ്രൂഷ ഇടവക ദേവാലയത്തില്‍ ആരംഭിച്ചു

Published on 22 September, 2020
 ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് ചേന്നോത്തിന്റെ കബറടക്ക ശുശ്രൂഷ ഇടവക ദേവാലയത്തില്‍ ആരംഭിച്ചു

ചേര്‍ത്തല: ഈ മാസം ഏഴിന് ദിവംഗതനായ ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് ചേന്നോത്തിന്റെ കബറടക്ക ശുശ്രൂഷ ഇടവകയായ കോക്കമംഗലം സെന്റ് തോമസ് ദേവാലയത്തില്‍ ആരംഭിച്ചു. എറണാകുളം-അങ്കമാലി അതിരൂപതാംഗമായ മാര്‍ ജോസഫ് ചേന്നോത്തിന്റെ ഭൗതികദേഹം ഇന്നലെയാണ് കൊച്ചിയില്‍ എത്തിച്ചത്. എറണാകുളം ലിസി ആശുപത്രിയില്‍ സൂക്ഷിച്ച ഭൗതിക ദേഹം രാവിലെ ആശുപത്രി ചാപ്പലിലും തുടര്‍ന്ന് സെന്റ് മേരീസ് ബസിലിക്ക ദേവാലയത്തിലും പൊതുദര്‍ശനത്തിന് വച്ചു. 

12 മണിയോടെ കോക്കമംഗലത്തെ കുടുംബ വീട്ടില്‍ എത്തിയ ഭൗതികദേഹം 12.30 ഓടെ ദേവാലയത്തില്‍ പൊതുദര്‍ശനത്തിനായി കൊണ്ടുവന്നു. ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ആര്‍ച്ച്ബിഷപിന് ആദരാജ്ഞലി അര്‍പ്പിക്കാന്‍ ദേവാലയത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 

2.30ന് കബടക്ക ശുശ്രൂഷയുടെ ഭാഗമായ വി.കുര്‍ബാന ആരംഭിക്കും. അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ മുഖ്യകാര്‍മ്മികനായിരിക്കും. പാലക്കാട് രൂപത ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് സന്ദേശം നല്‍കും. തുടര്‍ന്ന് സമാപന ശുശ്രൂഷയ്ക്ക്് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ബഹുമതിയോടെയാണ് കബടക്കം.  

40 വര്‍ഷത്തോളം വത്തിക്കാന്റെ നയതന്ത്ര പ്രതിനിധിയായി വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക