Image

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: കമറുദ്ദീനെ രക്ഷിക്കാന്‍ സി.പി.എം-ലീഗ് ധാരണ

Published on 22 September, 2020
 ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: കമറുദ്ദീനെ രക്ഷിക്കാന്‍ സി.പി.എം-ലീഗ് ധാരണ


കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ മുസ്ലീം ലീഗ് എം.എല്‍.എ എം.സി കമറുദ്ദീന്‍ എം.എല്‍.എയ്‌ക്കെതിരായ പ്രതിഷേധം കടുപ്പിച്ച് ബി.ജെ.പി. കേസില്‍ കമറുദ്ദീനെ രക്ഷിക്കാന്‍ സര്‍ക്കാരും പോലീസും ശ്രമിക്കുകയാണ്. ഇക്കാര്യത്തില്‍ സി.പി.എമ്മും മുസ്ലീം ലീഗും തമ്മില്‍ വ്യക്തമായ ധാരണയുണ്ടെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. കാസര്‍ഗോഡ് ബി.ജെ.പിയുടെ പ്രതിമഷധ സമരത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്വര്‍ണ്ണക്കടത്ത് കേസില്‍, ഖുര്‍ആന്റെ മറവില്‍ സ്വര്‍ണം കടത്തിയിരിക്കാമെന്നാണ് മന്ത്രി ജലീല്‍ പറയുന്നത്. ഖുര്‍ആന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന് പറയുന്നത് ഖുര്‍ആനെഅപമാനിക്കാനാണെന്ന് മുഖ്യമന്ത്രി പറയുന്നു. ഖുര്‍ആനെ അപമാനിച്ചത് ജലീലും സംഘവുമാണ്. മുഖ്യമന്ത്രി പുതിയ ബിന്‍ലാദന്‍ ആകാന്‍ ശ്രമിക്കുകയാണ്. തീവ്രവാദ സംഘടനകളുടെ സഹായത്തോടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. 

കോടിയേരി ബാലകൃഷ്ണന്‍ 'അല്‍ കോടിയേരി'യായി മാറിയിരിക്കുന്നു. ഇത്തവണ ചക്ക വീണാല്‍ മുയല്‍ ചാവില്ല. തുടര്‍ച്ചയായ വര്‍ഗീയ പ്രചാരണങ്ങള്‍ സി.പി.എമ്മിനകത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. വിശുദ്ധ ഗ്രന്ഥം എന്ന ആയുധം സിപിഎമ്മിന് തിരിച്ചടിയാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ് നടത്തിയിട്ടും 50ല്‍ ഏറെ വഞ്ചനാ കേസുകളില്‍ തെളവുകള്‍ ൈക്രംബ്രാഞ്ചിന് ലഭിച്ചിട്ടും എം.എല്‍.എ സൈ്വര്യ വിഹാരം നടത്തുകയാണ്. ഇതുവരെ അദ്ദേഹത്തെ അറസ്റ്റു ചെയ്തിട്ടില്ല. അദ്ദേഹം എല്‍.ഡി.എഫ് നേതാക്കള്‍ക്കൊപ്പം പൊതുവേദികള്‍ പങ്കിടുന്നുമുണ്ട്. അറസ്റ്റു ചെയ്യപ്പെടില്ല എന്ന് പോലീസ് ഉറപ്പുള്ളതിനാലാണിത്. കമറുദ്ദീനെ അറസ്റ്റു ചെയ്യാത്തതെന്തുകൊണ്ടാണെന്നും ചോദ്യം ചെയ്യലിനു പോലും വിധേയനാക്കാത്തും എന്തുകൊണ്ടാണെന്നും സുരേന്ദ്രന്‍ ചോദിച്ചു. 


സിപിഎം ലീഗ് ധാരണയിലാണ് കാസര്‍കോട്ട് 3 പഞ്ചായത്തുകള്‍ ഭരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍  വ്യക്തമായ രാഷട്രീയ ധാരണയോടെ പ്രവര്‍ത്തിക്കാനുള്ള മുന്നൊരുക്കമാണിത്. സി.പി.എം എന്തിന് കമറുദ്ദീനെ സംരക്ഷിക്കുന്നു. 150 കോടി എങ്ങനെ കോടതിക്ക് പുറത്ത് ലീഗ് നേതാക്കള്‍ തിരിച്ചുകൊടുക്കും? അത് വൈറ്റ് മണിയോ ബ്ലാക്ക് മണിയോ? എവിടെനിന്ന് പണം സമാഹരിക്കും? എങ്ങനെ തിരിച്ചുകൊടുക്കും. ഇടപാടുകളെല്ലാം ദുരൂഹമാണ്. 

ഒരു മാസമായിട്ടും കേസില്‍ അന്വേഷണം ഒരിഞ്ചു പോലും മുന്നോട്ടു പോയില്ല. കമറുദ്ദീനെ രക്ഷിക്കാനുള്ള വഴി സി.പി.എം ഒരുക്കുകയാണ്. കമറുദ്ദീനെ സഹായിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ബി.ജെ.പി ശക്തമായ പ്രക്ഷോഭം തുടരും. കുഞ്ഞാലിക്കുട്ടി പ്രതിയായ കേസുകളെല്ലം രക്ഷിച്ചെടുത്തത് സി.പി.എമ്മല്ലേ. കമറുദ്ദീന്‍ കേസ് കേന്ദ്ര ഏജന്‍സിക്ക് വിടാന്‍ മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക