Image

ഓട്ടിസം ബാധിച്ച പതിമൂന്നുകാരന് പോലീസിന്റെ വെടിയേറ്റ സംഭവം: ദൃശ്യങ്ങൾ പുറത്ത്

Published on 22 September, 2020
ഓട്ടിസം ബാധിച്ച പതിമൂന്നുകാരന് പോലീസിന്റെ വെടിയേറ്റ  സംഭവം: ദൃശ്യങ്ങൾ പുറത്ത്
സാൾട്ട് ലേക്ക് സിറ്റി, യൂട്ടാ: ബുദ്ധിവളർച്ചയില്ലാത്ത മകൻ അക്രമാസക്തനായപ്പോൾ അവനെ ആശുപത്രിയിൽ എത്തിക്കുന്നതിനു  സഹായം തേടിയാണ് അമ്മ സെപ്റ്റംബർ നാലിന് രാത്രി സാൾട്ട് ലേക്ക് സിറ്റി പൊലീസിനെ ഫോണിൽ ബന്ധപ്പെട്ടത്. ജോലിക്കാരിൽ ഒരാളെ കളിത്തോക്കു കാണിച്ചു തലേനാൾ ഭീഷണിപ്പെടുത്തിയതായി 911 ൽ വിളിച്ചപ്പോൾ അമ്മ പറഞ്ഞിരുന്നു. 

 ഉടനെ തന്നെ ഓഫീസർമാർ അവരുടെ വീട്ടിൽ എത്തി. ജനുവരിയിൽ ഒരു നിയമപാലകനിൽ നിന്ന് വെടിയേറ്റതുകൊണ്ടുതന്നെ ഉദ്യോഗസ്ഥരുടെ ബാഡ്ജും യൂണിഫോമും കുട്ടിയെ അസ്വസ്ഥനാക്കി. പോലീസുകാരോടുള്ള വെറുപ്പും പേടിയും  കൊണ്ട് അവൻ വീട്ടിൽ നിന്നിറങ്ങി ഓടി. 

ഉദ്യോഗസ്ഥർ പിന്തുടർന്ന് നിന്നവനെ പിടികൂടി. ഓഫിസർമാരുടെ നിർദ്ദേശങ്ങൾ വകവയ്ക്കാതെ അവൻ വീണ്ടും ഓടി. അവന്റെ കയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നതായി വീഡിയോയിൽ സൂചനയില്ല. 
ഉദ്യോഗസ്ഥരിൽ ഒരാൾ അവനോട് കൈ കാണിക്കാൻ പറയുന്ന ദൃശ്യമുണ്ട്. 

'എനിക്ക് നല്ല സുഖം തോന്നുന്നില്ല. എന്റെ അമ്മയോട് ഞാൻ അവരെ ഒരുപാട് സ്നേഹിക്കുന്നെന്ന് പറയണം' ഇതായിരുന്നു അവന്റെ വാക്കുകൾ.

 ഓഫിസർമാരിൽ നിന്ന് വെടിയേറ്റ കുട്ടിക്ക് അവയങ്ങൾക്ക് ക്ഷതം സംഭവിച്ചതായും എല്ലുകൾ തകർന്നതായും അറ്റോർണി പറഞ്ഞു. 

കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വേദന കാരണം സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും സോൾട് ലേക്ക് ട്രിബ്യുൺ റിപ്പോർട്ട് ചെയ്തു. 

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരുമായി നിയമപാലകർ എങ്ങനെ ഇടപെടണം എന്ന വിഷയത്തിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. അവിടെയെത്തിയ ഉദ്യോഗസ്ഥർക്ക് മാനസികാരോഗ്യ പരിശീലനം ഉണ്ടായിരുന്നെങ്കിൽ ഈ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക