Image

റിട്ട.ജഡ്ജ് ഒ.എന്‍ നൈനാന്‍ അന്തരിച്ചു

ഷാജീ രാമപുരം Published on 23 September, 2020
റിട്ട.ജഡ്ജ് ഒ.എന്‍ നൈനാന്‍ അന്തരിച്ചു
ന്യുയോര്‍ക്ക്: തിരുവല്ലാ ഊര്യേപ്പടിക്കല്‍ കുടുംബാംഗം റിട്ട.ജില്ലാ ജഡ്ജി ഒ.എന്‍ നൈനാന്‍ (കുഞ്ഞ് 93) അന്തരിച്ചു. മാര്‍ത്തോമ്മ സഭയുടെയും, അലക്‌സാണ്ടര്‍ മാര്‍ത്തോമ്മ, മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ, ജോസഫ് മാര്‍ത്തോമ്മ തുടങ്ങിയ മാര്‍ത്തോമ്മ മെത്രാപ്പോലീത്താന്മാരുടെ നിയമോപദേശകന്‍ ആയിരുന്നു. കോട്ടയം പനംപുന്നയില്‍ നളിനിയാണ് ഭാര്യ.

മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ തുടര്‍ച്ചയായി 33 വര്‍ഷം അത്മായ ട്രസ്റ്റിയും, തിരുവിതാംകൂര്‍  കൊച്ചി ലെജിസ്ലേറ്റീവ് അസംബഌയില്‍ 1955 ല്‍ കല്ലൂപ്പാറ നിയോജക മണ്ഡലത്തില്‍ നിന്നും എതിരില്ലാതെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ എംഎല്‍എയും, കേരളത്തിലെ പ്രമുഖ നിയമ പണ്ഡിതനും ആയിരുന്ന പരേതനായ ഓ.സി നൈനാന്‍ വക്കീല്‍ ആണ് പിതാവ്.

മലയാള മനോരമയുടെ പബ്ലിക്കേഷന്‍സ് വിഭാഗം സീനിയര്‍ ജനറല്‍ മാനേജര്‍ സുരേഷ് നൈനാന്‍, കേരളാ ഹൈക്കോടതി ജഡ്ജി സതീഷ് നൈനാന്‍ എന്നിവരാണ് മക്കള്‍. മരുമക്കള്‍: മീനു വടക്കേടത്ത് (കല്ലേലി), എലിസബേത്ത് വലിയവീട്ടില്‍ (തിരുവല്ല).

സംസ്‌കാരം നാളെ (വ്യാഴം) 11 മണിക്ക് തിരുവല്ലാ കുരിശുകവലയിലുള്ള വസതിയിലെ ശുശ്രുഷകള്‍ക്ക് ശേഷം തിരുവല്ലാ സെന്റ്.തോമസ് മാര്‍ത്തോമ്മ പള്ളിയില്‍.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ വസിക്കുന്ന ഊര്യേപ്പടിക്കല്‍, മാരേട്ട്, വടക്കേത്തലക്കല്‍ തുടങ്ങിയ കുടുംബയോഗത്തില്‍പ്പെട്ട കുടുംബാംഗങ്ങള്‍ അനുശോചനം അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക