Image

ഉമ്മന്‍ ചാണ്ടിക്ക് പകരം ഉമ്മന്‍ ചാണ്ടി മാത്രം : ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരള) ഹൂസ്റ്റണ്‍ ചാപ്റ്റര്‍.

ജീമോന്‍ റാന്നി Published on 23 September, 2020
ഉമ്മന്‍ ചാണ്ടിക്ക് പകരം ഉമ്മന്‍ ചാണ്ടി മാത്രം : ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരള) ഹൂസ്റ്റണ്‍ ചാപ്റ്റര്‍.
ഹൂസ്റ്റണ്‍ : നിയമസഭാ സാമാജികനായി 50 വര്‍ഷം പൂര്‍ത്തീകരിച്ചു ചരിത്രത്തില്‍ ഒരു പടികൂടി നടന്നടുത്ത ജനനായകന്‍ മുന്‍ മുഖ്യമന്ത്രിയും കേരള ജനതയുടെ ആരാധ്യനുമായ ഉമ്മന്‍ ചാണ്ടിയ്ക്ക് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരള) ഹൂസ്റ്റണ്‍ ചാപ്റ്റര്‍ അനുമോദനങ്ങള്‍ അര്‍പ്പിച്ചു.

സെപ്തംബര്‍ 20നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സ്റ്റാഫോര്‍ഡിലുള്ള ദേശി റെസ്‌റ്റോറന്റില്‍ വച്ചായിരുന്നു കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുള്ള സമ്മേളനം നടന്നത്.  

പുതുപ്പള്ളിയുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് കേരള നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തീകരിച്ചപ്പോള്‍ അത് അസുലഭ നേട്ടമായി കണക്കാക്കി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരു വര്‍ഷം മുഴുവന്‍ ആഘോഷിക്കുമ്പോള്‍ ഹൂസ്റ്റണിലെ കോണ്‍ഗ്രസ്സുകാരും അത് ആഘോഷമാക്കി മാറ്റുകയാണ്. 1970 പുതുപ്പുള്ളി മണ്ഡലത്തില്‍ നിന്ന് തുടങ്ങിയ ജൈത്രയാത്ര തുടര്ച്ചയായ 11 തിരഞ്ഞെടുപ്പ് വിജയങ്ങളുമായി തുടരുന്നു. 

ഐഒസി ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡണ്ട് തോമസ് ഒലിയാംകുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. ഈശ്വരപ്രാര്‍ത്ഥനയോട് കൂടി ആരംഭിച്ച യോഗത്തില്‍ നിരവധി പ്രവര്‍ത്തകര്‍ സംബന്ധിച്ചു.ഹൂസ്റ്റണ്‍ ചാപ്റ്റര്‍ സെക്രട്ടറി വാവച്ചന്‍ മത്തായി സ്വാഗതം ആശംസിച്ചു.

ഉമ്മന്‍ചാണ്ടിയെ നെഞ്ചിലേറ്റിയ ഹൂസ്റ്റണിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സന്തോഷ പ്രകടനമായി കേക്ക് മുറിച്ചു കൊണ്ടാണ് സമ്മേളനത്തിനു തുടക്കം കുറിച്ചത്.  

തുടര്‍ന്ന് സമ്മേളനത്തില്‍ സംബന്ധിച്ചവര്‍ പലരും ഉമ്മന്‍ ചാണ്ടിയോടൊത്തു  പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് ആശംസകള്‍ അര്‍പ്പിച്ചു.

ഐഒസി നാഷണല്‍ വൈസ് പ്രസിഡണ്ട് ബേബി മണക്കുന്നേല്‍, ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ ജോസഫ് ഏബ്രഹാം, ഐഒസി ടെക്‌സാസ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി, സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ റവ. എ.വി.തോമസ് അമ്പലവേലില്‍, ജോര്‍ജ് ഏബ്രഹാം തുടങ്ങിയവര്‍ തങ്ങളുടെ ഉമ്മന്‍ ചാണ്ടിയുമായുള്ള വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവെച്ചു.  

സ്റ്റാഫ്‌ഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു തന്റെ ബോംബയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനാനുഭവങ്ങള്‍ പങ്കിട്ടതും ശ്രദ്ധേയമായി.  

അടുത്തയിടെ പുതുപ്പള്ളിയില്‍ വച്ച് നടന്ന സുവര്‍ണജൂബിലി ആഘോഷവേളയില്‍ 1970 ലെ തിരഞ്ഞെടുപ്പില്‍ തന്നോടുള്ള സുഹൃത്ബന്ധം മൂലം സംഘടനാ കോണ്‍ഗ്രസ്സില്‍ നിന്ന് രാജി വച്ച് തന്റെ വിജയന്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച ഒരു ബാബു ചിറയിലിനെ പറ്റി ഉമ്മന്‍ ചാണ്ടി പരാമര്ശിച്ചപ്പോള്‍ താന്‍ അഭിമാന പുളകിതനായെന്നു വി.വി.ബാബുക്കുട്ടി സി.പി.എ (അന്നത്തെ ബാബു ചിറയില്‍) പറഞ്ഞു.

 ട്രഷറര്‍ ഏബ്രഹാം തോമസ്, മാമ്മന്‍ ജോര്‍ജ്, ബിനോയ് ലൂക്കോസ് തത്തംകുളം, എബി കെ, ഐസക്ക്, ഡാനിയേല്‍ ചാക്കോ, ആന്‍ഡ്രൂസ് ജേക്കബ്, ആല്‍ബര്‍ട്ട് ടോം, മാത്യൂസ് മാത്തുള്ള, ബിബി പാറയില്‍, സജി ഇലഞ്ഞിക്കല്‍ തുടങ്ങിയവരും ആശം സകള്‍ അറിയിച്ചു.  

വൈസ് പ്രസിഡണ്ട് പൊന്നു പിള്ള നന്ദി പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് എല്ലാവര്ക്കും പായസവും നല്‍കി.    
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക