ഡാളസ്: ഇടയാറന്മുള വാളൻകാലായിൽ വീട്ടിൽ വി.ടി. തോമസ്- മറിയാമ്മ ദമ്പതികളുടെ മകൻ, തോമസ് ജോൺ (85) ഡാളസിൽ അന്തരിച്ചു . മകന്റെ വീട്ടിൽ വിശ്രമ ജീവിതം ചെയ്തു വരികയായിരുന്നു,
1955-75 വരെ ഇൻഡ്യൻ ആർമിയിൽ മിലിട്ടറി എഞ്ചിനീയറിംഗ് സർവ്വീസസ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി വടക്കെ ഇൻഡ്യയുടെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്നു 1976-ൽ ന്യൂയോർക്കിലേക്ക് കുടിയേറി. ന്യൂയോർക്ക് എബനേസർ ഫുൾ ഗോസ്പൽ ചർച്ചിൽ അംഗമായിരുന്നു . 30 വർഷം ന്യൂയോർക്കിൽ പ്രവാസ ജീവിതം നയിച്ച പരേതൻ വിവിധ ഗവണ്മെന്റ് സർവ്വീസുകളിൽ ജോലിചെയ്ത് ശേഷം മെട്രോപോളിറ്റൻ ട്രാൻസ്റ്റിറ്റ് അതോറിറ്റിയിൽ നിന്നും വിരമിച്ചു. 2006 -ൽ ഡാളസിലേക്ക് താമസം മാറ്റിയ ഇദ്ദേഹം ഗാർലൻഡിലുള്ള മൗണ്ട് സീനായ് ചർച് ഓഫ് ഗോഡ് സഭാ അംഗമായി തുടർന്നു.
ഇരവിപേരൂർ ഊരിയകുന്നത്ത് മറിയാമ്മ ജോൺ ആണു സഹധർമ്മിണി. മക്കൾ: സ്റ്റാൻലി - മെറീന ജോൺസൺ , സ്റ്റെഫനി- ജെയ്സൺ ജോസഫ് .
കൊച്ചുമക്കൾ : അമാൻഡ ജോൺസൺ , കെവിൻ ജോൺസൺ, ജോനത്തൻ ജോസഫ് ,റെബേക്ക ജോസഫ് ,ജെറമി ജോസഫ്.
സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 25 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ന്യൂഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ ആരംഭിച്ച്, തുടർന്ന് സംസ്കരിക്കും.