Image

നടി സെറീന വഹാബിന് കോവിഡ്

Published on 23 September, 2020
നടി സെറീന വഹാബിന് കോവിഡ്

മുംബെെ : നടി സെറീന വഹാബിന് കോവിഡ് സ്ഥിരീകരിച്ചു . ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു . നടിയെ മുംബെെ ലിവാട്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സെറീനയ്ക്ക് സന്ധികളില്‍ കടുത്ത വേദനയും ശ്വാസതടസ്സവുമുണ്ടായിരുന്നു. ശരീരത്തില്‍ ഓക്സിജന്റെ അളവും കുറവായിരുന്നു . പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ വിദ​ഗ്ധ ചികിത്സ നല്‍കുന്നുണ്ട് . അസ്വസ്ഥതകള്‍ മാറിയതിനെത്തുടര്‍ന്ന് ആശുപത്രി വിട്ട സെറീന ഇപ്പോള്‍ വീട്ടില്‍ വിശ്രമിക്കുകയാണ് . ചികിത്സ തുടരുന്നുണ്ട് . പെട്ടന്ന് തന്നെ രോ​ഗമുക്തി നേടും ;- സെറീനയുടെ കുടുംബാം​ഗങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക