Image

ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ പ്രവേശന ഗോള്‍ഡന്‍ ജൂബിലി ഐ.എന്‍.ഒ.സി. ആഘോഷിച്ചു

കോര ചെറിയാന്‍ Published on 23 September, 2020
ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ പ്രവേശന ഗോള്‍ഡന്‍ ജൂബിലി ഐ.എന്‍.ഒ.സി. ആഘോഷിച്ചു
ഫിലാഡല്‍ഫിയ, യു.എസ്.എ.: മുന്‍മുഖ്യമന്ത്രിയും തുടര്‍ച്ചയായി പുതുപ്പള്ളി എം.എല്‍.എ. ആയി 50 വര്‍ഷം സത്യസന്ധമായി പൂര്‍ത്തീകരിച്ച ഉമ്മന്‍ചാണ്ടിയുടെ അസാധാരണ പ്രതിഭയെ അനുമോദിച്ചുള്ള പെന്‍സില്‍വാനിയ ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചാപ്റ്ററിന്റെ വീഡിയോ സമ്മേളനത്തില്‍ പല ഉന്നതവ്യക്തികളും സംബന്ധിച്ചു. കേരള നിയമസഭ സമാജികന്‍ എന്ന പദവി പരിശുദ്ധമായി പരിരക്ഷിച്ചു ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളേയും പലരും അനുസ്മരിച്ചു. സഹായ അഭ്യര്‍ത്ഥനയുമായി സമീപിയ്ക്കുന്ന ആരോടും ഏതു രാഷ്ട്രീയ പാര്‍ട്ടിക്കാരനെന്നോ ഏതു മതസ്തനെന്നോ ഒരിയ്ക്കലും ചോദിച്ചിട്ടില്ല എന്ന ശ്രേഷ്ഠത ഇന്‍ഡ്യന്‍ രാഷ്ട്രീയ രംഗത്ത് ഉമ്മന്‍ചാണ്ടിയോടൊപ്പം പ്രവര്‍ത്തിച്ച പലരും സമ്മേളനമദ്ധ്യേ പ്രശംസിച്ചു.

പ്രസിഡണ്ട് സന്തോഷ് ഏബ്രഹാമിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ കേരളചരിത്രത്തില്‍ മുന്‍മുഖ്യമന്ത്രിമാരായ ആര്‍. ശങ്കറിന്റേയും പട്ടം താണുപിള്ളയുടെയും അനുയായി ഉമ്മന്‍ചാണ്ടിയെ ഉപമിച്ചു. 2011-2016ലെ ഉമ്മന്‍ചാണ്ടി ഭരണ കാലയളവില്‍ കേരളത്തിലുണ്ടായ വികസനപ്രവര്‍ത്തനങ്ങളും വിപ്ലാത്മകമായ വ്യതിയാനങ്ങളും അഭിനന്ദനാര്‍ഹമായി ചാപ്റ്റര്‍ സെക്രട്ടറി സാലു പുന്നൂസ് പ്രസ്താവിച്ചു. ഉമ്മന്‍ചാണ്ടി ജനസമ്പര്‍ക്കപരിപാടിയിലൂടെ മനുഷ്യഹൃദയങ്ങളില്‍ കുടിയേറിയ സത്ഗുണ സമ്പന്നന്‍ എന്ന് നാഷണല്‍ ഐ.എന്‍.ഒ.സി. പ്രസിഡണ്ട് ബോബി ജോര്‍ജ്ജും തന്നോടൊപ്പം പ്രവര്‍ത്തന മണ്ഡലത്തില്‍ വരുവീന്‍ എന്ന് ആവര്‍ത്തിച്ചു ക്ഷണിച്ചതോടൊപ്പം ആരിലും ഉപേക്ഷാമനോഭാവം പ്രകടിപ്പിച്ചിട്ടില്ലെന്നും അലക്‌സ് തോമസും ശ്രോതാക്കളെ ഉത്‌ബോധിപ്പിച്ചു.

വ്യക്തിവിദ്വേഷത്തെ വെറുത്തു സമാധാന പുനഃസ്ഥാപനത്തിനുവേണ്ടി വിശ്രമ രഹിതനായി ഉമ്മന്‍ചാണ്ടി പ്രവര്‍ത്തിച്ചതായി ജീമോന്‍ ജോര്‍ജ്ജും കേരള നേതാക്കളില്‍ ചന്ദ്രഗുപ്തന്റെ മന്ത്രിയായ ചാണക്യന് തുല്യനായി അവിസ്മരണീയമായി ഉമ്മന്‍ചാണ്ടി ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിക്കപ്പെടുമെന്നും സാബു സ്കറിയായും പ്രസംഗിച്ചു. ഐ.എന്‍.ഒ.സി. നേതാക്കളായ ജോണ്‍ സാമുവേല്‍, കൊച്ചുമോന്‍, ജെയിംസ് പീറ്റര്‍, തോമസ് ചാണ്ടി, ഫിലിപ്പോസ് ചെറിയാന്‍ എന്നിവര്‍ താങ്കളുടെ ഇന്‍ഡ്യന്‍ ജീവിതത്തിലൂടെ ഉമ്മന്‍ചാണ്ടിയെക്കുറിച്ചുള്ള മധുരസ്മരണകള്‍ ഓര്‍മ്മപ്പെടുത്തി.
ഉമ്മന്‍ചാണ്ടിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ എക്കാലവും വന്‍വിഭാഗം മലയാളികളില്‍ മങ്ങാതെ നിലനില്‍ക്കും. അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരു ദിവംഗതനായ നൈനാന്‍ സാറിന്റെ കോളേജ് വിദ്യാര്‍ത്ഥിയായ പുത്രന്‍ ഏകദേശം 25 വര്‍ഷം മുന്‍പ് അപ്രതീക്ഷിതമായ ഹൃദയാഘാതത്തെത്തുടര്‍ന്ന് വയറിന് താഴേയ്ക്കുള്ള ചലനശേഷി നിശേഷം നശിച്ചു ശയ്യാവലംബനായി. പ്രതീക്ഷകളോടും സ്വപ്നങ്ങളോടും വിടവാങ്ങി ഏകന്തമായ അന്ധകാര ജീവിതത്തിനും സാമ്പത്തിക വീഴ്ചകള്‍ക്കും മുക്തിയായും കൈത്താങ്ങായും ഉമ്മന്‍ചാണ്ടിയുടെ സഹായത്തോടെ ത്യാഗമതിയായ വധുവിനേയും പ്രതിമാസ പലിശയായി 1000 രൂപ ലഭിയ്ക്കുവാന്‍വേണ്ടി പാമ്പാടി ഫെഡറല്‍ ബാങ്കില്‍ ഒരുലക്ഷത്തിലധികം രൂപ ഡെപ്പോസിറ്റ് ചെയ്തു. അമേരിയ്ക്കന്‍ പര്യടനവേളയില്‍ അദ്ദേഹം ഈ ലേഖകനോടാവശ്യപ്പെട്ടതനുസരിച്ച് പ്രതിമാസം 1000 രൂപകൂടി കിട്ടുവാന്‍വേണ്ടി സൗത്ത് ഇന്‍ഡ്യന്‍ ബാങ്കില്‍, കോട്ടയം ശാഖയ്ക്ക് അനുമതി നല്‍കി.

ഏകദേശം 23 വര്‍ഷം മുന്‍പായി ഭര്‍ത്താവിനാല്‍ ഉപേക്ഷിയ്ക്കപ്പെട്ട ഭാര്യയും 3 പെണ്‍കുട്ടികളും കൊടുംപട്ടിണി മൂലം വിഷം കഴിച്ചു ആത്മഹത്യാശ്രമം നടത്തി. വിവരം അറിഞ്ഞ അയല്‍വാസികള്‍ അതിശീഘ്രം കോട്ടയം ഗവര്‍മെന്റ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. തിരക്കേറിയ സകല ബാദ്ധ്യതകളും ഒഴിവാക്കി ഹൃദയാലുവായ ഉമ്മന്‍ചാണ്ടി നിരാശയുടേയും ദാരിദ്രത്തിന്റേയും പീഢനം അസഹ്യമായതിനാല്‍ വീണ്ടും ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചിരിക്കുമ്പോള്‍ ഈ കുടുംബത്തെ സന്ദര്‍ശിച്ചു. സ്വയമായും കോട്ടയത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ മാനേജരായ ചെറിയാന്‍ വറുഗീസിന്റേയും അന്വേഷണാര്‍ത്ഥം ഈ കുടുംബത്തെ പരിപൂര്‍ണ്ണമായി പരിരക്ഷിയ്ക്കുവാനുള്ള സാമ്പത്തിക ശക്തിയുള്ള അമേരിയ്ക്കന്‍ മലയാളിയെ കണ്ടുപിടിച്ചു ദൗത്യം വിശദമായി വിവരിച്ചു. പഠിയ്ക്കുവാന്‍ അതിസമര്‍ത്ഥരായ കുട്ടികള്‍ ഇപ്പോള്‍ വളരെ ഉന്നതിയിലായി. മൂത്ത മകളുടെ നേഴ്‌സിംഗ് പഠനം പൂര്‍ത്തീകരിച്ച ഉടനെ ഉമ്മന്‍ചാണ്ടിയുടെ സഹായത്താല്‍ കോട്ടയം ഡിസ്ട്രിക്റ്റ് ഹോസ്പിറ്റലില്‍ ജോലി ലഭിച്ചു. ഇപ്പോള്‍ വിവാഹിതയായി ഒരു പെണ്‍കുട്ടിയുടെ മാതാവാണ്. ഇരട്ട കുട്ടികളായ പെണ്‍മക്കളും കോട്ടയം ബെസ്സേലിയോസ് കോളജില്‍നിന്നും ബിരുദം നേടി.  ഒരാള്‍ ഗവര്‍മെന്റ് ഓഫ് ഇന്‍ഡ്യയുടെ ആര്‍ട്ട് ആന്റ് ഡിസൈന്‍ വിദ്യാര്‍ത്ഥിയായി ഹൈദ്രാബാദിലും അടുത്ത പെണ്‍കുട്ടി ഹോട്ടല്‍ മാനേജ്‌മെന്റ് പൂര്‍ത്തീകരിച്ചു എറണാകുളം ലെയ്ക്ക്‌ഷോര്‍ ഹോസ്പിറ്റലിലും ജോലി ചെയ്യുന്നു. അമേരിക്കയില്‍നിന്നും സാമ്പത്തിക സഹായം എത്തുവാന്‍ കാലതാമസം നേരിട്ട അവസരങ്ങളില്‍ മുന്‍കാല ബസ്സേലിയോസ് കോളേജ് പ്രിന്‍സിപ്പാള്‍ ജേക്കബ് കുര്യന്‍ ഓണാട്ട് ആവര്‍ത്തികള്‍ സഹായിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഈ ലേഖനത്തില്‍ അവസാനിയ്ക്കുന്നില്ല.


ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ പ്രവേശന ഗോള്‍ഡന്‍ ജൂബിലി ഐ.എന്‍.ഒ.സി. ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക