Image

ഫോമാ; ലോഗോയും പേരും ഇനി ഫോമായ്ക്ക് മാത്രം സ്വന്തം

(പന്തളം ബിജു തോമസ്. പി ആര്‍ ഓ) Published on 24 September, 2020
ഫോമാ; ലോഗോയും പേരും ഇനി ഫോമായ്ക്ക് മാത്രം സ്വന്തം
ഡാളസ്: അമേരിക്കന്‍ ട്രേഡ് മാര്‍ക്ക് നിയമപ്രകാരമുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ഫോമായുടെ പേരും ലോഗോയും ഇനി ഫോമായ്ക്ക് മാത്രം സ്വന്തം. ഇനി മുതല്‍ ഫോമായുടെ ഔദ്യോഗിക പേരോ, ലോഗോയോ ഉപയോഗിച്ചുള്ള വാര്‍ത്തകളോ, സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളോ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടങ്കില്‍ അത് നിയമവിരുദ്ധമാണ്. ഇവ ഫോമായുടെ അറിവോ സമ്മതമോ കൂടാതെ ആരെങ്കിലും അനൗദ്യോഗികമായി ഉപയോഗിച്ചാല്‍   വലിയ തുക തന്നെ പിഴയായി അടയ്‌ക്കേണ്ടിവരുന്ന കുറ്റകൃത്യമാണ്. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോമയുടെ കംപ്ലയിന്‍സ് കമ്മറ്റിയെ എത്രയും വേഗം വിവരം അറിയിക്കേണ്ടതാണ്. ഇത് ഫോമായുടെ മകുടത്തില്‍ മിന്നിത്തിളങ്ങുന്ന ഒരു പൊന്‍തൂവല്‍ കൂടി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. 

ഫോമായുടെ പേരിലുള്ള ഊമക്കത്തുകള്‍ മുതല്‍, ഫെയിക്ക് ഐഡിയില്‍ സോഷ്യല്‍ മീഡിയായില്‍ ഉപയോഗിക്കുന്നവര്‍ക്ക് എതിരെ നിയമപരമായിത്തന്നെ ഫോമായ്ക്കു അധികൃതരെ സമീപിക്കാവുന്നതാണ്. ഫോമായുടെ സല്‍പ്പേരിനു കളങ്കം വരുന്ന രീതിയിലുള്ള അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ക്കും, വ്യക്തിഹത്യകള്‍ക്കും പലരും ഇരയാകാറുണ്ട്. ഇതിനെല്ലാം ഒരു പരിഹാരമായി ഇതിനെ കാണാനാകും എന്ന് പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അഭിമാനത്തോടെ അറിയിച്ചു.  തിരഞ്ഞെടുപ്പ് സമയത്തുതന്നെ ട്രെഡ് മാര്‍ക് റീജിസ്‌ട്രേഷന്റെ  ആവശ്യകതയെക്കുറിച്ചും കഴിയുമെങ്കില്‍ ഈ ഭരണസമിതിയുടെ കാലത്ത് തന്നെ ഇത് പ്രാവര്‍ത്തികമാക്കും എന്ന്   തിരഞ്ഞെടുപ്പ് സമയത്തു നല്‍കിയ വാഗ്ദാനമായിരുന്നു. അതു നിറവേറ്റാനായി എന്ന ചാരിതാര്‍ഥ്യം ഉണ്ടന്ന്  ജനറല്‍ സെക്രെട്ടറി ജോസ് എബ്രഹാം പറഞ്ഞു. ഫോമാ എന്ന സംഘടനയ്ക്ക് പേരിന്റേയും ലോഗോയും  കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഈ രജിസ്‌ട്രേഷന്‍ വഴി  കഴിയുമെന്ന് ഫോമാ ട്രഷറര്‍ ഷിനു ജോസഫ് അറിയിച്ചു.    

ഈ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ച കംപ്ലൈന്‍സ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജു വര്‍ഗീസിനോടുള്ള പ്രത്യേക നന്ദിയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. ഫോമായുടെ മുന്നോട്ടുള്ള യാത്രയില്‍ ഇത്തരത്തിലുള്ള ട്രേഡ്മാര്‍ക്ക് റജിസ്‌ട്രേഷന്‍ ഒരു വലിയ മുതല്‍ക്കൂട്ടായിരിക്കും എന്ന് പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അടങ്ങുന്ന ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
Join WhatsApp News
Palakkaran 2020-09-25 12:27:00
അപ്പോൾ എല്ലാ സ്ഥാനാർത്ഥികളും ഭാരിച്ച തുക പിഴയടക്കേണ്ടി വരുമല്ലോ? ഏതായലും ഫോമക്ക് നല്ലൊരു വരുമാന മാർഗ്ഗമായി!
ഫോമൻ 2020-09-27 00:25:04
എടോ പാലാക്കാരൻ പൊട്ടാ, ഫോമായുടെ സ്ഥാനാർഥികൾ ഫൊക്കാനായിലേക്കല്ല മത്സരിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക