Image

കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍നിന്നു രക്ഷപ്പെട്ട മോഷ്ടാവിനെ പിടികൂടി

Published on 24 September, 2020
കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍നിന്നു രക്ഷപ്പെട്ട മോഷ്ടാവിനെ പിടികൂടി



കൊച്ചി: അങ്കമാലി കറുകുറ്റിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍നിന്നും പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് വടയമ്പാടി ചെമ്മല കോളനിയില്‍ സുരേഷ് (30) നെ പോലീസ് പിടികൂടി. നിരവധി മോഷണ കേസില്‍ പ്രതിയായ ഇയാളെ ബുധനാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് രാത്രി കോവിഡ് നിരീക്ഷണത്തിനായി കറുകുറ്റി കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇയാള്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു.

സുരേഷിനെ പിടികൂടുന്നതിന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മേപ്രത്ത് പടിയിലുള്ള ഒരു വീട്ടില്‍ നിന്നും വ്യാഴാഴ്ച പുലര്‍ച്ചെ പിടികൂടുകയായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക