Image

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ശിവശങ്കര്‍ എന്‍.ഐ.എ. ഓഫീസില്‍നിന്ന് മടങ്ങി

Published on 24 September, 2020
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ശിവശങ്കര്‍ എന്‍.ഐ.എ. ഓഫീസില്‍നിന്ന് മടങ്ങി


കൊച്ചി: എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിനു ശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ മടങ്ങി. എന്‍.ഐ.എയുടെ കൊച്ചിയിലെ ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യല്‍. ഒന്‍പത് മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനുശേഷം രാത്രി എട്ടേകാലോടെയാണ് ശിവശങ്കര്‍ പുറത്തെത്തിയത്.

മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും അദ്ദേഹം മറുപടി നല്‍കിയില്ല. ഇത് മൂന്നാംവട്ടമാണ് ശിവശങ്കറിനെ എന്‍.ഐ.എ. ചോദ്യം ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന് ഒപ്പമിരുത്തിയാണ് ശിവശങ്കറിനെ ചോദ്യം ചെയ്തതെന്നാണ് സൂചന.

കേസില്‍ എന്‍ഐഎ വീണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിച്ചത്..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക