Image

മാസ്ക് നിർബന്ധമാക്കണമെന്നതു നിരാകരിച്ച ഗവർണർക്കും ഭാര്യയ്ക്കും കോവിഡ്

പി.പി.ചെറിയാൻ Published on 25 September, 2020
മാസ്ക് നിർബന്ധമാക്കണമെന്നതു നിരാകരിച്ച ഗവർണർക്കും ഭാര്യയ്ക്കും കോവിഡ്
മിസ്സോറി:- മിസ്സോറി ഗവർണർ മൈക്ക പാർസനും ഭാര്യക്കും കൊറോണ വൈറസ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയതായി സെപ്റ്റംബർ 23 ബുധനാഴ്ച ഗവർണർ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ സ്ഥിരീകരിച്ചു.
സംസ്ഥാനാടിസ്ഥാനത്തിൽ നിർബന്ധപൂർവം മാസ്ക് ധരിക്കണമെന്ന ആവശ്യം നിരാകരിച്ച ഗവർണർക്കാണ് ആദ്യമായി കോവിഡ് 19 കണ്ടെത്തിയത്. തുടർന്ന് ഭാര്യക്കും പരിശോധന നടത്തി.
കോവിസ് 19 ബാധിച്ച രണ്ടാമത്ത സംസ്ഥാന ഗവർണറാണ് പാർസൺ. ജൂലൈ മാസം ഒക്കലഹോമ ഗവർണർ കെവിൻ സ്റ്റീറ്റിനും കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടത്തിയിരുന്നു.
ഒഹിയോ ഗവർണർ മൈക്ക ഡ്വയ്നനു കോവിഡ് 19 പോസിറ്റീവാണെന്നു കണ്ടെത്തിയെങ്കിലും പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ ഫലം തെറ്റായിരുന്നുവെന്നു കണ്ടെത്തി.
മിസ്സോറി ഗവർണറുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ നിരീക്ഷണത്തിലാണ്. പൊതു ചടങ്ങിൽ പങ്കെടുത്ത ഗവർണറുമായി ഇടപഴകിയ എല്ലാവരും തന്നെ കൂടുതൽ ഭയപ്പെടേണ്ടതിലതില്ലെന്ന് മിസ്സോറി ആരോഗ്യ വകുപ്പിലെ ഉയർന്ന ഉദ്യോസ്ഥൻ റാണ്ടൽ വില്യംസ് അറിയിച്ചു.
ഗവർണർറുടെ ചുമതലകൾ വീട്ടിലിരുന്ന നിർവഹിക്കാമെന്ന് ഗവർണർ പാർസൺ പറഞ്ഞു. ഗവർണ്ടുടെ തിരഞ്ഞെടുപ്പു സമ്മേളനങ്ങൾ അനിശ്ചിതമായി മാറ്റിവച്ചിട്ടുണ്ട്. റിപ്പബ്ളിക്കൻ സംസ്ഥാപനമായ മിസ്റ്റോറിയിൽ ട്രമ്പിന്റെ വിജയത്തിനു വേണ്ടി സജീവമായി പ്രവർത്തിക്കുകയായിരുന്നു ഗവർണർ.
മാസ്ക് നിർബന്ധമാക്കണമെന്നതു നിരാകരിച്ച ഗവർണർക്കും ഭാര്യയ്ക്കും കോവിഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക