Image

വടകര ബി.എസ്.എഫ് ക്യാമ്പില്‍ 200 ജവാന്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Published on 25 September, 2020
വടകര ബി.എസ്.എഫ് ക്യാമ്പില്‍ 200 ജവാന്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു


വടകര: വടകര ബി.എസ്.എഫ് ക്യാമ്പിലെ 200 ജവാന്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ക്ക് മാത്രമേ രോഗലക്ഷണങ്ങളുള്ളൂ. ക്യാമ്പിലെ മെഡിക്കല്‍ ഓഫീസര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 500 പേരില്‍ നടത്തിയ ആന്‍്റിജന്‍ പരിശോധനയിലാണ് 200 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 

900 ജവാന്‍മാരും അവരുടെ കുടുംബാംഗങ്ങളും അടക്കം ആയിരത്തോളം പേര്‍ വടകര ക്യാമ്പിലുണ്ട്. ബാക്കിയുള്ളവരുടെ ആന്‍്റിജന്‍ ടെസ്റ്റ് ഞായറാഴ്ച നടത്തും. ക്യാമ്പിലെ കോവിഡ് ബാധിതരെ ആശുപത്രിയിലേക്ക് മാറ്റില്ല. ക്യാമ്പ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍്റ് സെന്‍്ററാക്കി മാറ്റാനാണ് നിര്‍ദ്ദേശം. പ്രത്യേക മേല്‍നോട്ടത്തിനായി ആരോഗ്യ വകുപ്പ് ഡോക്ടറെ നിയമിക്കും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക