Image

എന്നെ കാക്കുന്നൊരു കാവല്‍ മാലാഖയുണ്ട്; കുറിപ്പുമായി ഭാവന

Published on 25 September, 2020
എന്നെ കാക്കുന്നൊരു കാവല്‍ മാലാഖയുണ്ട്; കുറിപ്പുമായി ഭാവന

സോഷ്യല്‍ മീഡിയ വഴി തന്റെ സിനിമാ വിശേഷങ്ങളും ജീവിതത്തിലെ സന്തോഷങ്ങളും പ്രതീക്ഷകളുമെല്ലാം പങ്കുവെക്കുന്ന താരമാണ് ഭാവന. ഭാവനയുടെ ചിത്രങ്ങള്‍ക്കും കുറിപ്പുകള്‍ക്കെല്ലാം പിന്തുണയുമായി ആരാധകരും ഒപ്പമുണ്ട്.
കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി താരം നല്‍കിയത് തന്നെ കാക്കുന്ന ഒരു കാവല്‍ മാലാഖയെ കുറിച്ചായിരുന്നു. മറ്റാരുമല്ല അകാലത്തില്‍ വിട്ടുപിരിഞ്ഞ തന്റെ അച്ഛനെ കുറിച്ചായിരുന്നു ഭാവനയുടെ പോസ്റ്റ്. അച്ഛന്‍ ജീവിതത്തില്‍ നിന്നും വിട്ടുപോയിട്ട് അഞ്ച് വര്‍ഷം തികയുന്ന ദിവസമായിരുന്നു അത്.
'എന്നെ കാക്കുന്ന ഒരു കാവല്‍ മാലാഖയുണ്ട് അദ്ദേഹത്തെ ഞാന്‍ അച്ഛന്‍ എന്ന് വിളിക്കുന്നു. അച്ഛനൊപ്പമില്ലാത്ത അഞ്ച് വര്‍ഷം' എന്നായിരുന്നു ഭാവന കുറിച്ചത്.
2015 സെപ്റ്റംബര്‍ 24 നാണ് ഭാവനയുടെ അച്ഛന്‍ ബാലചന്ദ്രന്‍ വിടവാങ്ങിയത്. 59 വയസുമാത്രമായിരുന്നു മരണപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം. എല്ലാവരേയും പോലെ തന്നെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് അച്ഛന്റെ വിയോഗമെന്ന് ഭാവന പറഞ്ഞിരുന്നു.</p>
2018 ലായിരുന്നു ഭാവനയുടെ വിവാഹം. കന്നഡ സിനിമാ നിര്‍മാതാവായ നവീനാണ് ഭാവനയുടെ ഭര്‍ത്താവ്. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക