Image

ഫ്ളോറിഡ - കൊറോണ വൈറസ് പോസിറ്റീവ് കേസുകൾ 700,000; മരിച്ചവർ 14,100

പി.പി.ചെറിയാൻ Published on 28 September, 2020
ഫ്ളോറിഡ - കൊറോണ വൈറസ് പോസിറ്റീവ് കേസുകൾ 700,000; മരിച്ചവർ 14,100
ഫ്ളോറിഡ:- ഫ്ളോറിഡാ സംസ്ഥാനത്ത് ഏറ്റവും ഒടുവിൽ ലഭിച്ച വിവരമനുസരിച്ച് കോവിഡ് 19 രോഗികളുടെ എണ്ണം 700000 കവിഞ്ഞതായി ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി .

മഹാമാരി ഫ്ളോറിഡയിൽ വ്യാപിച്ചതിനുശേഷം ഇതുവരെ മരിച്ചവരുടെ എണ്ണം 14100 പിന്നിട്ടു.

മയാമി - ഡേയ്ഡു, ബ്രൊവാർഡ്, പാം ബീച്ച് കൗണ്ടികളിലാണ് കൊറോണ വൈസ് കൂടുതൽ വ്യാപിച്ചിരിക്കുന്നത്.

ഫ്ളോറിഡാ സംസ്ഥാനം സാധാരണ നിലയിലേക്ക് മടങ്ങാനിരിക്കെ പുതിയ പോസിറ്റീവ് കേസുകളും മരണവും വർദ്ധിച്ചു വരുന്നതിൽ ഗവൺമെന്റും ആരോഗ്യ വകുപ്പധികൃതരും ആശങ്കാകുലരാണ്. സൗത്ത് ഫ്ളോറിഡയിൽ രോഗവ്യാപ്തി കുറഞ്ഞുവരുന്നുവെന്നുള്ളത് ആശ്വാസം നൽകുന്നു.

കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി രോഗവ്യാപനം 4.61 ശതമാനമാണ്. മുൻവാരം ഇത് 4.31 ശതമാനമായിരുന്നു. 

മയാമി ഡേയ്ഡിൽ ഇതു വരെ 169426 പോസിറ്റീവ് കേസ്സുകളും 3231 മരണവും സംഭവിച്ചപ്പോൾ തൊട്ടടുത്ത് ബ്രൊവാർഡിൽ 76854 പോസിറ്റീവ് കേസുകളും 1379 മരണവും സുഭവിച്ചു. പാം ബീച്ചിൽ 46283 പോസിറ്റീവ് കേസുകളും 1342 മരണവും ഇതുവരെ ഉണ്ടായിട്ടുണ്ട്.

ഫ്ളോറിഡയിൽ സെപ്റ്റംബർ 77 ഞായറാഴ്ച വരെ രോഗപരിശോധന നടത്തിയവർ 5260602 പേരാണ്. ശനിയാഴ്ചയെക്കാൾ 18439 കൂടുതൽ.
ഫ്ളോറിഡ - കൊറോണ വൈറസ് പോസിറ്റീവ് കേസുകൾ 700,000; മരിച്ചവർ 14,100
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക