Image

നേതൃപദവിയെ ചൊല്ലിയുള്ള കോൺഗ്രസിലെ കലഹം (ജോസ് കാടാപുറം)

Published on 29 September, 2020
നേതൃപദവിയെ ചൊല്ലിയുള്ള കോൺഗ്രസിലെ കലഹം (ജോസ് കാടാപുറം)
യൂ ഡി എഫ് സമരങ്ങൾ ഒന്നുംഒന്നും ഏശിയില്ല; കോവിഡ്‌ മാത്രം ഏറ്റു ; ആരോപണങ്ങൾ ഒന്നൊന്നായി പൊളിഞ്ഞു, മനക്കോട്ടകൾ കൺമുന്നിൽ തകർന്നു
ആരോപണങ്ങൾ ഒന്നൊന്നായി പൊളിഞ്ഞു. കെട്ടിപ്പൊക്കിയ മനക്കോട്ടകൾ കൺമുന്നിൽ തകർന്നു. ജനങ്ങളും മുഖംതിരിച്ചതോടെ സമരം പിൻവലിച്ച്‌ തടിയൂരുകയാണ്‌ യുഡിഎഫ്‌. കേരളത്തിൽ ഇത്രമേൽ പരിഹാസ്യമായ സർക്കാർ വിരുദ്ധ സമരം അത്യപൂർവം.

കോവിഡ്‌കാലത്ത്‌ ആദ്യം സ്‌പ്രിങ്ക്‌ളർ കരാറിനെതിരായാണ്‌ സമരം ആരംഭിച്ചത്‌. പിന്നീട്‌, സ്വർണക്കടത്തിന്റെ പേരിൽ ഇല്ലാക്കഥകൾ പറഞ്ഞ്‌ സമരം. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സമരത്തിലൂടെ ഓരോ ദിവസവും രോഗികൾ വർധിച്ചു. ആരോഗ്യപ്രവർത്തകരും പൊലീസുകാരുമുൾപ്പെടെ രോഗബാധിതരായി.
ഷോർട്ട്‌‌ സർക്യൂട്ട്‌ കാരണം സെക്രട്ടറിയറ്റിൽ തീപിടിത്തമുണ്ടായപ്പോൾ അക്രമസമരത്തിലേക്ക്‌ യുഡിഎഫ്‌ കടന്നു. കൂട്ടിന്‌ ബിജെപിയും. ഇത്‌ പൊളിഞ്ഞതോടെ ഖുർആന്റെ പേരിലായി സമരം. എന്നാൽ, വിശുദ്ധ ഗ്രന്ഥത്തെ രാഷ്‌ട്രീയലാഭത്തിനായി ഉപയോഗിക്കുന്നതിനെതിരെ മുസ്ലിം സംഘടനകൾ രംഗത്തുവന്നതോടെ അത്‌ വിട്ടു. പിന്നീട്‌, സ്വർണക്കടത്തിലേക്ക്‌ യുടേൺ അടിച്ചു.

ഇങ്ങനെയിരിക്കെയാണ് ജനങ്ങൾ തങ്ങൾക്കെതിരെ തിരിയുന്നുവെന്ന്‌ യുഡിഎഫ്‌ മനസ്സിലാക്കിയത്‌. അതോടെ അപ്രതീക്ഷിതമായി സമരം നിർത്തി തടിയൂരി. കെഎസ്‌യു പ്രസിഡന്റിന്‌ കോവിഡ്‌ സ്ഥിരീകരിച്ചതും അദ്ദേഹം വ്യാജ പേരിൽ പരിശോധന നടത്തിയ സംഭവവും യുഡിഎഫിന്‌ നാണക്കേടായി.
തൃശൂരിൽ സമരത്തിനിറങ്ങിയ നേതാവിന്റെ അച്ഛൻ കോവിഡ്‌ ബാധിച്ച്‌ മരിച്ചതും കടുത്ത വിമർശനമുയർത്തി. കേരളത്തിൽ കോവിഡ്‌കാലത്ത്‌ എൽഡിഎഫും സിപിഎ എമ്മും കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ സമരം നടത്തിയിട്ടുണ്ട്‌.
കോൺഗ്രസിൽ നീറിപ്പുകയുകയായിരുന്ന ഗ്രൂപ്പ്‌ പോര്‌ പരസ്യ ഏറ്റുമുട്ടലിലേക്ക്‌ നീങ്ങിയതോടെ മുസ്ലിംലീഗ്‌ അടക്കമുള്ള ഘടക കക്ഷികളുടെ നെഞ്ചിടിപ്പ്‌ ഉയരാൻ തുടങ്ങി.  ആശങ്കയും നിരാശയും മുസ്ലിംലീഗ്‌ മറച്ചുവയ്‌ക്കുന്നില്ല.  കൂടിയാലോചനപോലും കൂടാതെ ബെന്നി ബഹനാനെ യുഡിഎഫ്‌ കൺവീനർ സ്ഥാനത്തുനിന്ന്‌ മാറ്റിയതിൽ ലീഗിനും ആർഎസ്‌പിക്കും എതിർപ്പുണ്ട്‌.

താനറിയാതെ യുഡിഎഫിൽ ഇലയനങ്ങില്ലെന്ന്‌ കരുതിയിരുന്ന പി കെ കുഞ്ഞാലിക്കുട്ടി ഏറെ ക്രുദ്ധനാണ്‌. ജോസ്‌ കെ മാണി പക്ഷത്തെ തിരികെ എത്തിക്കാൻ നടത്തിയ ശ്രമം മനപ്പൂർവം വിഫലമാക്കിയെന്നാണ്‌ കുഞ്ഞാലിക്കുട്ടി കരുതുന്നത്‌. അതിനു പിന്നാലെയാണ്‌ എം എം ഹസ്സനെ കൺവീനറാക്കാൻ ഹൈക്കമാൻഡിന്‌ ശുപാർശ നൽകിയശേഷം ബെന്നി ബഹനാനോട്‌ രാജി ആവശ്യപ്പെട്ടത്‌. ജോസ്‌ കെ മാണിയുടെ കേരള കോൺഗ്രസിനെ യുഡിഎഫിൽനിന്ന്‌ പുറത്താക്കിയെന്ന്‌ ബെന്നി ബഹനാനെക്കൊണ്ട്‌ പരസ്യമായി പറയിപ്പിച്ചത്‌ രഹസ്യ അജൻഡയുടെ ഭാഗമാണെന്നാണ്‌ കുഞ്ഞാലിക്കുട്ടി കരുതുന്നത്‌. വി എം സുധീരനെ പുകച്ച്‌ പുറത്തുചാടിച്ചശേഷമാണ്‌ എം എം ഹസ്സനെ ഇടക്കാല കെപിസിസി അധ്യക്ഷനാക്കിയത്‌. ഇതിൽ അരിശമുള്ള വി എം സുധീരൻ വിഭാഗം ഇപ്പോഴും ഇടഞ്ഞുനിൽക്കുകയാണ്‌. ഹൈക്കമാൻഡിനു മുമ്പിൽ പരാതിയുമായി ടി എൻ പ്രതാപൻ ചെന്നത്‌ ഇതിന്‌ തെളിവാണ്‌.

എം എം ഹസ്സന്‌ പകരക്കാരനായി വന്ന മുല്ലപ്പള്ളി രാമചന്ദ്രൻ പരമ്പരാഗത ഗ്രൂപ്പുകൾക്കു പുറമെ സ്വന്തം ഗ്രൂപ്പ്‌ കരുപ്പിടിപ്പിക്കാനാണ്‌ ശ്രമിച്ചത്‌. കെപിസിസി പുനഃസംഘടനയിലടക്കം ഈ ഗൂഢലക്ഷ്യം അദ്ദേഹം പുറത്തെടുത്തു. ഗ്രൂപ്പുകളുടെ ഭാഗമായി നിന്നവരുൾപ്പെടെ നിരവധി ഭാരവാഹികളെ മുല്ലപ്പള്ളി സ്വന്തംനിലയ്‌ക്ക്‌ കുത്തിത്തിരുകി. ഇതുകൂടാതെ ഹൈക്കമാൻഡിൽ പിടിയുള്ള കെ സി വേണുഗോപാലും അനുയായികളെ ഉൾപ്പെടുത്തി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിമാർപോലും കാണാത്ത പട്ടികയാണ്‌ പുറത്തിറങ്ങിയത്‌.

പുനഃസംഘടനയ്‌ക്കെതിരായ എംപിമാരുടെ പരാതിയിൽ കഴമ്പുണ്ടെന്ന്‌ എഐസിസി നേതൃത്വം വിലയിരുത്തിയതോടെ കെപിസിസി നേതൃത്വം അങ്കലാപ്പിലാണ്‌. ഏതാനും പേരെക്കൂടി ഉൾപ്പെടുത്തി തർക്കംതീർക്കാനുള്ള ഫോർമുലയാണ് മുല്ലപ്പള്ളി മുന്നോട്ടുവയ്‌ക്കുന്നത്‌.

യുഡിഎഫ്‌ നുണ പരത്തി; വടക്കാഞ്ചേരിയിൽ പണി നിർത്തി ; 140 കുടുംബങ്ങളുടെ പ്രതീക്ഷക്കുമേൽ കരിനിഴൽ  പ്രതിപക്ഷത്തിന്റെ തുടർച്ചയായ നുണ പ്രചാരണങ്ങൾക്കൊടുവിൽ ലൈഫ് മിഷൻ പദ്ധതി വഴി ഭവന–-- ഭൂരഹിതർക്കായി  വടക്കാഞ്ചേരി ചരൽപറമ്പിൽ പണിയുന്ന ഫ്ളാറ്റ് നിർമാണം നിർത്തിവച്ചു. ഫ്ളാറ്റ് നിർമാണ കരാർ ഏജൻസിയായ യൂണിടാക്‌  ഇമെയിൽ വഴി ലൈഫ്‌ മിഷനെ ഇക്കാര്യം അറിയിച്ചു. കഴിഞ്ഞ ദിവസം ഫ്ളാറ്റിന്റെ നിർമാണ പ്രവർത്തനം ഒന്നും തന്നെ നടന്നിട്ടില്ല. രാവിലെ പണിക്കെത്തിയ തൊഴിലാളികൾ കൂട്ടത്തോടെ നിരാശരായി മടങ്ങി.വീടും ഭൂമിയുമില്ലാതെ കാലങ്ങളായി  ഷെഡുകളിലും കൂരകളിലും കഴിയുന്നവർക്കായാണ് സർക്കാർ ഇടപെട്ട് യുഎഇ കോൺസുലേറ്റിന്റെ സഹായത്തോടെ വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് ഒരുക്കുന്നത്.  നിർമാണം പുരോഗമിക്കുന്നതിനിടെ, സ്ഥലം എംഎൽഎ അനിൽ അക്കര സർക്കാരിനെതിരെയും നിർമാണ കമ്പനിക്കെതിരെയും തുടർച്ചയായി അപവാദ പ്രചാരണം നടത്തിയിരുന്നു. പ്രതിപക്ഷത്തിന്റെയും അനിൽ അക്കരയുടെയും കള്ളപ്രചാരണങ്ങളിൽ മനംമടുത്താണ്  കരാറുകാർ പണി നിർത്തിവച്ചത്.ഡിസംബറിൽ  ഫ്ളാറ്റ് ഭവനരഹിതർക്ക്‌ കൈമാറാനിരിക്കുകയായിരുന്നു.ഫ്ളാറ്റിനായി കാത്തിരുന്ന 140 കുടുംബങ്ങളുടെ പ്രതീക്ഷക്കുമേലും കരിനിഴൽ വീണു. കോവിഡ് പ്രതിസന്ധികാലത്ത് തൊഴിലെടുത്തിരുന്ന 350 ഓളം പേരുടെ തൊഴിലും നഷ്ടപ്പെട്ടു.സിബിഐ അന്വേഷണത്തിന്റെ മറവിൽ യുഡിഎഫും ബിജെപിയും ഒരു കൂട്ടം മാധ്യമങ്ങളും അപമാനിക്കുന്നത്‌ രണ്ടരലക്ഷത്തോളം കുടുംബങ്ങളെ. ലൈഫ്‌ മിഷന്റെ ഭാഗമായി ഇതുവരെ 2,29,917 കുടുംബങ്ങൾക്കാണ്‌  വീട്‌ ലഭിച്ചത്‌. ഒന്നരലക്ഷത്തോളം വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്‌. ഇതിൽ കാൽ ലക്ഷത്തോളം  അടുത്ത മാസം പൂർത്തിയാകും.വടക്കാഞ്ചേരിയിൽ ഭവന സമുച്ചയം നിർമിക്കുന്നതിന്റെ പേരിൽ യൂണിടാക്‌ നൽകിയെന്ന്‌ പറയുന്ന കമീഷനിൽ ലൈഫ്‌ പദ്ധതിക്ക്‌  ബന്ധമില്ല. ലൈഫ്‌ വീട്‌ ഒരുക്കുന്നതിലും പ്രളയ പുനരധിവാസത്തിലും സ്‌പോൺസർഷിപ്‌ സ്വീകരിക്കുക എന്നത്‌ സർക്കാർ നയമാണ്‌. അതിന്റെ ഭാഗമായി 3000ത്തിലേറെ വീടുകളാണ്‌ വിവിധ സംഘടനകളും വ്യക്തികളും നിർമിക്കുന്നത്‌. അതിൽ ഒരു ഭവന സമുച്ചയംമാത്രമാണ്‌ വടക്കാഞ്ചേരിയിലേത്‌. യുഎഇ ആസ്ഥാനമായ റെഡ്‌ക്രസന്റാണ്‌ ഇവിടെ നേരിട്ട്‌ കെട്ടിടം നിർമിക്കാമെന്നേറ്റത്‌. തുടർന്ന്‌ റെഡ്‌ക്രസന്റ്‌ യൂണിടാക്കിന്‌ നിർമാണ കരാർ നൽകി. ഇതുമായി ബന്ധപ്പെട്ട ഒരു പണ ഇടപാടിലും സർക്കാരിനും ലൈഫിനും ബന്ധമില്ല. എന്നാൽ, ലൈഫ്‌ അഴിമതി എന്നാണ്‌ മാധ്യമങ്ങൾ വാർത്ത ചമയ്‌ക്കുന്നത്.ലൈഫിന്റെ ഭാഗമായി വീടുകളുടെ നിർമാണം പുരോഗമിക്കുന്നത്‌ തടസ്സപ്പെടുത്താൻ ഇത്‌ വഴിവയ്‌ക്കുമോ എന്ന ആശങ്ക ഗുണഭോക്താക്കൾക്കുണ്ട്‌. നിലവിൽ 8000 കോടിയോളം രൂപയാണ്‌ ലൈഫ്‌ പദ്ധതിക്കായി ചെലവഴിച്ചത്‌. ഇത്‌ ചെലവഴിക്കുന്നതാകട്ടെ തദ്ദേശഭരണസ്ഥാപനങ്ങളാണ്‌. ഹഡ്‌കോ വായ്‌പപോലും തദ്ദേശസ്ഥാപനങ്ങൾക്കാണ്‌ നൽകുന്നത്‌. തുടർന്ന്‌ എഗ്രിമെന്റ് വച്ച ഗുണഭോക്താക്കൾക്ക്‌ തദ്ദേശ സ്ഥാപനങ്ങൾ നാല്‌ ഗഡുവായി പണം നൽകും. എല്ലാം സുതാര്യമായാണ്‌ നടക്കുന്നത്‌. ഇതിനെയാണ്‌ അഴിമതി പദ്ധതിയായി അടച്ചാക്ഷേപിക്കുന്നത്‌.
     ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും അടക്കം പ്രതികളായ 68 കോടിയുടെ ടൈറ്റാനിയം അഴിമതി കേസിൽ ഒരു വർഷം കഴിഞ്ഞിട്ടും തീരുമാനം എടുക്കാതിരിക്കുമ്പോഴാണ്‌ ലൈഫ്‌ മിഷൻ അന്വേഷണത്തിൽ സിബിഐയുടെ തിരക്കിട്ട നീക്കം. 2019 സെപ്‌തംബർ മൂന്നിനാണ്‌ ടൈറ്റാനിയം കേസ്‌ സിബിഐ ഏറ്റെടുക്കണമെന്ന്‌ സംസ്ഥാന സർക്കാർ കേന്ദ്രത്തോട്‌ ശുപാർശ ചെയ്‌തത്‌.എന്നാൽ 25 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച കോൺഗ്രസ് എം എൽ എ യുടെ ഒരാഴ്ചമുമ്പുള്ള പരാതിയിൽ മേലാണ് സിബിഐ കേസ് എടുത്തത് അത്രെയുമാണ് കോൺഗ്രസ് ബിജെപി ബാന്ധവം. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർക്ക്‌ പുറമെ മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞും ടൈറ്റാനിയം കേസിൽ വിജിലൻസിന്റെ പ്രതിപട്ടികയിലുണ്ട്‌. ടൈറ്റാനിയം ഫാക്‌ടറിയിൽ മാലിന്യനിർമാർജന പ്ലാന്റ്‌ സ്ഥാപിക്കുന്നതിന്‌ തയ്യാറാക്കിയ 108 കോടിയുടെ പദ്ധതി 256 കോടിയുടേതാക്കി മാറ്റിയാണ്‌ അഴിമതി നടത്തിയത്‌.

പദ്ധതിക്ക്‌ തറക്കല്ലിടുംമുമ്പ്‌ യന്ത്രസാമഗ്രികൾ ഇറക്കുമതി ചെയ്‌തിരുന്നു. 68 കോടിയുടെ അഴിമതിയിൽ സിബിഐ അന്വേഷണ തീരുമാനം മരവിപ്പിച്ചശേഷം ലൈഫ്‌ മിഷനിൽ ധൃതിപിടിച്ച്‌ നടപടി ആരംഭിച്ചത്‌ ദുരൂഹമാണ്‌.

രാജിക്കാര്യം :
---------------
യൂ ഡി എഫ്  കൺവീനർ പൂജനീയ ബെന്നി ബഹനാൻ അവർകൾ ആണ് കേരളത്തിലെ ലക്ഷണമൊത്ത പവർബ്രോക്കർ. സാധാരണ കുരുട്ടു ബുദ്ധിക്കു പുറമെ മസ്തിഷ്കത്തിൻ്റെ ഒരു വശത്ത് കുഴിത്തുരുമ്പ്‌ കൂടി ബാധിച്ച അപൂർവ്വ ഇനം  . കേരള ചരിത്രത്തിൽ സരിതയുഗത്തിൽ കണ്ട ഏറ്റവും കരുത്തനായ " മാമ" ഇതിയാനാണെന്ന്  പറയുന്നതിൽ ഒരു തെറ്റുമില്ല .
സരിത സുരതം ചാനലുകൾ നിറഞ്ഞൊഴുകി സ്വീകരണ മുറിയുടെ തറ മെഴുവി നിൽക്കുന്ന   കാലത്ത് സർക്കാരിനെ രക്ഷിക്കാൻ  ജോസ്തെ റ്റയിലിൻ്റ രതിമന്മഥ ലീലകൾ , രതീദേവിക്ക് പണം വാരിക്കോരി നൽകി സ്റ്റിംഗ് ക്യാമറ വഴി പകർത്തി , ചാനലുകൾക്ക് നൽകിയതിൻ്റെ ബുദ്ധി - സാമ്പത്തിക സ്രോതസ് ബെന്നി പഹയാനായിരുന്നു. യൂ ഡി എഫ് സർക്കാരിന് അല്പം ശ്വാസം നൽകാൻ തെറ്റയിൽ ലീല സഹായിച്ചു. സരിതകാലത്ത്  ബെന്നിയും    തമ്പാനൂർ രവിയണ്ണനും ആയിരുന്നു ഓപ്പറേഷൻ്റെ കാഷ്യർമാർ . സരിത ഒരു തുണ്ട് പേപ്പർ പൊക്കിക്കാണിക്കും.   ബഹനാനൻ ഒരു പെട്ടി ഗാന്ധിയുമായി അവതരിക്കും. 24 പേജ്  കാമവർണന രണ്ടു പേജാക്കാൻ  പിന്നെയും ഗാന്ധിപ്പെട്ടി. കോൺഗ്രസ് സ്ഥാപിതമായ ശേഷം ഗാന്ധിയെ ഇതു പോലെ പെട്ടിയിലാക്കി കൊണ്ടു നടന്ന കാലമില്ല.
നഷ്ടത്തിലായിരുന്ന മൊബൈൽ കമ്പനികൾ ലാഭത്തിലേയ്ക്ക് കുതിച്ചു. കോൺഗ്രസ് ഭരണഘടന രാത്രി മണിക്കൂറുകളാണ് ടെലിഫോണിലൂടെ പഠിപ്പിച്ചത്. എല്ലാത്തിനും ക്യാഷ് വേണം. അതിന് ബെന്നിഗാന്ധി ഉണ്ടായിരുന്നു   .
ആ സാറാണ് " വീണിതല്ലോ കിടക്കുന്നു ധരണിയിൽ , ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ " എന്ന മട്ടിൽ യൂ ഡി എഫ് കൺവീനർ സ്ഥാനത്തു നിന്ന് തെറിച്ചു വീണിരിക്കുന്നത്.
സ്വർണം കടത്തിയ പിണറായി രാജിവെക്കണമെന്നും അല്ലെങ്കിൽ ജലീൽ എങ്കിലും   എന്നിട്ടേ ഞാൻ ഉറങ്ങൂ എന്ന്  ആദ്യം പറഞ്ഞത് : ബെന്നിച്ചേട്ടൻ.എന്നിട്ടോ സംഭവിച്ചതോ ത കിടക്കുന്നു ബെന്നി 

യച്ചൂരി ചേട്ടന് പിണറായി രാജിവെക്കാത്തതിൽ കെറുവിച്ച് കത്തയച്ചതും ബെന്നി ബഹനാൻ.
മേപ്പടിയാന്മാർ ആരും രാജി വച്ചില്ല.
പക്ഷെ ബന്നി ബഹനാൻ രാജി വച്ചു . കൺവീനർ സ്ഥാനം .
ഇതാണ് കാലത്തിൻ്റെ കാവ്യനീതി.

ബെന്നിച്ചായൻ കഴിഞ്ഞാൽ പിന്നെ   പിണറായി, മെയ്തീൻ, ജലീൽ എന്നിവരുടെ രാജി ഏറ്റവും കൂടുതൽ തവണ ആവശ്യപ്പെട്ട മാന്യദേഹമാണ് കണ്ണോത്ത് മുരളീധരൻ( 30 ഡിഗ്രി )
നോക്കണേ ബെന്നിച്ചായൻ രാജി വച്ച്‌ അഞ്ചു മണിക്കൂർ കഴിയുന്നതിനു മുൻപ് മുരളിസാറും രാജിവച്ചു.കെ പി സി സി പ്രചാരണ വിഭാഗം അദ്ധ്യക്ഷ സ്ഥാനം .
"രാജി ആവശ്യപ്പെട്ടവൻ രാജിയാൽ " ... എന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ടോ എന്ന് യാക്കോബായക്കാരനായ എന്റെ കൂട്ടുകാരനോട് ചോദിച്ചു ഉത്തരം നിശ്ശബ്ദതയായിരുന്നു . ഒന്നിൽ തുടങ്ങിയാൽ മൂന്നിലേ തീരൂ. ചെന്നിയാണോ , മുല്ലവള്ളിയാണോ ,സുധാകരനോ അതോ വേറെ ഏതെങ്കിലും തേന്മാവാണോന്ന് ഉടൻ അറിയാം.
ആരോ പറഞ്ഞപോലെ
പാടത്ത് പണി , വരമ്പത്ത് കൂലി നയം രാജിക്കാര്യത്തിൽ എന്തായാലും നടപ്പായി.
എല്ലാത്തിലും പിന്നിൽ ഉമ്മൻ ചാണ്ടിയുടെ കളിയാണെന്ന് പഴയ
  മാണി കേരള കോൺഗ്രെസ്സുകാർ പറയുന്നു ആർക്കു അറിയാം .....
Join WhatsApp News
സത്യവൃതൻ 2020-09-29 01:59:57
ഒറ്റവവാക്കിൽ 90 ശതമാനവും നുണയോടു നുണ. കൊവിടു വന്നത് ഇടതു ഭരണത്തിനു കൊള്ളക്കും ,അഴിമതിക്കും ഭയങ്കര അവസരം കൊടുത്തു. പുരകത്തുമ്പോൾ വാഴ വെട്ടുന്ന ഇടതുപക്ഷ ഭരണകഷി. കോൺഗ്രസിലും ഉൾപ്പൊരു . ഇടതുപക്ഷത്തിനു കുശാൽ കുശാൽ. ഐഒസി കാര് ചുമ്മാ ഓസിയെ പൊക്കിയെടുത്തു ആരാധിച്ചു 50 വർഷം ആഘോഷിക്കുന്നു അതും കഷ്ട്ടം. ബിജെപി കാര് അഴിഞാടുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക