Image

ഡോ: മരിയ പറപ്പിള്ളിക്ക് ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ പുരസ്‌കാരം

Published on 29 September, 2020
 ഡോ: മരിയ പറപ്പിള്ളിക്ക് ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ പുരസ്‌കാരം


മെല്‍ബണ്‍: ഓസ്‌ടേലിയന്‍ മലയാളിയും ഫ്‌ലില്‍ഡേര്‍സ് യൂണിവേഴ്‌സിറ്റി ഫിസിക്‌സ് അസോസിയേറ്റ് പ്രഫസറുമായ മരിയ പറപ്പിള്ളിക്ക് ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ പുരസ്‌കാരം. സെപ്റ്റംബര്‍ 16 നു നടന്ന ചടങ്ങില്‍ സൗത്ത് ഓസ്‌ട്രേലിയന്‍ ഗവര്‍ണറില്‍ നിന്നും പുരസ്‌കാരം മരിയ ഏറ്റുവാങ്ങി. ഈ ബഹുമതി ലഭിക്കുന്ന ആദ്യ മലയാളി വനിതയാണ് മരിയ.

അഡ്ലൈഡിലെ ഫ്‌ലിന്‍ഡേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ ഭൗതിക ശാസ്ത്രത്തില്‍ അസോസിയേറ്റ് പ്രഫസര്‍ ആയ ഡോ. മരിയ സ്റ്റെം (STEM) എന്റിച്ച്‌മെന്റ് അക്കാഡമിയുടെ മേധാവി കൂടിയുമാണ്.

സ്ത്രീകളുടെ STEM (Science, Technology, Engineering and Mathematics) വിദ്യാഭ്യാസത്തിനുള്ള സേവനം കണക്കിലെടുത്താണ് മരിയ ഈ ബഹുമതിക്ക് അര്‍ഹയാകുന്നത്. ഫിസിക്‌സ് ടീച്ചിംഗ് ഇന്നൊവേഷന്‍സിലും സയന്‍സ്, ടെക്‌നോളജി, എന്‍ജിനിയറിംഗ്, മാത്തമാറ്റിക്‌സ് (സ്റ്റെം) വിദ്യാഭ്യാസത്തിലും ധാരാളം സംഭാവനകള്‍ നല്‍കിയ മരിയ, ഓസ്‌ട്രേലിയയിലെ Women in STEM Leader ആണ്.

കാഞ്ഞിരപ്പള്ളി ചെമ്മലമറ്റം കുന്നേല്‍ അഡ്വ. ജോസഫ് ഏബ്രഹാമിന്റെ ഭാര്യയും നോര്‍ത്ത് പറവൂര്‍ പരേതനായ പറപ്പിള്ളി ഫ്രാന്‍സിസിന്റേയും റിട്ട. അധ്യാപിക ലീലയുടെയും മകളാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്­

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക