Image

വെർജീനിയ ലഫ്റ്റനന്റ് ഗവർണർ സ്ഥാനത്തേക്ക് പുനീത് അലുവാലിയ മൽസരിക്കുന്നു

പി.പി.ചെറിയാൻ Published on 30 September, 2020
വെർജീനിയ ലഫ്റ്റനന്റ് ഗവർണർ സ്ഥാനത്തേക്ക് പുനീത് അലുവാലിയ മൽസരിക്കുന്നു
വെർജിനിയ - ഇന്ത്യൻ അമേരിക്കൻ ബിസിനസ്സ് കൺസൽട്ടന്റ് പുനീത് അലുവാലിയ വെർജിനിയ ലഫ്റ്റനന്റ് ഗവർണർ സ്ഥാനത്തേക്ക് മൽസരിക്കുന്നു.
ഞാനൊരു അമേരിക്കക്കാരനല്ല. ഒരു രാഷ്ട്രീയക്കാരനല്ല. അമേരിക്കയിൽ ജീവിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. വെർജിനിയ സംസ്ഥാനം ഇന്ന് അപകടകരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇവിടേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിനും കൂടുതൽ തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്തുന്നതിനുമാണ് മുൻഗണന നൽകിയിരിക്കുന്നത്. ഞാൻ ഉൾപ്പെടുന്ന സംസ്ഥാനത്തിന്റെ വളർച്ച സ്വപ്നം കാണുന്ന ഒരു സാധാരണ വ്യവസായിയാണ്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു കൊണ്ട് പുനീത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഈയിടെ നിരവധി ലഹളകൾക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനമാണ് വെർജിനിയ . ഇവിടെ കഠിനാധ്വാനം ചെയ്യുന്ന ധീരരായ പോലീസ് സേനയെ എടുത്തു പറയേണ്ടതുണ്ട്. ഭരണഘടനയുടെ സെക്കന്റ് അമെന്റ്മെന്റ് നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ഇവിടെയുള്ള നിയമവ്യവസ്ഥ കുറ്റമറ്റതാകണം. എന്നെ ലഫ്റ്റനന്റ് ഗവർണർ സ്ഥാനത്തേക്കു മൽസരിക്കാൻ  പ്രേരിപ്പിച്ച ഘടകങ്ങളാണിതെല്ലാം - പുനീത് പറഞ്ഞു.
ഡെൽഹി പബ്ളിക്ക് സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി 1990 ലാണ് ഇദ്ദേഹം അമേരിക്കയിലെത്തിയത്. ലിവിങ്സ്റ്റൺ ഗ്രൂപ്പുമായി സഹകരിച്ചു ഇന്റർനാഷണൽ കൺസൽട്ടന്റായി പ്രവർത്തിക്കുന്നു.
ജനനം കൊണ്ടു ഞാൻ അമേരിക്കക്കാരനല്ലെങ്കിലും അമേരിക്കയുടെ നന്മകൾ എനിക്കു ലഭിച്ചിട്ടുണ്ട്. രണ്ടു ദശാബ്ദങ്ങളായി റിപ്പബ്ളിക്കൻ പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുകയാണ് പുനീത്. നോർത്തേൺ വെർജിനി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക