Image

കൊവിഡ് കേസുകള്‍ 3.40 കോടി; മരണം 10.16 ലക്ഷം; ഇന്ത്യയില്‍ 98,700 മരണം

Published on 30 September, 2020
കൊവിഡ് കേസുകള്‍ 3.40 കോടി; മരണം 10.16 ലക്ഷം; ഇന്ത്യയില്‍ 98,700 മരണം


ന്യുയോര്‍ക്ക് ലോകത്ത് കൊവിഡ് ബാധിതര്‍ 34,080,039ല്‍ എത്തി. 1,016,416 പേര്‍ ഇതിനകം മരണമടഞ്ഞു. 25,323,509 പേര്‍ രോഗമുക്തരായപ്പോള്‍, 7,740,114 പേര്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടര ലക്ഷത്തോളം പേര്‍ രോഗികളായി. 4400 ഓളം പേര്‍ മരണമടഞ്ഞു. 

അമേരിക്കയില്‍ രോഗികള്‍ 74.35 ലക്ഷമായപ്പോള്‍ മരണം 2.11,458 (673) ആയി. ഇന്ത്യയില്‍ 6,310,267(+86,748) രോഗികളും 98,708 (+1,179 ) മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗികളുടെ എണ്ണത്തില്‍ അമേരിക്കയുമായി 9.5 ലക്ഷത്തിന്റെ വ്യത്യാസം മാത്രമാണ് ഇന്ത്യയില്‍. ബ്രസീലില്‍ 4,787,637(+7,320) രോഗികളുണ്ട്. 143,243(+233) പേര്‍ മരണമടഞ്ഞു. റഷ്യയില്‍ രോഗികള്‍ 1,176,286(+8,481) എത്തിയപ്പോള്‍ മരണസംഖ്യ 20,722(+177) ആയി. കൊളംബിയയില്‍ 824,042 പേരിലേക്ക് കൊവിഡ് എത്തി. 25,828 പേര്‍ മരണമടഞ്ഞു. 

പെറുവില്‍ 811,768 പേര്‍ രോഗികളായപ്പോള്‍ 32,396പേര്‍ മരണമടഞ്ഞു. സ്‌പെയിനില്‍ 769,188 (+11,016) പേരിലേക്ക് കൊവിഡ് എത്തി. 31,791(+177) പേര്‍ മരണമടഞ്ഞു. മെക്‌സിക്കോയില്‍ 738,163(+4,446) പേര്‍ രോഗികളായി. 77,163(+560) പേര്‍ മരണമടഞ്ഞൂ. അര്‍ജന്റീനയില്‍ 736,609 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 16,519 പേര്‍ മരിച്ചു. ദക്ഷിണാഫ്രിക്കയില്‍ 672,572 പേരിലേക്ക് കൊവിഡ് എത്തിയപ്പോള്‍ 16,667 പേര്‍ മരണമടഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക