Image

ഒന്നാം ഡിബേറ്റ് -ഒരു അവലോകനം: സി. ആന്‍ഡ്രൂസ്)

Published on 01 October, 2020
ഒന്നാം ഡിബേറ്റ് -ഒരു അവലോകനം: സി. ആന്‍ഡ്രൂസ്)
അമേരിക്ക ഇന്ന് മുറിവേറ്റ് രക്തം വാർന്നൊലിക്കുന്ന രാജ്യമാണ്. ആയിരങ്ങൾ ആണ് മരിച്ചു വീഴുന്നത്, അനേകർ ഭവന രഹിതരും തൊഴിൽ രഹിതരും ആയി. മനുഷ ജീവിത ബന്ധങ്ങൾ പൊട്ടി ചിതറി നശിക്കുന്നു. ലോക ജനതയുടെ വീക്ഷണത്തിൽ അമേരിക്ക ഒരിക്കലും ഇത്രയും തരം താന്നിട്ടില്ല. നമുക്ക് മുന്നോട്ട്  പോകുവാൻ; ഉത്തരവാദിത്തം ഉള്ള നേതിർത്തം  നമുക്ക് വേണം. സ്നേഹം, കരുണ, സഹാനുഭൂതി, ഒരുമ,  തുല്യ നീതി, എല്ലാറ്റിലും ഉപരി പ്രതീക്ഷയും പ്രത്യാശയും  നമുക്ക് നൽകുവാൻ പ്രാപ്‌തനായ നേതാവിനെയാണ് നമുക്ക് വേണ്ടത്. അമേരിക്കൻ ജനതയെ  തമ്മിൽ അടിപ്പിച്ചു; വെറുപ്പും, വിഭാഗീയതയും പ്രോത്സാഹിപ്പിക്കുന്നവർ ഇ മഹനീയ രാജ്യത്തെ  സേച്ഛാധിപധികൾക്കു അടിയറവെക്കുന്നു. ഇ രാജ്യത്തെ ഫാസിസ്റ്റുകളിൽനിന്നും രക്ഷിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. പല സ്റ്റേറ്റുകളിലും തിരഞ്ഞെടുപ്പ് വോട്ടിംഗ് തുടങ്ങിക്കഴിഞ്ഞു.
  
ഇന്നലെ നടന്ന ആദ്യ ഡിബേറ്റിനെ കുതിരകളി എന്നാണ് വിളിക്കേണ്ടത്. ജീവിതത്തിൻ്റെ  90 മിനുട്ടുകൾ വെറുതെ പാഴാക്കി. ആരുജയിച്ചു, ആര് തോറ്റു; എന്നത് അല്ല നമ്മൾ നോക്കേണ്ടത്, ഇ രാജ്യത്തെ മുന്നോട്ടു നയിക്കാൻ  കഴിവ് ഉള്ള നല്ല മാനുഷരെയാണ്.   ഇ രാജ്യത്തിനുവേണ്ടി ജീവനും, രക്തവും വിശർപ്പും ഒഴുക്കിയവരെ വേദനിപ്പിക്കുന്ന കാളകളി, കുരങ്ങുകളി ആയിരുന്നു നമ്മൾ കണ്ടത്. രാജ്യത്തിൻ്റെ  പരിതാപകരമായ  അവസ്ഥയാണ്  അമേരിക്കയുടെ പസിഡണ്ട് സ്ഥാനത്തു നിന്നുകൊണ്ട്  മൂന്നാം ക്‌ളാസുകാരൻ കാണിക്കുന്ന താന്തോന്നിത്തം  ട്രംപ് പ്രദർശിപ്പിച്ചത്. 

അമേരിക്കൻ ജനതയുടെ സ്വാതന്ത്രം ആണ്  അയാൾ കുരങ്ങൻ്റെ   കൈയിലെ പൂമാല പോലെ പിച്ചി ചീന്തിയത്. ഞാൻ, ഞാൻ എന്ന ഭാവം പ്രദർശിപ്പിച്ചു, ഞാൻ എന്തും ചെയ്യും, എന്തും പറയും; ആരുണ്ട് ചോദിക്കാൻ  എന്ന്  അമേരിക്കൻ ജനതയെ മുഴുവൻ ട്രംപ് വെല്ലുവിളിച്ചു. അ റിയാലിറ്റി ഷോ, ഫോക്സ് ന്യൂസ് സ്റ്റയിലിൽ വേദി ഒരുക്കിക്കൊടുത്തു  ക്രിസ് വാൽസ്.

സത്യാ ധർമ്മാദി വെടിഞ്ഞീടിനാ പുരുഷനെ ക്രുദ്ധനാം സർപ്പത്തേക്കാൾ എത്രയും പേടിക്കേണം എന്ന് ട്രംപ് തെളിയിച്ചു. നമ്മുടെ തന്നെ ധാർമ്മിക വെക്തിത്വത്തിലേക്കു തിരഞ്ഞു നോക്കേണ്ട സമയം ആണ് ഇത്.  അമേരിക്കയുടെ നേതാവായി ഇത്തരം ഒരുവനെ  ഇനിയും വേണമോ. ഇയാൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് നിങ്ങക്ക് സമ്മതമാണോ?. നിങ്ങളുടെ കുട്ടികൾ ഇതുപോലെ പ്രവർത്തിച്ചാൽ നിങ്ങൾ അതിനെ പ്രോത്സാഹിപ്പിക്കുമോ? നിങ്ങൾ കുട്ടികൾ ആയിരുന്നപ്പോൾ ഇതുപോലെ കാട്ടിയാൽ നിങ്ങളുടെ മാതാപിതാക്കൾ അത് ടോളറേറ്റ്  ചെയ്യുമായിരുന്നോ?. വർണ്ണ വെറിയെ തള്ളിപ്പറയുവാൻ വിസമ്മതിച്ച ഇയാളെ ഇനിയും  വേണമോ. നമ്മുടെയും നമ്മുടെ കുട്ടികളുടെയും ഭാവി എന്താണ്? നിങ്ങൾ വോട്ട് രേഖപ്പെടുത്തുമ്പോൾ നിങ്ങളുടെ കുട്ടികളെ ഓർക്കുക.

ബുള്ളിയിസം പേട്രിയോട്ടിസം ആണെന്ന് തെറ്റിദ്ദരിക്കരുത്. വർണ്ണവെറിയൻ ഒരിക്കലും റേസിസത്തെ തള്ളിപ്പറയുകയില്ല. ഇ രാജ്യത്തു താമസിക്കുന്ന എല്ലാവർക്കും ഒരേ നിയമം, ഒരേ നീതി; അതാണ് ഡെമോക്രസി. ഏതെങ്കിലും ഒരു പ്രതേക ജന വിഭാഗത്തിൻ്റെ  പ്രതേക അവകാശങ്ങൾ പ്രോൽസാഹിപ്പിക്കുന്ന ഭരണ രീതി ജനാധിപത്യം അല്ല, ഫാസിസമാണ്.  യാതൊരു വ്യക്തിയും, പ്രസിഡണ്ടും രാജ്യത്തെക്കാൾ  വലിയവൻ അല്ല. അമേരിക്കൻ ജനതയുടെ ശബ്ദം ആണ് ഡിബേറ്റുകളെക്കാൾ വലിയത്. നിങ്ങൾ വോട്ടുകൾ രേഖപ്പെടുത്തുമ്പോൾ നിങ്ങളുടെ അടുത്ത തലമുറയുടെ ഭാവിയും, രാജ്യത്തിൻ്റെ ഭദ്രതയും ശക്തമാക്കുക. ഇന്നലത്തെ ഡിബേറ്റ് കണ്ട് ലോക ജനത ചിരിക്കുന്നു, നമ്മുടെ രാജ്യം ചിന്നി ചിതറി നശിക്കുവാൻ നമ്മുടെ ശത്രുക്കൾ കാത്തിരിക്കുന്നു. ഇന്നലെ നിങ്ങൾ ടിവി സ്‌ക്രീൻ നോക്കി അലറി എങ്കിൽ അ വികാരശക്തി വോട്ടുകളിൽ പ്രതിഫലിക്കട്ടെ!.
പ്രിയ അമേരിക്കൻ മലയാളി വോട്ടർമാരെ!
വൈകി വന്നവർ എങ്കിലും, നമ്മളും ഇ രാജ്യത്തിൻ്റെ  ഭദ്രതക്ക് ഉത്തരവാദികൾ ആണ്. നമ്മുടെ മേശയിൽ വരുന്ന ഭക്ഷണം; ഇ രാജ്യത്തെ പല നിലവാരത്തിലും, നിറത്തിലും ഉള്ള സ്ത്രീകളും പുരുഷൻമാരും, കുട്ടികളും മാത്രമല്ല ലോക ജനതയുടെ മുഴുവൻ അധ്വാനത്തിൻ്റെ  ഫലമാണ്. നമ്മുടെ മാത്രമല്ല; നമുക്ക് ഭക്ഷണം ഉണ്ടാക്കിത്തരുന്ന ലോക ജനതയുടെ മുഴുവൻ ക്ഷേമത്തിന് നേതിർത്തം  കൊടുക്കുവാൻ ശക്തിയും കഴിവും ഉള്ള ഏക രാജ്യവും അമേരിക്ക മാത്രമാണ്.  ലോക ജനതയെ മുഴുവൻ ഒന്നായിക്കാണുവാനുള്ള മനോഭാവം, വ്യക്തിത്വം, ആന്തരിക നൻമ്മ- ഇവയൊക്കെയുള്ള നേതാവിനെ വേണം നമ്മൾ  തിരഞ്ഞെടുക്കാൻ. എൻ്റെ മതം, എൻ്റെ വിശ്വസം, എൻ്റെ പണം -എന്നിങ്ങനെയുള്ള വിഭാഗീയ, സ്വാർത്ഥ മനോഭാവം ഉപേക്ഷിക്കുക. നമ്മൾ ക്ഷേമത്തിൽ ജീവിക്കാൻ, നമ്മൾ സുരഷിതർ ആയിരിക്കാൻ, അമേരിക്കയിലെ ജനങ്ങളുടെ ജീവിത നിലവാരവും മറ്റു ഭാഗങ്ങളിലെക്കും പ്രചരിക്കണം, ഇ മനോഭാവം മുൻനിർത്തി, മറക്കാതെ വോട്ട് ചെയുക.

ഡിബേറ്റ് എന്ന കോലാഹലം ഒരു അവലോകനം:
മെരുക്കാത്ത കാളയെ കയറൂരി വിട്ടപോലെയാണ് ക്രിസ് വാലസ്സ്  ട്രംപിനു വേദിയൊരുക്കിക്കൊടുത്തതു.  ബയിടനെ  ട്രംപ് പരിഹസിച്ചപ്പോൾ ക്രിസ് കൂട്ടുചേർന്നു ചിരിക്കുകയും ചെയ്തു. ട്രമ്പിൻ്റെ  ഒരു ഡ്യൂപ്ലിക്കേറ്റ്, ഒരു അനുകരണം, 'ഹിസ് മാസ്റ്റേഴ്സ് വോയിസ്' എന്ന താണ നിലവാരത്തിലേക്ക് ക്രിസ് അധപതിച്ചു.  ട്രമ്പിൻ്റെ  ശമ്പളക്കാരനെപോൽ  പെരുമാറിയ ക്രിസ് വാലസ്  ഫോക്സ്  ന്യൂസ് കാരുടെ മറ്റൊരു  ഷോ  പ്രദർശിപ്പിച്ചു.  അമേരിക്കയുടെ പ്രസിഡണ്ട് ആയിരിക്കാനുള്ള യാതൊരു യോഗ്യതയും തനിക്കില്ല എന്ന് ട്രംപ് വീണ്ടും വ്യക്തമാക്കി.   ഒരു അഹംകാരി; ലഹരിയിൽ മുങ്ങി കാണിക്കുന്ന തെരുവ് പ്രകടനം എന്നാണ് ഫ്ലോറിഡയിലെ കുറെ റിപ്പപ്ലിക്കൻ സീനിയേഴ്സ് ട്രമ്പിൻ്റെ  കോമാളിത്തരം കണ്ട് പ്രതികരിച്ചത്. മറ്റു റിപ്പപ്ലിക്കൻസ്  എങ്ങനെ പ്രതികരിച്ചു എന്ന് നോക്കുക:  ട്രമ്പിൻ്റെ  അഹംകാരം മാത്രമല്ല നെഗറ്റിവിറ്റിയും മ്ലേച്ഛത അവിടെ പ്രകടമായി, ഒരു താന്തോന്നി, സ്ക്രൂ ലൂസ്, ലഹരിക്ക്‌ അടിമ, അമേരിക്കക്കു ഇയാളെ കൊള്ളില്ല, പാർട്ടി ഇല്ലാത്ത വോട്ടർമാരെ അയാൾ വെറുപ്പിച്ചു,  അമേരിക്കക്കു വേണ്ടിയതു വൺ മാൻ ഷോ അല്ല, സംസ്കാരം ഉള്ള നേതാവിനെയാണ്.  ഇവിടെ തോറ്റത് അമേരിക്കൻ ജനതയും രാജ്യത്തിൻ്റെ  മഹത്വവും ആണ്. പാളം തെറ്റിയ ട്രെയിൻ, അനുസരണംകെട്ട ഒരു പയ്യൻ,  തീർത്തും വിശ്വസിക്കാൻ കൊള്ളില്ലാത്തവൻ,  ബയിഡൻ്റെ  കുടുംബത്തെപ്പറ്റി കള്ള പരദൂഷണം ട്രംപ് പറഞ്ഞത് തീർത്തും തെറ്റിപ്പോയി,  ട്രംപിനെ ബയിടൻ കോമാളി എന്ന് വിളിച്ചത് കൂടിപ്പോയി,  എന്നാൽ  ട്രംപ് തന്നെയാണ് മറ്റുള്ളവരെ പരിഹാസ പേരുകൾ വിളിക്കാൻ തുടക്കം ഇട്ടത്,  എന്ത് തിരിച്ചു കിട്ടിയാലും കർമ്മയാണ്,  വെള്ളക്കാർ അല്ലാത്ത സ്ത്രീകളെ എന്തെല്ലാം പേരുകൾ ആണ്  ട്രംപ് വിളിക്കുന്നത്, അപ്പോൾ ട്രംപിനെയും എന്ത് വേണമെങ്കിലും വിളിക്കാം, ട്രംപിനെ സപ്പോർട്ട് ചെയിത ക്രിസ് വാലസിനെ ട്രംപ് അധിഷേപിച്ചതും വിമർശിക്കപ്പെട്ടു.
 
ഒരു ഭ്രാന്തൻ കൂത്ത് ആയിരുന്നു ഡിബേറ്റ് എന്ന പ്രഹസനം. ട്രംപ് സമ്മതിച്ച റൂൾസ് പോലും ട്രംപ് അനുസരിച്ചില്ല, ഇയാൾ ആണോ ലോ & ഓർഡർ പ്രസിഡണ്ട്?  ഇത്തരം ഡിബേറ്റുകളുടെ ആവശ്യം ഇല്ല, ചില സ്റ്റേറ്റുകളിൽ വോട്ട് തുടങ്ങി, ഭൂരിഭാഗം ആൾക്കാരും ആർക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിച്ചു കഴിഞ്ഞു, അതിനാൽ  കൂടുതൽ ഡിബേറ്റുകൾ വേണ്ട എന്ന അഭിപ്രായം മുൻ നിരയിൽ ഉണ്ട്.  രാഷ്ട്രീയ അറിവ് ഉള്ളവർക്ക് ഒന്നും പുതിയതായി ഡിബേറ്റിൽ നിന്നും ലഭിച്ചില്ല, അല്ലാത്തവർ  പാർട്ടി ലെവലിൽ വോട്ട് ചെയ്യുന്നവരും ആണ്. കുറേകൂടി നുണ പറയുവാൻ ട്രംപിന് അവസരം ലഭിച്ചു ഇ ഡിബേറ്റിൽ.  തുടർച്ചയായി ട്രംപ് എതിരാളിയെ ചൂടുപിടിപ്പിക്കാൻ ശ്രമിച്ചു, മോഡറേറ്റർ വൻ പരാജയം ആയിരുന്നു,

ട്രമ്പിൻ്റെ  നിലവാരത്തിലേക്ക് താഴാതിരിക്കാൻ  ബൈഡൻ ശ്രമിക്കുന്നത് ശ്രദ്ധിക്കപ്പെട്ടു.  ട്രംപിനെ പലപ്പോഴും അവഗണിക്കുകയും ചെയ്തു. എന്നാൽ ട്രംപ്  ബയിടനെ നോക്കി നിന്ന് വിരൽ ചൂണ്ടി ശല്യപ്പെടുത്തിയത്  മാച്ചോ ഷോ ആയി വിവരമുള്ളവർ കാണുന്നില്ല. ഇന്നത്തെ സമൂഹത്തിൽ ഇത്രയും സംസ്കാരമില്ലാത്ത പെരുമാറ്റം  ഒരു നേതാവിൽ നിന്നും ആരും പ്രതീഷിക്കുന്നില്ല. 
വോട്ടർമ്മാർക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത ഡിബേറ്റുകൾ വേണ്ട എന്ന പ്രതികരണം ആണ് പൊതുവേയുള്ളതു.
 തടരും-
ഭാഗം 2 -ഡിബേറ്റിൽ പറഞ്ഞതും സത്യവും.
Join WhatsApp News
Haneefa Abdhul,NJ 2020-10-01 11:00:45
Donald's first debate was a disaster, republicans are worried. NJ republicans are now anti-trump. Many are removing Trump- Pence Yard signs. He will fail big time in NJ. I work for the State & I hear it every day. Now they don't have people to work as Poll Watchers. There was a guy selling Trump goods in a Trailor, he is gone too. He said no one is buying.
J. Mathew 2020-10-01 13:42:33
The first presidential debate proved that the democratic nominee Joe Biden is weak and inconsistent. He changed his views about police defunding and energy policy. Democrats are worried . Left radicals and Isis spies are disappointed. They realized that the current president will be in office for four more years. Democrats, especially African Americans started to remove their Biden yard signs. Biden couldn't attract large gathering.They realized that the Hunter Biden is corrupt.
Political Observer 2020-10-01 13:53:55
It was a disaster because Mr. Trump was debating with a senile person and a biased moderator. What else do you expect? Do you want Joe Biden the "racist" and Kamala Harris the "liar". Sarcastically speaking, Racist/Liar duo in white house. What a good combination for the next FOUR MONTHS. New Jersey people are supposed to be smart. I guess they are democrats. SURPRISE SURPRISE! By the way fake pastors are completely out of work right? Nothing better to do. Politics is the last thing that JESUS wants you to participate.
Rev.Sunny George 2020-10-01 09:05:41
9/11 Attack Mohammed Atta the ring leader of the 9/11 attack in USA, years back in his dissertation submitted to a Middle Eastern university raised the question, whether it possible for Jews, Christians and Muslims live peacefully in Palestine. May be when his hope faded he took the way of terrorism It was in 9th century Palestine was conquered by Fatimid Caliphate whose capital was in Cairo. The sixth Fatimid Caliph destroyed the Holy Church in Jerusalem in 1009 which was previously under Greek orthodox Patriarch of Jerusalem It was the Romans to erase the memory of Jews towards their ethnic nation Judea, its name was changed to Palestine. Now Israel is creating a Jewish State with Jerusalem as capital. Jerusalem, the very name means the city of peace. The attempt to create a city of peace by excluding others is in itself a contradiction. Modern state accepted the concept of secular social space, accepted the equality of all citizens irrespective of their religion. And it is citizens who elect government to legislate laws for the welfare of the country. Any state which violate this principle is unknowingly destructing the very foundation of the country they lives and put her in greater chaos. It is a BIG MISTAKE DONE BY REPUBLICANS TO SUPPORT JERUSALEM AS THE CAPITAL. I won't vote for republicans.
Patriotism -Dan Rather 2020-10-01 09:20:51
From Dan Rather in his book ‘What Unites Us: Reflections on Patriotism’. He is absolutely correct in that patriotism is deeply personal. You can’t tell me what is/is not patriotic, nor would I try to tell you that you are/are not patriotic. For many people the flag, the anthem, and the pledge are the only true indicators of patriotism. For others it goes much deeper than those symbols. Let’s respect each other.- posted by Thomas Ninan, CA
Dr.HemaLatha. 2020-10-01 09:23:33
THAT'S WHAT GOP SENATOR GRASSLEY CARES ABOUT - A LEAK? NOT ABOUT TRUMP EVADING AND CHEATING ON TAXES? NOT ABOUT TRUMP & HIS FAMILY MEMBERS BEING A SECURITY RISK BECAUSE OF FOREIGN DEBT, FRAUDULENTLY OBTAINED LOANS, GRIFT, ILLEGAL CAMPAIGN DONATIONS, PERSONAL SPENDING OF TAXPAYER MONEY ON TRUMP BUSINESS, LEGAL FEES OR HIS MONEY LAUNDERING THRU PROPERTIES? Sen. Chuck Grassley: 'I'd be very concerned' about how Donald Trump's tax returns got out. Vote out all traitor republicans.
Pastor.John 2020-10-01 09:30:19
I condemn racist Donald J. Trump & his children I condemn ALL white supremacists I condemn racist David Duke I condemn racist Stephen Miller I condemn racist Steve Bannon I condemn racist Rush Limbaugh I condemn racist & false pastor Franklin Graham I condemn ICE/US Border Customs for racist immigration & caging of children I condemn the Police who murder thru racism I condemn the Proud Boys I condemn the Boogaloo Boys I condemn the KKK I condemn the Neo Nazis I condemn the Neo Confederates I condemn the Patriot Prayer group I condemn all hate groups. I condemn all racism, bigotry and xenophobia. Vote for Democrats. I am telling you in the name of Jesus.
ഇട്ടി കോശി 2020-10-01 09:34:57
വൈശിഷ്ട്യമാർന്ന മനസ്സിൻ്റെ ഉടമകളാകാം ........................................................ ഒരു ഭക്തൻ്റ നിരന്തരമായ പ്രാർത്ഥന ഇതായിരുന്നു: "ദൈവമേ, എനിക്കു മറ്റൊരനുഗ്രഹവും വേണ്ട. എൻ്റെ വേദനകൾ എടുത്തു്, മറ്റാർക്കെങ്കിലും കൊടുക്കണമെ?" ഒരുനാൾ ദൈവം അയാൾക്കു പ്രത്യക്ഷപ്പെട്ടു പറഞ്ഞു: "മകനെ, നിൻ്റെ വേദനയെല്ലാം ഒരു ഭാണ്ഡത്തിലാക്കി, നാളെ ദേവാലയത്തിൽ വരിക". പിറ്റേന്നു രാവിലെ തന്നെ, അയാൾ തൻ്റെ വേദനകളുടെ ഭാണ്ഡവുമായി ദേവാലയത്തിലെത്തി. ചുറ്റും നോക്കിയപ്പോൾ, തൻ്റേതിനേക്കാൾ വലിയ ഭാണ്ഡക്കെട്ടുകളുമായി ഒട്ടേറെപ്പേർ.എല്ലാവരും അയാളേപ്പോലെ തങ്ങളുടെ വേദനകളുടെ ഭാണ്ഡക്കെട്ടുകളുമായി ദേവാലയത്തിലെത്തിയവരായിരുന്നു! വന്ന എല്ലാവരും അവരുടെ ഭാണ്ഡക്കെട്ടുകൾ, ദേവാലയത്തിൻ്റെ നടുത്തളത്തളത്തിൽ വയ്ക്കാൻ ദൈവം ആവശ്യപ്പെട്ടു. മറ്റുള്ളവരുടെ കെട്ടുകൾ കണ്ട ഭക്തൻ ഇളിഭ്യനായി. തൻ്റേതാണു് ഏറ്റവും ചെറിയ കെട്ടു്. "ഇനി ഓരോരുത്തർക്കും വേണ്ട കെട്ടെടുത്തു കൊണ്ടു പോകാം", ദൈവം നിർദ്ദേശിച്ചു. ഭക്തൻ, മറ്റാരും തൻ്റെ കെട്ടെടുക്കുന്നതിനു മുൻപു തന്നെ അതുമെടുത്തുകൊണ്ടോടി! സൗഭാഗ്യങ്ങളോടു വളരെ വേഗം സമരസപ്പെടുകയും, വേദനകളാടു് അതിലും വേഗത്തിൽ വിരക്തി കാണിക്കുകയും ചെയ്യുമ്പോഴാണു്, ജീവിതത്തിൻ്റെ സന്തുലിതാവസ്ഥ നഷ്ടമാകുന്നതു്. സ്വന്തം കഷ്ടതകളേക്കാൾ, അപരൻ്റെ സ്വഭാഗ്യങ്ങളാണ്, പലരുടെയും വേദനകൾക്കു കാരണം! സ്വന്തം ദു:ഖങ്ങൾ ഇല്ലാതാക്കുന്നതിനേക്കാൾ, അവ മറ്റുള്ളവർക്കു കൈമാറ്റം ചെയ്യുന്നതിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നവരുടെ വേദനകൾ, വിട്ടുമാറാത്ത വ്യാധിയായി മാറുകയാകും ചെയ്യുക! എൻ്റെ ക്ലേശങ്ങൾ എല്ലാവർക്കും നൽകണമെ എന്ന പ്രാർത്ഥന, പ്രാർത്ഥിക്കുന്നവൻ്റെ മനസ്സിൻ്റെ വൈകല്യമാണു വെളിവാക്കുന്നതു്. എൻ്റെ വേദനകൾ എൻ്റേതു മാത്രമാക്കണമേയെന്ന പ്രാർത്ഥന, അതു പ്രാർത്ഥിക്കുന്നവൻ്റെ മനസ്സിൻ്റെ വൈശിഷ്ട്യവും! വൈശിഷ്ട്യമാർന്ന മനസ്സിൻ്റെ ഉടമകളാകാനാകട്ടെ നമുക്കു്! സർവ്വേശ്വരൻ സഹായിക്കട്ടെ. എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം. When you Vote; don't forget the sick, the poor, the hungry. Let Jesus guide you to Love all. And not to vote for Racists.
Rajamma Abraham 2020-10-01 09:44:12
Mary Trump stated in MSNBC that Donald is a racist, he won't deny it, he was a Nazzi kid and NAZZY forever and that is why he refused to condemn the Racists in the debate.
Joseph M, FL 2020-10-01 10:02:24
I live in a community of 850 houses mostly Europeans in FL. In 2016 most houses had Trump Lawn signs. This time there were a few, but most of them were removed by homeowners after the debate. I think Trump changed their mind. My Neighbour republican said -Donald Trump is weak. He knows he can’t win if the people vote. So he is throwing up every roadblock he can to suppress the vote. We, the people, can’t let him get away with it. I went to the Senior's club yesterday. I am the only brown man there, rest of the are European whites, some from Russisa & Ukrain etc. They are very nice people. Yesterday they greeted me with a warm smile & said, we are with you, we are voting for Biden, I never told them I am voting for Biden. The rude behavior of Trump lost many votes for him especially Seniors. They were talking about it in our Tennis Club. Normally no one talk politics here. -
Revathy M, Miami,FL 2020-10-01 10:07:50
Over the weekend, Donald Trump’s former campaign manager Brad Parscale was arrested and accused of committing domestic violence. On Wednesday, Vanity Fair reported that members of the Trump family are worried that he will turn on them and the authorities pursue a campaign finance investigation into them to save his own skin. “Parscale’s public meltdown happened while he is reportedly under investigation for stealing from the Trump campaign and the RNC,” reported Gabriel Sherman. “According to the source close to the campaign, the Trump family is worried that Parscale could turn on them and cooperate with law enforcement about possible campaign finance violations. ‘The family is worried Brad will start talking,’ the source said.” Trump campaign communications director Tim Murtaugh has denied this reporting, saying, “It’s utterly false. There is no investigation, no audit, and there never was.” While Murtaugh might deny the reporting, the Trump campaign has already started to distance themselves from Parscale. On Wednesday, he was removed from the campaign’s website. RELATED: Trump Allies Burn Him Behind His Back, Admit His Debate Performance Was A ‘Disaster’
JACOB 2020-10-01 19:41:55
Trump could have done better. 1. Should have ready answers for possible questions. 2. When Biden speaks, let him finish. 3. Do not let Biden interrupt Trump. 4. When discussing accomplishments, policies and future plans, face the audience, not Biden. 5. Always think the audience represents the nation. 6. Prepare well ahead. 6. No personal attacks (Hunter Biden is fair game). Hope he does better next 2 times.
Annimol George. 2020-10-01 23:08:55
Best informative and revealing debate ever. Provides us with all the evidence we need about agent Orange aka fraudzilla: is a bully and flagrant liar, doesn't have the capacity to listen and learn, is not leader or role model, has no plans and can't articulate any visions, incapable and can't follow instructions and rules, is a racist and white supremacist, and finally is a classic sociopath. Who would vote for this selfish, heartless, out of touch rude fool? "I think debates are about revealing about what the candidates think. You certainly gained an insight into Donald Trump and what he's thinking and where he wants to take the country and how he wants to take the country there. It may not have been pretty, but it was revealing." The chaos caused largely by Trump's frequent interruptions led TV pundits and social media to describe the debate as the worst in American history. -Thanks to Andrew for a beautiful description.
Rev.Mathews 2020-10-01 23:17:33
Debates are not to canvas vote. There are very few who has not decided for whom they vote. The debates simply justify their choice. But boy Oh Boy. This time it is different. Several of my brothers & sisters in Christ called me and said, we are glad we are not voting for that Monster. Our brother bobby is a member of the orthodox church. We are all praying for him. We all wonder what happened to him. He is a great church member. Oh Lord Jesus, save our brother from sinners.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക