Image

ആര്‍ട്‌സ് കോംപറ്റീഷന്‍ സംഘടിപ്പിക്കുന്നു

അനശ്വരം മാമ്പിള്ളി Published on 01 October, 2020
ആര്‍ട്‌സ് കോംപറ്റീഷന്‍ സംഘടിപ്പിക്കുന്നു
ഡാളസ്: ഗാര്‍ലന്‍ഡ് :കേരള അസോസിയേഷന്‍ ഓഫ്  ഡാളസും, ഐസിഇസിയും, ഇര്‍വിങ് ഡിഎഫ്ഡബ്ല്യു ഇന്ത്യന്‍ ലൈന്‍സ് ക്ലബ്ബുവും സംയുക്തമായി ആര്‍ട്ട് കോംപറ്റീഷന്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 3 ശനിയാഴ്ച രാവിലെ 9:30 മണിക്ക്. ഇപ്പോഴത്തെ അസാധാരണ സാഹചര്യം കണക്കിലെടുത്തു ഇത്തവണത്തെ ആര്‍ട്ട് കോംപറ്റീഷന്‍ ഓണ്‍ലൈന്‍ (ZOOM) വഴിയാണ് നടത്തുന്നത്.

മുന്‍ കാലങ്ങളിലെ നിയമങ്ങളും വിധിനിര്‍ണയവും സമ്മാനദാന ചടങ്ങും അതുപോലെ തന്നെയായിരിക്കും. തികച്ചും വ്യത്യസ്തമായ ഈ ആര്‍ട്ട് കോമ്പറ്റിഷന് മുന്നില്‍ പ്രവൃത്തിക്കുന്നത് ഹരിദാസ് തങ്കപ്പന്‍, കെ.എ.ഡി ആര്‍ട്ട് ഡയറക്ടര്‍ ദീപ സണ്ണി എന്നിവരുടെ ടീമുകളാണ്. പ്രീ.കെ മുതലുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാവുന്നതാണ്.

പെന്‍സില്‍ ഡ്രോയിീങ്ങിനും ,വാട്ടര്‍ കളറിങ്ങിനുമുള്ള വിഷയം മത്സരം നടക്കുന്ന സമയം പറയുന്നതായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍  ബന്ധപ്പെടാവുന്നതാണ്. സൂം ലിങ്ക് താഴെ കൊടുക്കുന്നു. സൂംമിലൂടെ നേരിട്ട് പ്രവേശിക്കുന്നവര്‍ രാവിലെ 9:00 മണിക്ക് പേരും ഗ്രേഡും സൂം മെസ്സേജില്‍ അറിയിക്കേണ്ടതാണ്.

ഹരിദാസ് തങ്കപ്പന്‍: 2149085686, ദീപ സണ്ണി: 2145521300, എ.പി ഹരിദാസ്: (972) 4621479

ഇമെയില്‍ :keralaassociationofdallas@gmail.com
Zoom meeting to conduct the Arts Competition (9AM to 1 PM on 10/3/20)
https://us02web.zoom.us/j/83085779776



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക