Image

ബീറ്റ്‌സ് ഓഫ് കേരളയ്ക്ക് പുതിയ സാരഥികൾ

Published on 01 October, 2020
ബീറ്റ്‌സ് ഓഫ് കേരളയ്ക്ക് പുതിയ സാരഥികൾ
ന്യൂജേഴ്‌സി: ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവർത്തിക്കുന്ന യുവ
കുടുംബങ്ങളുടെ കലാ കായിക സാംസ്കാരിക സംഘടനയായ ബീറ്റ്‌സ് ഓഫ് കേരള  രണ്ടായിരത്തി ഇരുപത് - ഇരുപത്തി രണ്ട്  കാലഘട്ടത്തിലേക്കുള്ള  ഭാരവാഹികളെ സെപ്റ്റംബർ ഇരുപത്തേഴിനു നടന്ന വാർഷിക പൊതുയോഗത്തിൽ  തിരഞ്ഞെടുത്തു.

*പ്രസിഡന്റ്‌ - ശ്രീ റിജോ വർഗീസ്‌ , വൈസ് പ്രസിഡന്റ് - ശ്രീ അനൂപ് ജോർജ്,  സെക്രട്ടറി- ശ്രീ ഷൈബു വർഗീസ്, ട്രഷറർ - ശ്രീ സാജൻ ബാബു ,  ജോയിന്റ് സെക്രട്ടറി - ശ്രീ അജൂൺ ആന്റണി, ജോയിന്റ് ട്രഷറർ - ശ്രീ ജുബിൻ മുണ്ടക്കൽ, പി ആർ ഒ - ശ്രീ   ജോവൽ ജോൺ എന്നിവരാണ് പുതിയ ഭാരവാഹികൾ.*

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ശ്രീ സബിൻ ജേക്കബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കഴിഞ്ഞ ഭരണ സമിതിയുടെ കാലയളവിൽ  മികവുറ്റ രീതിയിൽ ഓണാഘോഷങ്ങളും, കരോൾ ഉള്‍പ്പടെയുള്ള പരിപാടികളോടെ ക്രിസ്തുമസ് ആഘോഷവും, വിപുലമായ രീതിയിൽ ഫാമിലി നെറ്റും സംഘടിപ്പിക്കാൻ സാധിച്ചത് നേട്ടമായി വിലയിരുത്തി. ഈ വർഷം കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു ഫാമിലി ക്യാമ്പ്, ഓണം തുടങ്ങിയ പ്രോഗ്രാമുകൾ നടത്താൻ സാധിച്ചിരുന്നില്ല.

വിദൂര പഠന സഹായത്തിനായി കേരളത്തിലെ പാവപ്പെട്ട കുട്ടികൾക്ക് ടെലിവിഷൻ സെറ്റുകൾ വാങ്ങി നൽകിയത് ഉൾപ്പടെ വിവിധ സേവാ പ്രവർത്തങ്ങൾ നടത്തിയ  ബീറ്റ്‌സ് ഓഫ് കേരളയുടെ ചാരിറ്റി വിഭാഗത്തിന്റെ പ്രവർത്തനങ്ങളെ പൊതുയോഗം പ്രത്യേകം അഭിനന്ദിച്ചു. ചാരിറ്റി പ്രവർത്തങ്ങൾക്ക് അകമഴിഞ്ഞ ധനസഹായം നൽകാൻ മുൻപോട്ടു വന്ന ബീറ്റ്‌സ് ഓഫ് കേരള അംഗങ്ങളോടു പ്രത്യേക നന്ദിയും രേഖപ്പെടുത്തി.

ലോകം കോവിഡ് എന്ന വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തിൽ ജാഗ്രതയോടെ സമൂഹത്തിനു പ്രയോജന പ്രദമാകും വിധമുള്ള പ്രവർത്തനങ്ങളും സുരക്ഷ ഉറപ്പാക്കിയുള്ള വിനോദ പരിപാടികളുമായി ബീറ്റ്‌സ് ഓഫ് കേരള മുന്നോട്ട് പോകുമെന്ന് പുതിയ പ്രസിഡന്റ് ശ്രീ റിജോ വര്‍ഗീസ്  അറിയിച്ചു . സെക്രട്ടറി - ഷൈബു വർഗീസ്‌ നന്ദി പ്രകാശനത്തോടെ യോഗം പിരിഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക