Image

കൊറോണയെ വെല്ലുവിളിച്ച ഡോക്ടർ ജിൽസി മികച്ച സംവിധായകയും നടിയും

(പന്തളം) Published on 01 October, 2020
കൊറോണയെ വെല്ലുവിളിച്ച ഡോക്ടർ ജിൽസി മികച്ച സംവിധായകയും നടിയും
അരിസോണ: ഫോമായുടെ "നാടകമേള 2020" യിൽ മികച്ച നാടക  സംവിധാനത്തിനും നാടക നടിയ്ക്കുമുള്ള   അവാർഡ് അരിസോണ മലയാളീ അസോസിയേഷനിൽ അംഗമായ ഡോക്ടർ ജിൽസി ഡിൻസ് നേടി. "കനൽ" എന്ന നാടകം സംവിധാനം ചെയ്തതിനാണ് അവാർഡിന് അർഹയായത്. ഇ നാടകത്തിലെ തന്നെ പ്രധാന വേഷത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരവും നേടിയത്. ഈ നാടകത്തിന്റെ കഥയും, തിരുക്കഥയും, സംവിധാനവും ജിൻസിയാണ് നിർവഹിച്ചത്. ഡിൻസ് മാത്യൂസ്, അലീഷ്യ, ആരോൺ, ജിൽസി എന്നിവരാണ് ഈ നാടകത്തിലെ മറ്റ്  അഭിനയകർത്താക്കൾ. 

ഒന്നിനൊന്ന് മികച്ച  പതിനഞ്ച്  നാടകങ്ങൾ വേദിയിൽ മാറ്റുരച്ചപ്പോൾ, അതിൽ നിന്നുമെല്ലാം വേറിട്ട് നിന്ന അവതരണ ശൈലികൊണ്ട് ജിൽസിയുടെ നാടകം വളരെ ശ്രദ്ധിക്കപ്പെട്ടു.  കോവിഡ്  മഹാമാരിയുടെ മുൻ നിരയിൽ നിന്ന് പോരാടേണ്ടി വന്ന ഒരു ആരോഗ്യ പ്രവർത്തകയുടെ മാനസിക വിഭ്രാന്തികൾ, സമകാലീന സംഭവങ്ങളിലൂടെ ആസ്വാദകരിലേക്കെത്തിക്കുന്ന രംഗപടങ്ങളാണ് വേദിയിൽ നമുക്ക് ആസ്വദിക്കുവാൻ കഴിയുന്നത്. കോട്ടയ്ക്കൽ ആയുർവേദ മെഡിക്കൽ കോളേജിൽ നിന്നും ബിരുദവും, സൈക്യാട്രിയിൽ ബിരുദാനന്ദ ബിരുദവുമെടുത്ത ഡോക്ടർ ജിൽസി ഡിൻസ്, അരിസോണയിലെ ഫീനിക്സിൽ ആയുർവില്ല വെൽനെസ്സ് സെന്റർ എന്ന സ്ഥാപനത്തിന്റെ ഉടമകൂടിയാണ്. http://ayurvilla.us/index.html

"നിൽക്കാനൊരു തറ, പിന്നിലൊരു മറ, എന്റെ മുന്നിൽ നിങ്ങൾ, എന്റെ ഉള്ളിൽ നാടകവും";  ഭൂതകാലത്തിന്റെ നാടക ഓർമ്മകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നതാണ് നാടകാചാര്യൻ എൻ.എൻ. പിള്ളയുടെ ഈ വാക്കുകൾ. ഗ്ലോബലൈസേഷന്റെ, റോബോട്ടൈസേഷന്റെ വർത്തമാനകാലത്തേക്കുള്ള കുതിച്ചുചാട്ടത്തിൽ ജീവിതത്തോടൊപ്പം നാടകവും മലയാളിയിൽനിന്ന് വഴുതിപ്പോയെന്ന് പറഞ്ഞാൽ അധികപ്പറ്റല്ല. നാടകം മരിച്ചെന്നും ഇല്ലെന്നും ചർച്ചകൾ. അവിടിവിടെയായി അവശേഷിക്കുന്ന പച്ചപ്പുകൾ, ഒറ്റപ്പെട്ട പരീക്ഷണങ്ങൾ. നാടകത്തിന് പ്രേക്ഷകരില്ലെന്നും അവരെല്ലാം സിനിമക്ക് പിന്നാലെയെന്നും പരിഭവപ്പരാതികൾ. ഇത്തരമൊരു സാഹചര്യത്തിലാണ് ഏറെയൊന്നും നാടകപ്പെരുമ അവകാശപ്പെടാനില്ലാത്ത ഫോമായുടെ നാടകമേള 2020 അരങ്ങ് വാഴുന്നത്. ഫോമാ നാടകമേളയുടെ വ്യക്താക്കളായ   പൗലോസ് കുയിലിടാനും, നെവിൻ ജോസും ഇക്കാര്യത്തിൽ പ്രത്യേകം അഭനന്ദനം അർഹിക്കുന്നു.

https://www.facebook.com/permalink.php?story_fbid=2620267761555898&id=1847341762181839
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക