Image

ജുഡീഷ്യറി പോലും ഭരണവർഗ്ഗത്തിന്റെ അടിമകളാകുമ്പോൾ, ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി ആശങ്കയിൽ: നവയുഗം

Published on 03 October, 2020
ജുഡീഷ്യറി പോലും ഭരണവർഗ്ഗത്തിന്റെ അടിമകളാകുമ്പോൾ, ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി ആശങ്കയിൽ: നവയുഗം
അൽഹസ്സ : ഭരണവർഗ്ഗത്തിന്റെ താത്പര്യങ്ങൾക്കനുസരിച്ചു വിധികൾ പ്രഖ്യാപിയ്ക്കുന്ന ന്യായാധിപന്മാർ എന്ന അശ്‌ളീലകാഴ്ച, ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിയ്ക്കുന്നതായി നവയുഗം സാംസ്ക്കാരികവേദി രക്ഷാധികാരി ഷാജി മതിലകം അഭിപ്രായപ്പെട്ടു. അൽഹസ്സ മേഖലയിൽ പുതിയതായി രൂപീകരിച്ച നവയുഗം കൊളബിയ യൂണിറ്റ് കമ്മിറ്റി രൂപീകരണയോഗം ഉത്‌ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിന്റെ എല്ലാ ഘടകങ്ങളെയും തങ്ങളുടെ ചൊൽപ്പടിയിൽ നിർത്താനുള്ള സംഘപരിവാർ ശ്രമങ്ങൾ വിജയം കാണുകയാണ്. നീതിയ്ക്ക് വേണ്ടിയുള്ള ഇന്ത്യൻ പൗരന്റെ അവസാനത്തെ ആശ്രയമായ ജുഡീഷ്യറി പോലും അവനെ കൈവിടുന്ന കാഴ്ച  ഏറെ വേദന ഉളവാക്കുന്നതാണ്.  ജാതി,മത,രാഷ്ട്രീയ വ്യത്യാസങ്ങളൊക്കെ  മാറ്റിവെച്ച് എല്ലാ പൗരന്മാരും ഇന്ത്യൻ ജനാധിപത്യത്തിന്റെയും, ഭരണഘടനയുടെയും സംരക്ഷണത്തിനായി ഒന്നിച്ചു പൊരുത്തണമെന്ന ആവശ്യമാണ് കാലഘട്ടം ഉയർത്തുന്നതെന്ന് അദ്ദേഹം ഉത്‌ഘാടനപ്രസംഗത്തിൽ പറഞ്ഞു.

നവയുഗം അൽഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ നവയുഗം കൊളബിയ യൂണിറ്റ് കമ്മിറ്റി രൂപീകരണയോഗത്തിൽ, അൽഹസ്സ മേഖല സെക്രട്ടറി സുശീൽ കുമാർ യൂണിറ്റ് നേതാവായ അന്സാരിയ്ക്ക്  ആദ്യമെമ്പര്ഷിപ്പ് കൈമാറി മെമ്പർഷിപ്പ് ക്യാമ്പയിൻ ഉത്‌ഘാടനം ചെയ്തു. നവയുഗം കലണ്ടർ വിതരണം മേഖല കമ്മിറ്റി ജോയിന്റ് സെക്രട്ടറി രതീഷ് രാമചന്ദ്രൻ ഉത്‌ഘാടനം ചെയ്തു. നവയുഗം വനിതാവേദി സെക്രട്ടറി മിനി ഷാജി, നവയുഗം നേതാക്കളായ അഖിൽ അരവിന്ദ്, നിസ്സാം പുതുശ്ശേരി, ജയകുമാർ, സുബ്രഹ്മണ്യൻ എന്നിവർ ആശംസാപ്രസംഗം നടത്തി.

പുതിയ യൂണിറ്റ് ഭാരവാഹികളായി ഷാജി (രക്ഷാധികാരി), സന്തോഷ് കുമാർ (പ്രസിഡന്റ്), അൻസാരി (സെക്രട്ടറി), നൗഷാദ് (ട്രെഷറർ) എന്നിവരെ തെരെഞ്ഞെടുത്തു. ബിനുകുമാർ, സുരേഷ് കുമാർ, ശിവപ്രസാദ് എന്നിവരെ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്കും തെരഞ്ഞെടുത്തു.
ജുഡീഷ്യറി പോലും ഭരണവർഗ്ഗത്തിന്റെ അടിമകളാകുമ്പോൾ, ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി ആശങ്കയിൽ: നവയുഗംജുഡീഷ്യറി പോലും ഭരണവർഗ്ഗത്തിന്റെ അടിമകളാകുമ്പോൾ, ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി ആശങ്കയിൽ: നവയുഗംജുഡീഷ്യറി പോലും ഭരണവർഗ്ഗത്തിന്റെ അടിമകളാകുമ്പോൾ, ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി ആശങ്കയിൽ: നവയുഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക