ബ്രിട്ടനില്‍ കൊവിഡ് വാക്‌സിന്‍ മൂന്നുമാസത്തിനുള്ളില്‍ ജനങ്ങളിലെത്തുമെന്ന് റിപ്പോര്‍ട്ട്
Health
04-Oct-2020
Health
04-Oct-2020

ലണ്ടന്‍: ബ്രിട്ടനില്‍ മൂന്നുമാസത്തിനുള്ളില്‍ ജനങ്ങള്‍ക്ക് വ്യാപകമായി വാക്‌സിന്‍ കുത്തിവെപ്പ് നടക്കുമെന്ന് റിപ്പോര്‍ട്ട്. 2021 ആരംഭിക്കുന്നതിന് മുമ്പ് തന്നെ അംഗീകാരം ലഭിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് 'ദ ടൈംസ്' റിപ്പാര്‍ട്ട് ചെയ്തു. കുട്ടികളെ ഒഴിവാക്കിയായിരിക്കും ആദ്യഘട്ട വാക്‌സിന്‍ കുത്തിവയ്പ്പ് നടക്കുക. ആറുമാസത്തിനകം പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും.
വാക്‌സിന്‍ നല്‍കുന്നതിന് വിപുലമായി ആരോഗ്യപ്രവര്‍ത്തകരെ അനുവദിക്കുക, വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുക, സൈന്യത്തിെന്‍റ സഹായം തേടുക എന്നിവയാണ് സര്‍ക്കാര്‍ പദ്ധതികളെന്നും 'ദ ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ) ആസ്ട്രാസെനെക്ക, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഡ് വാക്‌സിന്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അവലോകനം ചെയ്തു തുടങ്ങിയതായി വ്യാഴാഴ്ച അറിയിച്ചു. വാക്‌സിന്റെ അനുമതിയുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ വേഗത്തിലാക്കാനുള്ള മേഖലയിലെ ആദ്യ നീക്കങ്ങളില്‍ ഒന്നാണ് ഇത്. കൊറോണ വൈറസിനെതിരേ വിപണിയിലിറക്കാന്‍ യൂറോപ്പില്‍ അനുമതി ലഭിക്കുന്ന ആദ്യ വാക്‌സിനാകും ഈ വാക്‌സിന്‍.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments