Image

ഒക്ടോബറിലെ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ 10 ന്

Published on 04 October, 2020
 ഒക്ടോബറിലെ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ 10 ന്


ലണ്ടന്‍: സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 10 ന് നടക്കും.

ആഗോളതലത്തില്‍ നവസുവിശേഷവത്കരണം ലക്ഷ്യമാക്കി സെഹിയോന്‍ യുകെ യുടെ സ്ഥാപകന്‍ ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട ,ദേശഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വന്‍ഷന്‍ ഇത്തവണയും ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാണ് നടക്കുക.

ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വന്‍ഷനില്‍ , ഓസ്‌കോട്ട് സെന്റ് മേരീസ് സെമിനാരി കോളജ് സ്പിരിച്വല്‍ ഡയറക്ടര്‍ കാനന്‍ ജോണ്‍ യുഡ്രിസ്, അമേരിക്കയില്‍ നിന്നുമുള്ള പ്രശസ്ത വചന പ്രഘോഷകന്‍ ബ്രദര്‍ ജോര്‍ജ് പട്ടേരില്‍, ബ്രദര്‍ ജോണ്‍സണ്‍ ജോസഫ് എന്നിവര്‍ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയായിരിക്കും മലയാളം കണ്‍വന്‍ഷനും ഒന്നു മുതല്‍ 4 വരെ ഇംഗ്ലീഷ് കണ്‍വന്‍ഷനും നടക്കും.

WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ ?+44 7506 810177?, അനീഷ് ?07760 254700?, ബിജുമോന്‍ മാത്യു ?07515 368239?.

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക