Image

പ്രണയ നിശ്വാസങ്ങൾ - കവിത : സുജാത കെ പിള്ള

Published on 05 October, 2020
പ്രണയ നിശ്വാസങ്ങൾ -  കവിത : സുജാത കെ പിള്ള
എന്നെയുണർത്താൻ 
നിന്റെയൊരു
നേരിയനിശ്വാസം മതി..
 
എന്റെ ചില്ലകളിൽ 
പൂ വിരിയാൻ 
നിന്റെയൊരു തലോടൽ മതി 

നീയെനിക്കു നൽകിയ ചുംബനങ്ങളുടെ 
ചൂടേറ്റാണന്ന് 
രാത്രിമുല്ലകൾ വിരിഞ്ഞത് 

നീയെനിക്ക് പാടിത്തന്ന 
താരാട്ടു കേട്ടാണ് 
പുലരികൾ കൺ തുറന്നതു 

നീയെന്നിലേക്ക്‌ പകർന്ന ചൂടേറ്റാണ് ഞാനും വിടരുന്നത്
 
നീയില്ലാതെ ഞാനില്ലെന്നും 
ഞാനില്ലാതെ  നീയില്ലെന്നും 
നിന്റെ മിഴിയിലെ സ്വപ്നങ്ങളാണ് ഞാനെന്നും 
നീ മൊഴിഞ്ഞപ്പോൾ 
ഉൾപ്പുളകത്താലാറാടിയിന്നു  ഞാൻ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക