Image

മെല്‍ബണില്‍ സി.എഫ്. തോമസ് അനുസ്മരണം നടത്തി

Published on 05 October, 2020
 മെല്‍ബണില്‍ സി.എഫ്. തോമസ് അനുസ്മരണം നടത്തി


മെല്‍ബണ്‍: കേരള കോണ്‍ഗ്രസ് -എം മുന്‍ ചെയര്‍മാനും മുന്‍ മന്ത്രിയുമായിരുന്ന സി.എഫ് തോമസ് എംഎല്‍എയുടെ നിര്യാണത്തില്‍ പ്രവാസി കേരള കോണ്‍ഗ്രസ് - എം ഓസ്‌ട്രേലിയയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

ഒക്ടോബര്‍ മൂന്നിനു സൂമിലൂടെ ചേര്‍ന്ന യോഗത്തില്‍ ദേശീയ സെക്രട്ടറി സിജോ ഈന്തനാം കുഴി സ്വാഗതം ആശംസിച്ചു. കേരള കോണ്‍ഗ്രസ് -എം ചെര്‍മാന്‍ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയത്തിനധീതമായി താന്‍ സ്‌നേഹിയ്ക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു സിഎഫ് സാറെന്നും മദ്ധ്യ തിരുവതാംകൂറില്‍ കേരള കോണ്‍ഗ്രസിന്റെ ആരംഭഘട്ടം മുതല്‍ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ പങ്കുചേര്‍ന്നു കൊണ്ട് പ്രവര്‍ത്തിച്ച വ്യക്തിയും അതൊടപ്പം തന്നെ മാണിസാറിന്റെ സഹയാത്രികനും ആന്മമിത്രവുമായിരുന്നു സി.എഫ് സാറെന്നും ജോസ് കെ. മാണി പറഞ്ഞു.

മികച്ച വാഗ്മിയും രാഷ്ട്രീയ മൂല്യങ്ങള്‍ക്കധിഷ്ഠിതമായി എളിയ ജീവിതം നയിച്ച ആദര്‍ശശുദ്ധിയുള്ള നേതാവായിരുന്നു സി.എഫ് എന്നും വ്യക്തി ബന്ധങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ജനകീയനായ നേതാവായിരുന്നുവെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ തോമസ് ചാഴികാടന്‍ എംപി പറഞ്ഞു.

ദേശീയ പ്രസിഡന്റ് ജിജോ ഫിലിപ്പ് കുഴികുളത്തിന്റെ അധ്യക്ഷത വഹിച്ചു. സി.എഫ് തോമസിന്റെ ഓര്‍മകള്‍ പങ്കുവച്ചു കൊണ്ട് പ്രവാസി കേരള കോണ്‍ഗ്രസ് -എം വിക്ടോറിയ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജേക്കബ്, മാത്യു തറപ്പേല്‍, മറ്റ് സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമാരായ ഷാജു ജോണ്‍, കെന്നടി പട്ടുമാക്കില്‍, സിബിച്ചന്‍ ജോസഫ്, ജിബിന്‍ സിറിയക്ക്, പ്രവാസി കേരള കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് റെജി പാറയ്ക്കന്‍, ടോം പഴയമ്പള്ളില്‍ ട്രഷറര്‍ വിക്ടോറിയ, ഡേവിസ് ജോസ് വൈസ് പ്രസിഡന്റ് വിക്ടോറിയ, ജോഷി ജോര്‍ജ് ജോയിന്‍ സെക്രട്ടറി വിക്ടോറിയ എന്നിവര്‍ സംസാരിച്ചു. പ്രവാസി കേരള കോണ്‍ഗ്രസ് - എം നാഷണല്‍ ട്രഷറര്‍ ജിന്‍സ് ജയിംസ് നന്ദി പറഞ്ഞു.

തോമസ് വാതപ്പള്ളി വൈസ് പ്രസിഡന്റ് വിക്ടോറിയ, റോബിന്‍ ജോസ്, ടോജോ തോമസ്, ഐബി ഇഗ്‌നേഷ്യസ്, ഷിനോ മാത്യു, ക്ലിസണ്‍ ജോര്‍ജ്, സുമേഷ് ജോസ്, ബിബിന്‍ ജോസ്, ജോജി തോമസ് എന്നിവര്‍ മീറ്റിംഗിനു നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക