Image

ജര്‍മനി വിദേശയാത്രാ നിയന്ത്രണം തുടരുന്നു

Published on 05 October, 2020
 ജര്‍മനി വിദേശയാത്രാ നിയന്ത്രണം തുടരുന്നു


ബര്‍ലിന്‍: വിദേശ യാത്രകള്‍ക്കും വിദേശത്തുനിന്നു തിരിച്ചുവരുന്നതിനും ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ വിലക്ക് പിന്‍വലിച്ചെങ്കിലും ജര്‍മനി വിവിധ തരത്തിലുള്ള നിയന്ത്രണങ്ങള്‍ തുടരുന്നു.

യൂറോപ്യന്‍ യൂണിയനും ഷെങ്കന്‍ സോണിനും പുറത്തുള്ള 160 രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശന യാത്രകള്‍ക്കുള്ള നിരോധനമാണ് പിന്‍വലിച്ചിരിക്കുന്നത്. ഇതിനു പകരം ഓരോ രാജ്യത്തേയും കോവിഡ് സാഹചര്യം വിലയിരുത്തി പ്രത്യേകം നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ലക്ഷത്തിന് അമ്പതിലധികം കോവിഡ് രോഗികളുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കും. ഇന്ത്യ, യുഎസ്, മെക്‌സിക്കോ തുടങ്ങി 123 രാജ്യങ്ങള്‍ക്ക് ഇതു ബാധകമാണ്.

ലഘുവായ മുന്നറിയിപ്പ് മാത്രം ബാധകമാക്കിയിരിക്കുന്നത് അമ്പത് രാജ്യങ്ങള്‍ക്കാണ്. കോവിഡ് ബാധ വ്യാപകമല്ലെങ്കിലും വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമുള്ള രാജ്യങ്ങളാണിവ.

ഒരു തരത്തിലുള്ള മുന്നറിയിപ്പും ഇല്ലാത്തത് ഇറ്റലി, ഗ്രീസ്, സൈപ്രസ്, മാള്‍ട്ട് തുടങ്ങിയ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കും ജോര്‍ജിയയും ടുണീഷ്യയും പോലെ പുറത്തുള്ള രാജ്യങ്ങളിലേക്കും പോകുന്നവര്‍ക്കാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക