Image

വിജയമന്ത്രങ്ങള്‍ ഇനി മുതല്‍ റേഡിയോ മലയാളം 98.6 എഫ്എമ്മിലും

Published on 05 October, 2020
 വിജയമന്ത്രങ്ങള്‍ ഇനി മുതല്‍ റേഡിയോ മലയാളം 98.6 എഫ്എമ്മിലും

ദോഹ : മലയാളം പോഡ്കാസ്റ്റിലൂടെ ശ്രദ്ധ നേടിയ വിജയമന്ത്രങ്ങള്‍ ഇനി ഖത്തര്‍ മലയാളികളുടെ റേഡിയോ മലയാളം 98.6 എഫ്എമ്മിലും. ഡോ. അമാനുല്ല വടക്കാങ്ങര തയാറാക്കി ബന്ന ചേന്ദമംഗല്ലൂര്‍ ശബ്ദം നല്‍കിയ മോട്ടിവവേഷണല്‍ പ്രോഗ്രാമായ വിജയമന്ത്രങ്ങള്‍ നാളെ മുതല്‍ നിത്യവും രാവിലെ 5.30 നുള്ള സുപ്രഭാതം പരിപാടിയുടെ ഭാഗമായി സംപ്രേഷണം ചെയ്യുമെന്ന് സിഇഒ അന്‍വര്‍ ഹുസൈന്‍ അറിയിച്ചു.

വിവിധ വിഷയങ്ങളിലുള്ള സന്ദേശപ്രധാനമായ മോട്ടിവേഷനുകളാണ് വിജയമന്ത്രങ്ങള്‍. എല്ലാ ശ്രോതാക്കള്‍ക്കും രാവിലെ തന്നെ പോസിറ്റീവ് എനര്‍ജി നല്‍കുന്ന സവിശേഷമായ പരിപാടിയാകും വിജയമന്ത്രങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക